എല്ലാം കുഞ്ഞു വാവ കൊണ്ട് വന്ന ഭാഗ്യം; ജീവിതത്തിലെ പുതിയ വിശേഷം പങ്ക് വെച്ച് ദേവിക നമ്പ്യാർ !! | Devika Nambiaar new happy news latest malayalam
എറണാംകുളം : ദേവിക നമ്പ്യാർ സിനിമയിൽ നിന്ന് കരിയർ ആരംഭിച്ച് പിന്നീട് സീരിയലിലേക്ക് എത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ്. അഭിനയത്തിന് പുറമെ അവതാരകയായും ദേവിക മലയാളികൾക്ക് മുൻപിൽ തിളങ്ങിയിട്ടുണ്ട്. ദേവികയുടെ ഭർത്താവായ വിജയ് മാധവും ഇന്ന് മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതനാണ്. ഇവരുടെ വിവാഹം കഴിഞ്ഞ വർഷം ജനുവരിയിൽ ആയിരുന്നു. വിജയ് മാധവ് ഗായകനായും സംഗീത സംവിധായകനയുമെല്ലാം ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ആളാണ്. എങ്കിലും കൂടുതൽ പേർ വിജയിയെ അറിയുന്നത്
ദേവികയെ വിവാഹം ചെയ്ത ശേഷമാണ്.ഇവർ പാട്ടും അഭിനയവും വ്ലോഗിങ്ങും കുക്കിങുമെല്ലാമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്ന താര ദമ്പതികളാണ്. ഇപ്പോൾ ഇരുവരും തങ്ങളുടെ ആദ്യത്തെ കൺമണിയ്ക്കായുള്ള കാത്തിരിപ്പിലുമാണ്. ഇവർ ആരാധകരുമായി എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ദേവികയുടെ വളക്കാപ്പ് ചടങ്ങിന്റെ വീഡിയോയും താരം ആരാധകരുമായി പങ്കുവച്ചിരുന്നു.വളരെ ലളിതമായിട്ടൊരു ചടങ്ങായിരുന്നു അന്ന് നടത്തിയത്. കൂടാതെ വീഡിയോ ചർച്ചയായി മാറിയിരുന്നു.ഇപ്പോൾ ശ്രദ്ധ നൽകുന്നത് താരം യൂട്യൂബ്

ചാനലിലൂടെ പങ്കുവെച്ച പുതിയ വീഡിയോ ആണ്. 2 ലക്ഷം സുബ്സ്ക്രൈബേർസ് ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് ഇരുവരും പങ്കുവെച്ച വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. തങ്ങളുടെ വീഡിയോയ്ക്ക് ലൈക് ചെയ്യുകയും വലിയ രീതിയിൽ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ടാണ് വീഡിയോ പങ്കുവെച്ചത്. ഇതെല്ലാം ഞങ്ങൾക്ക് നേടാൻ സാധിച്ചത് നിങ്ങൾ വീഡിയോ കാണാൻ സാധിച്ച മാനസികാവസ്ഥ കൊണ്ടാണ് എന്നും വിജയ് മാധവ് പറഞ്ഞു. ഈ സന്തോഷത്തിൽ ഇരുവരും ചേർന്ന് കേക്ക് കട്ട് ചെയ്ത്
ആഘോഷിക്കുന്ന വീഡിയോ ആണ് പങ്കുവെച്ചത്. ‘ ദൈവം അനുഗ്രഹിക്കട്ടെ രണ്ടാളെയും കുഞ്ഞുവാവയെയും നിങ്ങൾ ഫുൾ ഫാമിലിക്കും എല്ലാ നന്മകളും ഉണ്ടാകട്ടെ തുടർന്നും എല്ലാവിധ സഹകരണത്തോടെ മുന്നോട്ട് പോകാം ഗോൾഡൻ ബട്ടണിലേക്കുള്ള യാത്ര വളരെ വേഗം നടക്കട്ടെ ‘ എന്നാണ് ഒരു ആരാധക വിഡിയോയ്ക്ക് ചുവടെ കമന്റ് ചെയ്തത്. Story highlight : Devika Nambiaar new happy news latest malayalam