ചിത്രത്തിൽ സൂക്ഷിച്ചു നോക്കുക.. ഇതിൽ മറഞ്ഞ് ഇരിക്കുന്ന പല്ലിയെ കണ്ടെത്താൻ ആകുമോ.? | Can you spot a hidden Lizard in this optical illusion

Can you spot a hidden Lizard in this optical illusion : ഓരോ ഒപ്റ്റിക്കൽ ഇല്ല്യൂഷനുകളും വ്യത്യസ്ത രീതികളിലാണ് ആളുകൾക്ക് വിനോദകരമാവുക. വ്യക്തികളുടെ സ്വഭാവ സവിശേഷതകൾ വെളിപ്പെടുത്തുന്ന ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ടെസ്റ്റുകളും, പ്രത്യക്ഷത്തിലുള്ള ചിത്രത്തിന്റെ മറവിൽ മറഞ്ഞിരിക്കുന്ന നിരവധി ചിത്രങ്ങൾ ഉൾക്കൊള്ളുന്ന കണ്ണുകളെ വിസ്മയിപ്പിക്കുന്ന തരത്തിലുള്ള ഒപ്റ്റിക്കൽ ഇല്ല്യൂഷനുകളും, മറഞ്ഞിരിക്കുന്ന വസ്തുവിനെ കണ്ടെത്താൻ കാഴ്ചക്കാരനെ വെല്ലുവിളിക്കുന്ന ഒപ്റ്റിക്കൽ ഇല്ല്യൂഷൻ പസിലുകളും ഇന്ന് സോഷ്യൽ മീഡിയയിൽ സജീവമാണ്.

ഇത്തരത്തിൽ തന്നിരിക്കുന്ന ചിത്രത്തിൽ മറഞ്ഞിരിക്കുന്ന ഒരു ജീവിയെ കണ്ടെത്താൻ കാഴ്ചക്കാരനെ വെല്ലുവിളിക്കുന്ന ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ പസിൽ ആണ് ഇവിടെ കാണിക്കുന്നത്. ഒരു മരക്കൊമ്പിന്റെ ചിത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്. മരക്കൊമ്പിൽ ഒരു പല്ലി മറഞ്ഞിരിക്കുന്നുണ്ട്, അതിനെ 60 സെക്കൻഡിനുള്ളിൽ കണ്ടെത്താമോ? എന്നാണ് ചിത്രം നിങ്ങൾക്ക് മുന്നിൽ വെക്കുന്ന വെല്ലുവിളി. യഥാർത്ഥത്തിൽ പല്ലി നിങ്ങളുടെ കൺമുന്നിൽ ഉണ്ടെങ്കിലും, അതിനെ കണ്ടെത്താനുള്ള ബുദ്ധിമുട്ട് തന്നെയാണ് ഈ ഒപ്റ്റിക്കൽ ഇല്ല്യൂഷനെ കൂടുതൽ കൗതുകകരമാക്കുന്നത്.

optical illusion

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഇനി തന്നിരിക്കുന്ന ചിത്രത്തിലേക്ക് നിങ്ങൾ ശ്രദ്ധയോടെ നോക്കുക. മരക്കൊമ്പിലിരിക്കുന്ന പല്ലിയെ നിങ്ങൾക്ക് കണ്ടെത്താൻ ആകുന്നുണ്ടോ? ഉണ്ടെങ്കിൽ കൃത്യമായി എത്ര സമയത്തിനുള്ളിൽ ആണ് നിങ്ങൾക്ക് പല്ലിയെ കണ്ടെത്താനായത് എന്ന് കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. ആരാണ് ഏറ്റവും വേഗം വെല്ലുവിളി വിജയകരമായി പൂർത്തീകരിച്ചത് എന്ന് നമുക്കൊന്ന് പരിശോധിക്കാം. ഇനി ചിത്രത്തിൽ നിങ്ങൾക്ക് പല്ലിയെ കണ്ടെത്താൻ ആയില്ലെങ്കിലും നിങ്ങൾ വിഷമിക്കേണ്ടതില്ല.

കാരണം, വെല്ലുവിളി ഏറ്റെടുത്തവരിൽ വെറും ഒരു ശതമാനം ആളുകൾക്ക് മാത്രമേ ഈ വെല്ലുവിളി വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചിട്ടുള്ളു. എന്തുതന്നെയായാലും ഇനിയും ചിത്രത്തിൽ പല്ലിയെ കണ്ടെത്താൻ സാധിക്കാത്തവർക്കായി ഒരു സൂചന നൽകാം. മരക്കൊമ്പിന്റെ ചാരനിറത്തിലുള്ള ഭാഗത്തേക്ക് കൂടുതൽ ശ്രദ്ധ പുലർത്തുക. അവിടെ നിങ്ങൾക്ക് രണ്ട് കണ്ണുകൾ കണ്ടെത്താൻ കഴിയും, അതിനു ചുറ്റും വിശദമായി നോക്കിയാൽ നിങ്ങൾക്ക് പല്ലിയുടെ തലയും കാലും ബാക്കി ഭാഗങ്ങളും കണ്ടെത്താൻ സാധിക്കും.

You might also like