ഡിപിഇപി പഠിപ്പിക്കാൻ മരത്തിൽ കയറി താഴെ വീണ വത്സൻ മാഷെ ഓർമയുണ്ടോ.? നടൻ ‘സി വി ദേവ്’.!! | Actor C.V. Dev

Actor C.V. Dev : ശ്രീനിവാസന്റെ രചനയിൽ പ്രദീപ് ചൊക്ലി സംവിധാനം ചെയ്ത് മുകേഷും ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച ആക്ഷേപഹാസ്യ സിനിമയായിരുന്നു ഇംഗ്ലീഷ് മീഡിയം. അതിൽ ഡി പി ഇ പി പഠിപ്പിക്കാനായി മരത്തിൽ കയറി താഴെ വീണ് ചിരി പടർത്തിയ വത്സൻ മാഷെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകർ മറക്കാനിടയില്ല. സത്യൻ അന്തിക്കാട് സിനിമകളിലെ സ്ഥിര സാന്നിധ്യമായിരുന്ന സി വി ദേവ് ആയിരുന്നു വത്സൻ മാഷായി എത്തിയത്.

ഇത്തരത്തിൽ നിരവധി സിനിമകളിൽ ചെറിയ വേഷങ്ങൾ ആണെങ്കിലും എന്നും ഓർത്തുവെക്കുന്ന ഒരുപാട് വേഷങ്ങൾ ചെയ്തിട്ടുള്ള നടനാണ് സി വി ദേവ്. ശ്രീനിവാസന്റെ തന്നെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയായ സന്ദേശത്തിൽ കോട്ടപ്പള്ളി എന്ന കഥാപാത്രം ‘എത്ര കാലം ഒളിവിൽ കഴിയും എന്റെ ഈശ്വരാ എന്ന് പറയുമ്പോൾ ഈശ്വരനോ എന്താണ് കോട്ടപ്പള്ളി പറയുന്നത് നമ്മുടെ പാർട്ടിക്ക് ഈശ്വരൻ ഇല്ലെന്ന് പറയുന്ന കഥാപാത്രത്തെയും ആരും മറക്കാൻ ഇടയില്ല.

Actor C V Dev
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ചിറക്കൽ ശ്രീഹരി ആയി മോഹൻലാൽ അഭിനയിച്ച രഞ്ജിത്ത് സംവിധാനം ചെയ്ത ചന്ദ്രോത്സവം എന്ന സിനിമയിൽ മോഹൻലാലിന്റെ സന്തതസഹചാരി കൂട്ടത്തിലെ പ്രധാന അംഗമായ പാലിശ്ശേരി ആയി അഭിനയിച്ചതും ഇതേ നടൻ തന്നെ. 1978ൽ വി കെ പവിത്രന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആരോ ഒരാൾ എന്ന സിനിമയിലൂടെയാണ് കോഴിക്കോട് സ്വദേശിയായ സി വി ദേവ് അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. തുടർന്ന് ചെറുതെങ്കിലും പല സിനിമകളിലും ഓർമ്മിക്കപ്പെടുന്ന ഒരുപിടി കഥാപാത്രങ്ങൾ തന്മയത്വത്തോടെ അവതരിപ്പിച്ചു.

സിബിമലയിൽ മോഹൻലാൽ ചിത്രമായ സദയം കമലിനെ സിനിമയായ ഈ പുഴയും കടന്ന് സത്യൻ അന്തിക്കാട് ചിത്രമായ മനസ്സിനക്കരെ തുടങ്ങിയ സിനിമകളിലെ റോളുകളും പ്രേക്ഷക മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്നവയാണ്. ഉറുമ്പുകൾ ഉറങ്ങാറില്ല, മിഴി രണ്ടിലും, ജവാൻ ഓഫ് വെള്ളിമല, ഞാൻ, സുഖമായിരിക്കട്ടെ, ഭാഗ്യദേവത, ഉള്ളം, ബ്ലാക്ക്, മഴമേഘ പ്രാവുകൾ, നരേന്ദ്രൻ മകൻ ജയകാന്തൻ വക, കോട്ടപ്പുറത്തെ കൂട്ടു കുടുംബം തുടങ്ങിയവയാണ് അഭിനയിച്ച മറ്റ് പ്രധാന ചിത്രങ്ങൾ.

You might also like