അരിപ്പൊടിയും തേങ്ങയും ഉണ്ടോ? എന്നാൽ ഇതു മാത്രം മതി ബ്രേക്‌ഫാസ്റ്റിനും ഡിന്നറിനും! ജോലി എളുപ്പം സമയവും ലാഭം!! | Variety Simple Breakfast Recipe
Variety Simple Breakfast Recipe
Variety Simple Breakfast Recipe: രാവിലെ എന്തുണ്ടാക്കും എന്നത് ഓരോ വീട്ടമ്മമാരുടെയും ചോദ്യമാണ്. എന്നാൽ വളരെ പെട്ടന്ന് അതും നല്ല ടേസ്റ്റ് ആയിട്ടുള്ള ഒരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പി തയ്യാറാക്കി നോക്കിയാലോ. കുറഞ്ഞ ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കി എടുക്കാവുന്നതാണ്. അരിപൊടി വെച്ച് തയ്യാറാക്കുന്ന അടിപൊളി റെസിപ്പി. ഇതിന് കറികളുടെയോ ഒന്നും ആവിശ്യമേ വരുന്നില്ല. അതും വളരെ പെട്ടന്ന് തന്നെ തയ്യാറാകാവുന്നതാണ്.

ചേരുവകൾ
- അരിപൊടി-1 കപ്പ്
- ഇഞ്ചി
- വെളുത്തുള്ളി
- ഉള്ളി
- തക്കാളി
- പച്ചമുളക്
ഒന്നര കപ്പ് വറുത്ത അരിപൊടി എടുക്കുക. ഇനി ഈ പൊടിയിലേയ്ക് ആവിശ്യമായ ഉപ്പ് ചേർത്ത് കൊടുക്കാം. ഇനി ഈ പൊടിയിലേക്ക് ചെറിയ ചൂടുവെള്ളം ഒഴിച് നല്ലപോലെ കൊഴച്ചെടുക്കുക. ഇതിന്റെ ചൂടാറുന്നതിന് മുമ്പ് തന്നെ ഒന്നര സ്പൂൺ നെയ്യ് ഒഴിച് നല്ലപോലെ കുഴച്ചെടുക്കാം. ചൂടുള്ളതിനാൽ ശ്രദ്ദിച്ച് വേണം കുഴക്കാൻ. ഇനി മാവ് ഓരോനെടുത്ത് കൈ വെച്ച് ചെറിയ ചെറിയ ബോൾ പോലെ പരത്തിയെടുക്കുക. ഇനി ഈ പരത്തിയെടുത്ത മാവ് ഒരു ആവി തട്ടിൽ ഇട്ട് നല്ലപോലെ വേവിക്കുക. ഇനി ഒരു പാനിൽ കുറച് നെയ്യ് ഒഴിച് ചൂടാക്കിയെടുകുക.

ഇതിലേക്ക് ഒരു സ്പൂൺ ജീരകം ഇട്ട് കൊടുക്കുക. അതേ പോലെ തന്നെ ഇഞ്ചി വെളുത്തുള്ളി ഇട്ട് നല്ലപോലെ വഴറ്റുക. ഇതിലേയ്ക് രണ്ട് മീഡിയം ടൈപ് ഉള്ളി അരിഞ്ഞെടുക്കുക. ചെറിയൊരു പച്ചമുളകും, കറിവേപ്പില ഇട്ട് കൊടുക്കുക. ഉപ്പ്, മുളക് പൊടി, മഞ്ഞൾ പൊടി, ചിക്കൻ മസാല ഈ പൊടികൾ ചേർത്ത് നല്ലപോലെ ഇളക്കി കൊടുക്കുക. കൂടെ തന്നെ രണ്ട് തക്കാളി ചേർത്ത് കൊടുക്കുക, തക്കാളി വേവിക്കാൻ വേണ്ടി രണ്ട് മൂന്നു മിനുട്ട് നല്ലപോലെ വേവിച്ചെടുക്കുക. മസാല റെഡി ആയാൽ അതിലെക്ക് മുക്കാൽ കപ്പ് തേങ്ങാ പാൽ ഒഴിച് കൊടുക്കാം.
തേങ്ങാ പാലിൽ നല്ലപോലെ മസാല മിക്സ് ചെയ്തെടുക്കുക. അവ നല്ലപോലെ ചൂടായതിന് ശേഷം നേരത്തെ തയ്യാറാക്കിയ കുഞ്ഞി പത്തിരി അതിലേക് ചേർത്ത് കൊടുക്കാം. ഒരു തവി വെച്ച് കുഞ്ഞി പത്തിരി നല്ലപോലെ കറിയിൽ മുങ്ങുന്ന വരെ മൂടിവെച് വേവിച്ചെടുക്കുക. നല്ലപോലെ വെന്ത് കഴിഞ്ഞാൽ അവസാനം അതിലേക് തേങ്ങ ചിരവിയത് ഒരു കപ്പ് ഇട്ട് കൊടുത്ത് നല്ലപോലെ വേവിച്ചെടുക്കുക. അടിപൊളി ബ്രേക്ക് ഫാസ്റ്റ് തയ്യാർ. ഇനി ആർക്കും പെട്ടന്ന് തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. കുട്ടികൾക്ക് സ്കൂളികളിലേയ്ക് കൊടുത്ത് വിടാനും വളരെ എളുപ്പമുള്ള റെസിപിയാണ്. Credit: Fathimas Curry World