എന്തൊരു അഴക്; നിത്യ ദാസിനെ കണ്ട് കണ്ണെടുക്കാൻ ആവാതെ ആരാധകർ; എത്തിനിക് മോഡേൺ വെയറിൽ സുന്ദരിയായി താരം !! | Actress Nithya Das latest pictures

Actress Nithya Das latest pictures malayalam : മലയാള സിനിമ താരം നടി നിത്യ ദാസ് തന്റെ പുതിയ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടു. എത്തിനിക് മോഡേൺ വെയർ എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള ഒരു വസ്ത്രമാണ് നിത്യ ദാസ് ധരിച്ചിരിക്കുന്നത്. ഓറഞ്ച് നിറത്തിൽ വളരെ ഭംഗിയുള്ള ഒരു ടോപ്പും വെള്ള നിറത്തിലുള്ള ഒരു സ്കെർട്ടുമാണ് നിത്യയുടെ വേഷം. താരത്തിന്റെ വസ്ത്രത്തിന് അനുയോജ്യമായ സിമ്പിൾ ആഭരണങ്ങളാണ് അണിന്നിരിക്കുന്നത്.

 Actress Nithya Das latest pictures

സുന്ദരമായ മൂന്ന് ചിത്രങ്ങളാണ് നടി നിത്യ ദാസ് ഇൻസ്റ്റാഗ്രാമിൽ ആരാധകർക്കായി പങ്കിട്ടിരിക്കുന്നത്.താരം കഴിഞ്ഞ കുറച്ചു നാളുകളായി ഇൻസ്റ്റാഗ്രാമിൽ വളരെ ആക്റ്റീവാണ്. മകൾക്കൊപ്പമുള്ള റീലുകൾ ഒരുപാട് പുറത്ത് വന്നിരിന്നു. എല്ലാം വളരെ വയറൽ ആയികൊണ്ടിരുന്ന റീൽസുകൾ ആയിരുന്നു. നാല്പത്തി ഏഴായിരത്തിലതികം ഫോള്ളോവേർസ് നിത്യ ദാസിന് ഇൻസ്റ്റാഗ്രാമിലുണ്ട്.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഈ പറക്കും തളിക എന്ന താഹ സംവിധാനം ചെയ്ത സൂപ്പർ സ്റ്റാർ ദിലീപ് ചിത്രത്തിലൂടെയാണ് നിത്യ ദാസ് മലയാള വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഗായത്രി എന്ന കഥാപാത്രമായിട്ടാണ് നിത്യ ദാസ് ‘പറക്കും തളികയിൽ ‘ അഭിനയിച്ചയത്. എന്നാൽ ഭസന്തി എന്ന പറക്കും തളികയിലെ ആദ്യ പകുതിയിലുള്ള നിത്യ ദാസ്സിനെയാണ് പ്രേക്ഷകർ നെഞ്ചോട് ചേർത്തത്. പിന്നീട് അങ്ങോട്ട് നിത്യക്ക് നിരവധി അവസരങ്ങൾ മലയാള സിനിമയിൽ ലഭിച്ചു.

നരിമാൻ, കണ്മഷി,ഭാലേട്ടൻ, ചൂണ്ട എന്ന സിനിമകളിൽ മുഖ്യ കഥാപാത്രങ്ങൾ നിത്യ ചെയ്തു. പിന്നീട് നിത്യ സിനിമ അഭിനയ ജീവിതത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. എന്നാൽ രണ്ടായിരത്തി ഇരുവത്തി രണ്ടിൽ ഇറങ്ങാൻ പോകുന്ന “പള്ളി മണി” എന്ന ചിത്രത്തിലൂടെ പതിനാല് വർഷത്തിന്റെ ഇടവേളക്ക് ശേഷം നിത്യ ദാസ് വീണ്ടും മലയാള സിനിമയിലെക്ക് തിരിച്ചു എത്തുകയാണ്. പുത്തൻ രൂഭത്തിലും ഭാവത്തിലുമുള്ള താരത്തിന്റെ തിരിച്ചു വരവ് ഒട്ടേറെ പ്രധീക്ഷകളോടെ ആരാധകർ ഉറ്റു നോക്കുകയാണ്.

You might also like