കൊതിയൂറും കിടിലൻ മംഗോ പപ്പാട്! പഴുത്ത മാങ്ങ കൂടുതലയാല്‍ ഇനി കളയരുതേ, ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ!! | Yummy Mango Papad Recipe
Yummy Mango Papad Recipe
Yummy Mango Papad Recipe : ഇപ്പോൾ മാങ്ങ സീസൺ ആയതുകൊണ്ട് തന്നെ നമുക്ക് മാങ്ങ വെച്ചിട്ട് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിൽ എങ്ങനെയാണ് മംഗോ പാപ്പട് ഉണ്ടാക്കുന്നത് എന്ന് നോക്കാം. കടകളിൽ നിന്ന് വാങ്ങിക്കുന്നതിനേക്കാൾ നല്ല ടേസ്റ്റിയായി നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഇത് ഉണ്ടാക്കി ഒരു ദിവസം വെയിലിൽ വെച്ച് ഉണക്കിയെടുത്താൽ മതിയാകും.
Ingredients
- Mango – 500 Gram
- Sugar
- Cardamom powder – 1/4 spoon

How To Make Mango Papad
ആദ്യം തന്നെ നല്ല പഴുത്ത മാങ്ങ നോക്കി എടുത്ത ശേഷം നന്നായി കഴുകി വൃത്തിയാക്കുക. ഇനി കഴുകി വൃത്തിയാക്കിയ മാങ്ങ തൊലിയെല്ലാം കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കുക. മാങ്ങ കഷണങ്ങൾ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് ഏലക്ക പൊടിയും ചേർത്ത് കൊടുത്ത് പേസ്റ്റ് രൂപത്തിൽ അരച്ച് എടുക്കുക. മാങ്ങ അരച്ചെടുക്കുമ്പോൾ ഒട്ടും തന്നെ കട്ടകളോ ഒന്നുമില്ലാതെ അരച്ചെടുക്കാൻ ശ്രദ്ധിക്കുക.
ഇനി നല്ല അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് അതിലേക്ക് ഈ ഒരു മാംഗോ പൾപ് ഒഴിച്ചു കൊടുക്കുക. ശേഷം ഇതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുത്ത് രണ്ടും കൂടി കൈവിടാതെ കുറെ നേരം ഇളക്കുക.
കുറഞ്ഞത് ഒരു 15 മിനിറ്റ് വരെ ലോ ഫ്ലെയിമിൽ വച്ച് ഇളക്കിയ ശേഷം നന്നായി കുറുകി വരും, അപ്പോൾ നമുക്ക് തീ ഓഫാക്കാവുന്നതാണ്. ഇനി ഒരു പ്ലേറ്റ് എടുത്ത് അതിലേക്ക് കുറച്ച് നെയ്യ് തടവി കൊടുത്ത ശേഷം അതിലേക് മംഗോ മിക്സ് ഒഴിച്ച് കൊടുത്ത് കട്ടിയില്ലാതെ പരത്തി വെക്കുക. ഇനിയിത് വെയിലത്ത് രണ്ട് ദിവസമോ അല്ലെങ്കിൽ വീടിനകത്ത് തന്നെയാണെന്നുണ്ടെങ്കിലും രാവിലെ മുതൽ രാത്രി വരെയോ വെച്ച് നല്ല രീതിക്ക് ഉണക്കിയെടുക്കുക. നല്ല വെയിലുള്ള സ്ഥലത്താണെന്ന് ഉണ്ടെങ്കിൽ ഒരു ദിവസം കൊണ്ടുതന്നെ ഇത് റെഡിയായി കിട്ടുന്നതായിരിക്കും. ഇനി നിങ്ങൾക് ഇഷ്ടമുള്ള രീതിയിൽ കട്ട് ചെയ്ത് കഴിക്കാവുന്നതാണ്. Credit: Jaya’s Recipes