ഗായികയാകണം എന്നായിരുന്നു ആഗ്രഹം എന്നാൽ ഈ താരം എത്തിപ്പെട്ടത് മറ്റു പല മേഖലയിൽ; ആരാണെന്ന് മനസ്സിലായോ !! | Celebrity actress childhood photo malayalam

Celebrity actress childhood photo malayalam : ആഗ്രഹങ്ങൾ ഒരു വഴിക്ക്, ജീവിതം പല വഴിക്ക്’ എന്ന വാക്യം ഈ നടിയുടെ കരിയറിനെ സംബന്ധിച്ചിടത്തോളം വളരെ അർത്ഥവത്തായതാണ്. ഗായികയാകണം എന്നതായിരുന്നു കരിയറിന്റെ തുടക്കത്തിലെ ഏറ്റവും വലിയ ആഗ്രഹം. മൂകാംബിക എന്നാൽ ആൽബത്തിൽ ഒരു ഗാനം ആലപിച്ചതിനൊപ്പം, അഭിനയിക്കുകയും ചെയ്തു. ശേഷം, ദേവി മാഹാത്മ്യം, വരരൂപിണി, ദേവി തീർത്ഥം തുടങ്ങി നിരവധി ആൽബങ്ങളിൽ ആലപിച്ചു. ഒടുവിൽ, 2007-ൽ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗറിൽ മത്സരാർത്ഥിയാകാൻ ഓഡിഷനിൽ പങ്കെടുത്തു.

എന്നാൽ, തന്റെ ആഗ്രഹത്തിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു മേഖലയിലേക്കാണ് ഈ താരം എത്തിപ്പെട്ടത്. ഐഡിയ സ്റ്റാർ സിംഗറിൽ മത്സരാർത്ഥിയാകാൻ ആഗ്രഹിച്ച് എത്തിയ ഈ താരത്തെ, അവതാരികയായി ആണ് അതിന്റെ സംഘാടകർ തിരഞ്ഞെടുത്തത്. ശേഷം, ഐഡിയ സ്റ്റാർ സിംഗറിൽ അവതാരികയായി ടെലിവിഷൻ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട താരം, പിന്നീട് മറ്റ് നിരവധി ടെലിവിഷൻ ഷോകളിൽ അവതാരികയായി എത്തി. ഇപ്പോൾ ഈ ചിത്രത്തിൽ കാണുന്ന കുട്ടി ആരാണെന്ന് നിങ്ങൾക്കും മനസ്സിലായിട്ടുണ്ടാകും.

Celebrity actress childhood photo malayalam

2008-ൽ പുറത്തിറങ്ങിയ ലാൽ ജോസ് സംവിധാനം ചെയ്ത ‘മുല്ല’ എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ച നടി മീര നന്ദനെ കുറിച്ചാണ് ഈ പറഞ്ഞു വരുന്നത്. ആദ്യം സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ, അവതാരികയിൽ നിന്ന് മാറി നിര നന്ദൻ അഭിനയ ജീവിതത്തിൽ സജീവമായി. പുതിയ മുഖം, ഒരിടത്തൊരു പോസ്റ്റ്മാൻ, സ്വപ്ന സഞ്ചാരി, മല്ലു സിംഗ്, കടൽ കടന്നൊരു മാത്തുക്കുട്ടി, മൈലാഞ്ചി മൊഞ്ചുള്ള വീട് തുടങ്ങി നിരവധി മലയാള സിനിമകളിൽ വേഷമിട്ട മീര നന്ദൻ, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും അഭിനയിച്ചു.

എന്നാൽ, 2017-ൽ മീര നന്ദൻ അപ്രതീക്ഷിതമായി അഭിനയ ലോകത്തുനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. 2014 മുതൽ ദുബായിൽ റെഡ് എഫ്എമ്മിൽ റേഡിയോ ജോക്കി ആയി ജോലി ചെയ്തുവരുന്ന മീര നന്ദൻ, പിന്നീട് തന്റെ റേഡിയോ ജോക്കി കരിയറിൽ ശ്രദ്ധ പുലർത്താൻ തീരുമാനിച്ചു. ഇപ്പോൾ, അജ്മാനിലെ ഗോൾഡ് 101.3 എഫ്എമ്മിലെ റേഡിയോ ജോക്കിയാണ് മീര നന്ദൻ. ഏറ്റവും ഒടുവിൽ, ഈ വർഷം പുറത്തിറങ്ങിയ ‘എന്നാലും എന്റളിയാ’ എന്ന സിനിമയിൽ മീര നന്ദൻ ചെറിയൊരു വേഷം അഭിനയിച്ചിരുന്നു.

'Celebrity actress childhood photo malayalam
Rate this post
You might also like