പച്ച മാങ്ങാ കൊണ്ട് കിടിലൻ കറി ആയാലോ?? വളരെ എളുപ്പത്തിൽ തന്നെ തയാറാക്കാം.. ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കു.. | Raw Mango Curry Recipe

Raw Mango Curry Recipe : ഇതിനായി ആദ്യം മൂന്നോ നാലോ പച്ചമാങ്ങ എടുക്കുക.മാങ്ങയുടെ തൊലി നല്ലത്പോലെ കളഞ്ഞശേഷം ചെറിയ കഷ്ണങ്ങൾ ആക്കി അരിഞ്ഞെടുക്കുക.പിന്നീട് ഇവ ഒരു കൽച്ചട്ടിയിൽ ഇട്ട് അതിലേക്ക് അര ടേബിൾ സ്പൂൺ മഞ്ഞൾപൊടി,ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക. വളരെ ചെറിയ അളവിൽ മാത്രം ഇതിൽ വെള്ളമൊഴിച്ച് വേവിക്കാൻ ശ്രദ്ധിക്കുക.

അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് അരമുറി തേങ്ങ ചിരകിയത്,രണ്ട് പച്ചമുളക്, അല്പം ചെറിയ ജീരകം, വെളുത്തുള്ളി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അരച്ചെടുത്ത ഈ മിശ്രിതം മാറ്റിവയ്ക്കുക. മാങ്ങ നന്നായി വെന്ത ഉടഞ്ഞശേഷം അതിലേക്ക് അല്പം ഉപ്പ് , അര ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി, രണ്ട് ടേബിൾസ്പൂൺ മുളകുപൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി കുറച്ചു

Raw Mango Curry Recipe 3
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

സമയം കൂടി വേവിക്കുക. അതിനുശേഷം അരപ്പ് ചേർത്ത് നന്നായി ഇളക്കുക.iതന്നെ നന്നായി തിളക്കാനായി ഒരു അടപ്പ് ഉപയോഗിച്ച് അടച്ചു വെക്കുക.നന്നായി വെന്ത് കഴിഞ്ഞാൽ തീ ഓഫ് ചെയ്യുക. അവസാനമായി ഇതിലേക്ക് താളിച്ചു കഴിഞ്ഞാൽ കറി തയ്യാറാകും. അതിനായി ഒരു ചെറിയ പാൻ അടുപ്പിൽ വെച്ച് ചൂടാക്കു ക.അതിലേക്ക് അല്പം എണ്ണയൊഴിച്ച് കടുക്,വറ്റൽ മുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി ഇളക്കുക.

മുളകും കറിവേപ്പിലയും കരിഞ്ഞു പോകുന്നതിനു തൊട്ടു മുൻപ് തന്നെ തീ ഓഫ് ചെയ്യുക. താളിച്ചു കഴിഞ്ഞാൽ കുറച്ചുനേരം അത് ഇളകാതെവെക്കണം. എങ്കിൽ മാത്രമേ അതിന്റെ ടേസ്റ്റ് മുഴുവനായും കറിയിലേക്ക് ഇറങ്ങുകയുള്ളൂ. വിശദമായി അറിയാൻ വീഡിയോ കാണാം. Raw Mango Curry Recipe.. Video Credits : Village Cooking – Kerala

You might also like