ഡോക്ടറോട് കോംപ്രമൈസിന് ധന്യ.. ഇനി വഴക്കില്ലെന്ന് ഡോക്ടറും.. ഡോക്ടർക്കെതിരെ ബ്ലെസ്ലിയുടെ അണിയറ നാടകം.!! | Bigg Boss Malayalam Season 4 Latest Episode

Bigg Boss Malayalam Season 4 Latest Episode : വീറും വാശിയും നിറഞ്ഞ മത്സരവേദിയാണ് ബിഗ്ഗ്‌ബോസ് വീട്. ഇപ്പോഴിതാ ബിഗ്ഗ്‌ബോസ് വീടിന്റെ മുറ്റത്ത് ചോര കിനിഞ്ഞിരിക്കുകയാണ്. ടാസ്ക്കിന്റെ ഭാഗമായി കട്ടകൾ എടുക്കുന്നതിനിടെ ധന്യയുടെ മൂക്കിൽ നിന്നും കുടുകുടാ ചോര വന്നു കൊണ്ടിരിക്കുകയായിരുന്നു. ധന്യക്ക് ഒരു അപകടം സംഭവിച്ചപ്പോൾ ആദ്യം ഓടിയെത്തിയത് ഡോക്ടർ റോബിനാണ്.

Bigg Boss Malayalam Season 4 Latest Episode 1

ബിഗ്ഗ്‌ബോസ് വീട്ടിൽ ധന്യയും റോബിനും എന്നും ശത്രുക്കളായിരുന്നു. ധന്യക്ക് സംഭവിച്ച ഈ അപകടത്തോടെ ഇരുവർക്കുമിടയിലെ മഞ്ഞുരുകി എന്ന് തന്നെ പറയാം. തനിക്ക് പരുക്ക് പറ്റിയപ്പോള്‍ ഡോക്ടറായിരുന്നു എല്ലാം ചെയ്തത് എന്ന് പറഞ്ഞ് റോബിനെ പിന്തുണക്കുന്ന ധന്യയെയാണ് ഇപ്പോൾ പ്രേക്ഷകർ കാണുന്നത്. തന്റെ മൂക്കില്‍ നിന്നും വന്ന രക്തമൊക്കെ ഡോക്ടര്‍ ക്ലീന്‍ ചെയ്തു തന്നുവെന്നും തന്റെ കൂടെ തന്നെ അദ്ദേഹം ഉണ്ടായിരുന്നെന്നും ധന്യ പറയുന്നുണ്ട്.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ
Bigg Boss Malayalam Season 4 Latest Episode

അതേ സമയം എപ്പോഴും നിലപാടുകളെക്കുറിച്ച് വാ തോരാതെ പ്രസംഗിക്കുന്ന ജാസ്മിൻ ധന്യക്ക് അപകടം പറ്റുന്ന സമയത്തും ടാസ്ക്കിൽ പങ്കെടുത്തു കൊണ്ടിരുന്നു എന്നത് പ്രേക്ഷകരെ ചൊടിപ്പിച്ചിട്ടുണ്ട്. ഇനി ഡോക്ടറെ എത്തിക്‌സില്ലാത്തയാള്‍ എന്ന് പറഞ്ഞ് താൻ കളിയാക്കില്ലെന്നും ധന്യ ബിഗ്ഗ്‌ബോസ് വീട്ടിൽ പറഞ്ഞിട്ടുണ്ട്. ഡോക്ടര്‍ ഓടിവന്നതും സഹായിച്ചതുമൊക്കെ അദ്ദേഹത്തിന്റെ ഗെയിം സ്ട്രാറ്റജിയാണ് എന്നാണ് ബ്ലെസ്ലി പറയുന്നത്.

Bigg Boss Malayalam Season 4 Latest Episode2 1

സ്‌ക്രീന്‍ സ്‌പേസ് കിട്ടാന്‍ വേണ്ടിയാണ് അദ്ദേഹം അങ്ങനെ ചെയ്‍തതെന്ന് ബ്ലെസ്സി പറയുന്നുണ്ട്. ഈ ആഴ്ച നോമിനേഷനില്‍ ബ്ലെസ്ലിയും ഡോക്ടറുമുണ്ട്. ബിഗ്ഗ്‌ബോസ് വീട്ടിലെ ശക്തരായ രണ്ടുപേരാണ് ഡോക്ടറും ബ്ലെസ്ലിയും. അതേ സമയം ബിഗ്ഗ്‌ബോസ് വീട്ടിലേക്ക് ഇത്തവണ ഒരു വൈൽഡ് കാർഡ് എൻട്രിയെ പ്രതീക്ഷിക്കാമെന്ന് റിപ്പോർട്ടുകളുണ്ട്. ഡോക്ടറെയും ജാസ്മിനെയുമൊക്കെ എതിർത്തു നിൽക്കാൻ പറ്റുന്ന ഒരാൾ തന്നെയായിരിക്കും വരുക എന്നാണ് ഏവരുടെയും പ്രതീക്ഷ.

You might also like