ഈ ചിരിയും മാഞ്ഞു.. ചിരിയുടെ സുൽത്താന് വിട! നടന്‍ മാമുക്കോയ അന്തരിച്ചു.. ഞെട്ടലോടെ സിനിമാലോകം.!! | Actor Mamukkoya Passed Away Viral News Malayalam

Actor Mamukkoya Passed Away Viral News Malayalam

Actor Mamukkoya Passed Away Viral News Malayalam : നാലു പതിറ്റാണ്ടുകളായി മലയാള സിനിമയിൽ സജീവ സാന്നിധ്യമായിരുന്ന താരമായിരുന്നു നടൻ മാമുക്കോയ. ഇപ്പോഴിതാ ഈ ഇതിഹാസം നമ്മെ വിട്ട് വിട പറഞ്ഞിരിക്കുകയാണ്. കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ കൈയ്യടി നേടിയ വ്യക്തിയാണ് ഇദ്ദേഹം. വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ നാടക പ്രവർത്തകനായ മാമുക്കോയ വളരെ സ്വാഭാവികമായി കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. കേരള സർക്കാരിന്റെ പ്രഥമഹാസ്യ അഭിനേതാവിനുള്ള പുരസ്കാരം നേടിയ വ്യക്തിയാണ് ഇദ്ദേഹം.

1979 ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് മാമുക്കോയ സിനിമാ ലോകത്തേക്ക് കടന്നുവരുന്നത്. പിന്നീടങ്ങോട്ട് ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് മുൻപിൽ താരം അഭിനയിച്ചു ഫലിപ്പിച്ചു. രാംജിറാവു സ്പീക്കിംഗ്, തലയണ മന്ത്രം, ശുഭയാത്ര, നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്പ് തുടങ്ങിയവയെല്ലാം താരത്തിന്റെ ശ്രദ്ധിക്കപ്പെട്ട സിനിമകളിൽ ചിലതാണ്. തന്റേതായ സംസാരശൈലി കൊണ്ട് ശ്രദ്ധേയരായ നടന്മാരിൽ പ്രധാനിയാണ് ഇദ്ദേഹം. മാമുക്കോയയുടെ അഭിനയ പാടവത്തെ മലയാള സിനിമ സംവിധായകർ ഒരിക്കലും ശരിയായി ഉപയോഗിച്ചിട്ടില്ല എന്നുവേണം പറയാൻ.

Actor Mamukkoya Passed Away Viral News Malayalam

സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങളിലൂടെയാണ് മാമുക്കോയ ജനപ്രീതി ആർജിച്ചത് എങ്കിലും ഹാസ്യവേഷങ്ങൾ മാത്രമല്ല തനിക്കിണങ്ങുന്നത് എന്ന് പെരുമഴക്കാലം എന്ന ചിത്രത്തിലൂടെ അദ്ദേഹം തെളിയിക്കുകയായിരുന്നു. ഈ ചിത്രത്തിലെ അബ്ദു എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നു. അതുപോലെ തന്നെ ബ്യാരി എന്ന ചിത്രത്തിലെ കഥാപാത്രം, കീലേരി അച്ചു, സന്ദേശം എന്ന ചിത്രത്തിലെ കെ. ജി. പൊതുവാൾ, ചന്ദ്രലേഖയിലെ പലിശക്കാരൻ, കളിക്കളത്തിലെ പോലീസുകാരൻ, ഹിസ് ഹൈനസ് അബ്ദുള്ളയിൽ ജമാൽ, ഒപ്പത്തിലെ സെക്യൂരിറ്റി ക്കാരൻ എന്നിവയും താരത്തിന്റെ ശ്രദ്ധേയമായ വേഷങ്ങളാണ്.

കുരുതി എന്ന സിനിമയിലെ മൂസ ഖാദർ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേരാണ് സുഹറ. ഇദ്ദേഹത്തിനും ഭാര്യക്കും നാലു മക്കളാണ് ഉള്ളത്. ഇപ്പോഴിതാ ഈ പ്രിയനടൻ നമ്മെ വിട്ടു വിട പറഞ്ഞിരിക്കുകയാണ്. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ നില വളരെ ഗുരുതരമായിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ആയിരുന്നു ഇദ്ദേഹം. മലപ്പുറം പൂങ്ങോട് സെവൻസ് ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടയിലാണ് മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്.

5/5 - (1 vote)
You might also like