അവിലും പുഴുങ്ങിയ മുട്ടയും മിക്സിയിൽ ഇങ്ങനെ ഒന്ന് ചെയ്‌തു നോക്കൂ 😋 അടിപൊളിയാണേ.. രാവിലെ ഇനിയെന്തെളുപ്പം.!! 😋👌

അവലും പുഴുങ്ങിയ മുട്ടയും ഉപയോഗിച്ച് ഒരു ടേസ്റ്റി ആയിട്ടുള്ള പലഹാരം ഉണ്ടാക്കിയാലോ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഈ പലഹാരം നമുക്ക് ഏതുസമയത്തും ഉണ്ടാക്കി കഴിക്കാവുന്ന ഒന്നാണ്. ബ്രേക്ക് ഫാസ്റ് ആയോ നാലുമണി പലഹാരമായി ഒക്കെ നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് നമുക്ക് നോക്കാം. ആദ്യം ഒരു കപ്പ് അവൽ എടുക്കുക. ഇതിലേക്ക് ഒരു കപ്പ് വെള്ളം

ഒഴിച്ച് അവൽ നന്നായി കുതിർത്തെടുക്കുക. ഇതൊരു ബൗളിലേക്ക് മാറ്റി വെക്കാം. അഞ്ചുമിനിറ്റ് കഴിയുമ്പോഴേക്കും ഇത് നന്നായി കുതിരും, ആ സമയത്തിനുള്ളിൽ നമുക്ക് മസാല ഉണ്ടാക്കാം. ഇതിനായി ഒരു പാൻ അടുപ്പിൽ വയ്ക്കാം. ചൂടായ പാനിലേക്ക് അല്പം എണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം അതിലേക്ക് വലിയൊരു സവാളയുടെ പകുതി അരിഞ്ഞതും എരുവിന് ആവശ്യമുള്ള പച്ചമുളകും 3 തണ്ട് കറിവേപ്പില അരിഞ്ഞതും

ചേർത്ത് നന്നായി വഴറ്റി എടുക്കാം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്തു കൊടുക്കാം. സബോള ഒന്നു നന്നായി വഴന്നു വരുമ്പോഴേക്കും അതിലേക്ക് അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം ഒന്നു മാറി വരുന്നതു വരെ വഴറ്റി എടുക്കാം. പച്ച മണം മാറി കഴിയുമ്പോഴേക്കും അതിലേക്ക് അരടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി, എരുവിന് ആവശ്യമുള്ള കുരുമുളകുപൊടി

എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കാം. അതിലേക്ക് നമുക്ക് പച്ചക്കറികളും ചേർത്തു കൊടുക്കാം. പുഴുങ്ങി വച്ചിരിക്കുന്ന മീഡിയം സൈസിലുള്ള 2 ഉരുളക്കിഴങ്ങ് കൂടി പൊടിച് ചേർക്കാം.. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. എന്നിട്ട് ഇതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ.. വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: Ladies planet By Ramshi

Rate this post
You might also like