ഈ അച്ചാര്‍ ഉണ്ടെങ്കില്‍ ചോറിന് ഇനി വേറൊന്നും വേണ്ട! നാവിൽ കപ്പലോടും ഇരുമ്പൻ പുളി അച്ചാർ ഇനി ആർക്കും എളുപ്പത്തിലുണ്ടാക്കാം!! | Kerala Style Irumbanpuli Pickle

kerala-style-irumbanpuli-pickle

Kerala Style Irumbanpuli Pickle : ചോറിനോടൊപ്പം എന്തെങ്കിലുമൊരു അച്ചാർ വേണമെന്നത് മിക്ക മലയാളികളുടെയും ഒരു ശീലമായിരിക്കും. എന്നാൽ മാങ്ങ, നാരങ്ങ പോലുള്ളവയുടെയെല്ലാം സീസൺ കഴിഞ്ഞു കഴിഞ്ഞാൽ എന്ത് ഉപയോഗിച്ച് അച്ചാർ ഉണ്ടാക്കുമെന്ന് ചിന്തിക്കുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും.

അത്തരം അവസരങ്ങളിൽ വീട്ടിൽ ഇരുമ്പൻപുളി ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് നല്ല രുചികരമായ അച്ചാർ എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഇരുമ്പൻപുളി അച്ചാർ തയ്യാറാക്കാനായി ആദ്യം തന്നെ അത് നല്ലതുപോലെ കഴുകി വട്ടത്തിൽ ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് നല്ലെണ്ണ ഒഴിച്ച് അരിഞ്ഞുവെച്ച ഇരുമ്പൻപുളിയുടെ കഷണങ്ങൾ ഇട്ട് ഒന്ന് വറുത്തു കോരി എടുക്കുക.

Kerala Style Irumbanpuli Pickle
Kerala Style Irumbanpuli Pickle

വറുക്കാൻ എടുത്ത എണ്ണയിൽ നിന്നും കുറച്ചെടുത്ത് മാറ്റിവയ്ക്കുക. ഇരുമ്പൻപുളി മുഴുവനായും വറുത്തെടുത്ത് കഴിഞ്ഞതിനുശേഷമാണ് അതിലേക്ക് ആവശ്യമായ മസാലക്കൂട്ടുകൾ തയ്യാറാക്കുന്നത്. അതിനായി നേരത്തെ എടുത്തു വച്ച എണ്ണ പാനിലേക്ക് ഒഴിച്ച് ചൂടായി തുടങ്ങുമ്പോൾ കടുകും, ഉണക്കമുളകും,ഉലുവയും ഇട്ട് പൊട്ടിക്കുക. ശേഷം വെളുത്തുള്ളി, പച്ചമുളക് എന്നിവയിട്ട് പച്ചമണം പോകുന്നത് വരെ വഴറ്റിയെടുക്കുക.

അതിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടി,അല്പം മഞ്ഞൾപ്പൊടി, കായപ്പൊടി, ഉലുവ പൊടിച്ചത് എന്നിവ ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക. ശേഷം കാൽകപ്പ് അളവിൽ വെള്ളം കൂടി ചേർത്ത് ഒന്ന് തിളച്ചു വരുമ്പോൾ വറുത്തുവെച്ച ഇരുമ്പൻ പുളി കൂടി അതിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിച്ച് എടുക്കുക. ഇപ്പോൾ നല്ല രുചികരമായ ഇരുമ്പൻപുളി അച്ചാർ റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit: Village Spices

 Kerala Style Irumbanpuli Pickle
Kerala Style Irumbanpuli Pickle

Read more : വെജുകാരുടെ ചങ്കാണ് ഈ സോയ ചങ്ക്സ്! വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും സോയ ചങ്ക്സ് പെരട്ട്! പാത്രം കാലിയാകുന്ന വഴി അറിയില്ല

മുട്ട റോസ്റ്റ് ഇങ്ങനെ ഉണ്ടാക്കിയാൽ എത്ര വേണേലും കഴിച്ചുപോകും! വളരെ എളുപ്പത്തിലൊരു മുട്ട റോസ്റ്റ്!സംഭവം പൊളിയാട്ടോ!!

You might also like