cloth washing Tips: വസ്ത്രങ്ങൾ വടി പോലെ നിൽകാൻ ഒരു അടിപൊളി പശ.. തുണികളിൽ മണം പിടിക്കാതെ വെള്ള പൊടി പിടിക്കാത്ത പശ..

അലക്കി തേച്ച വടി പോലത്തെ വസ്ത്രങ്ങൾ ഇട്ടു നടക്കുന്നവർ ആണ് നമ്മളിൽ ബുരിഭാഗം പേരും. എന്നാൽ നമ്മൾ എല്ലാരും ഇതിനായി കഞ്ഞിപ്പശ മൈദ കൊണ്ട് ഉള്ള പശ കോൺ ഫ്ലവർ കൊണ്ടുള്ള പശ ഒക്കെ ആണ് ഉപയോഗിക്കുന്നത്. എന്നാൽ ചവ്വരി കൊണ്ട് എളുപ്പത്തിൽ ഒരു കിടിലൻ പശ ഉണ്ടാക്കിയാലോ. അതെങ്ങനെ ആണെന്ന് നോക്കാം. ആദ്യം ഒരു പാത്രത്തിൽ 100 ഗ്രാം ചോവരി എടുക്കുക. അതിലേക്കു അര ലിറ്റർ വെള്ളം

ഒഴിച്ച് അത് നല്ല പോലെ തിളപ്പിക്കുക. തിളപ്പിക്കാനായിട് ഫുൾ ഫ്‌ളൈയിം തീ നമുക്ക് ഉപയോഗിക്കാം നല്ല പോലെ ഇളക്കി കൊടുക്കണം എന്നെ ഉള്ളു ഇല്ലെങ്കിൽ ചവ്വരി വേഗം അടിയിൽ പിടിക്കാനുള്ള സാധ്യത ഉണ്ട്. ഏകദേശം ഒരു 10 – 15 മിനുട്ട് കഴിയുമ്പോൾ ഇത് ഒരു കഞ്ഞിപ്പശ പോലെ ആകുന്നത് കാണാം. ചവ്വരി കൊണ്ടുള്ള പ്രയോജനം എന്താണെന്നു വെച്ചാൽ മൈദ കോൺഫ്ലവർ മുതലായ പശക്കു ഉണ്ടാകുന്ന മണം ഇല്ല എന്നുള്ളത്

തന്നെ ആണ്. മാത്രമല്ല ഈ വെള്ളം മാത്രമേ ആവശ്യമുള്ളൂ ബാക്കി ഉള്ള ചവ്വരി പായസത്തിനോ ഉപ്പുമാവിനോ ഒക്കെയായി ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ 10 മിനിറ്റ് തിളപ്പിച്ചു ചവ്വരി ചൂടറിയ ശേഷം മാത്രമേ എടുക്കാവു. ചൂടറിയ ശേഷം പശ ഒരു ബക്കട്ടിലോട് അരിച്ചു ഒഴിക്കണം ഇല്ലെങ്കിൽ അതിലെ ചെറിയ പൊടികൾ വസ്ത്രങ്ങളിൽ പിടിക്കാൻ സാധ്യത ഉണ്ട്. ശേഷം വസ്ത്രങ്ങൾ ഇട്ടു ചെറുതായിട്ട് പിഴിഞ്ഞ് എടുത്തു ഉണക്കാൻ

ഇടുക. മറ്റേതു പശയെക്കാളും നല്ല വടിവ് കിട്ടുമെന്നതാണ് ചവ്വരി പശയുടെ പ്രത്യേകത.എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. Video Credits: Mums Daily Tips & Tricks

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe