ഇത് പൊളിയാട്ടോ! പുട്ടു പൊടിയും തേങ്ങയും കൊണ്ട് ഏതുനേരവും കഴിക്കാൻ പറ്റുന്ന ഒരു കിടിലൻ വിഭവം തയ്യാറാക്കാം!! | Tasty Steamed Snack Recipe
Tasty Steamed Snack Recipe
Tasty Steamed Snack Recipe: ഈയൊരു പലഹാരം നമുക്ക് നോൺ വെജ് അല്ലെങ്കിൽ വെജ് കറിയോട് കൂടി കഴിക്കാം. ഇനി കറി ഒന്നും ഇല്ലെങ്കിൽ പോലും നമുക്ക് ഇത് വെറുതെ കഴിക്കാൻ പറ്റുന്നതാണ്. മധുരം ഇഷ്ടമുള്ളവർക്ക് ഇത് പാകം ചെയ്യുന്ന സമയത്ത് അല്പം മധുരം മിക്സ് ചെയ്തു ഉണ്ടാക്കിയാൽ അങ്ങനെയും കഴിക്കാം. ഒരു ചട്ടി അടുപ്പിൽ വച്ച് വെള്ളം ഒഴിച്ച് തിളച്ചു വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക.
- വെള്ളം – 3 കപ്പ് (250 മില്ലി കപ്പിൽ )
- നെയ് – 1 ടേബിൾ സ്പൂൺ
- തേങ്ങ ചിരകിയത് – 1 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- പുട്ടുപൊടി – 2 കപ്പ്
ശേഷം ഇതിലേക്ക് നെയ്യ് ഒഴിക്കുക. നെയ്യ് ഇല്ലെങ്കിൽ ബട്ടർ ഉപയോഗിക്കാവുന്നതാണ്. ഇതിലേക്ക് തേങ്ങ ചിരകിയത് കൂടിയിട്ട് നന്നായി തിളപ്പിച്ച് എടുക്കുക. ഇടയ്ക്കിടെ ഇളക്കി നന്നായി തിളച്ചു വരുമ്പോൾ തീ കുറച്ചുവെച്ച ശേഷം പുട്ടു പൊടി ചേർത്ത് നന്നായി മിക്സ് ആക്കുക. പുട്ട് പൊടി വെള്ളമായി മിക്സ് ആയി കഴിയുമ്പോഴേക്കും തീ ഓഫാക്കാവുന്നതാണ്. ശേഷം ഇത് കുറച്ച് ചൂടാറിയ കഴിയുമ്പോഴേക്കും നമ്മുടെ ആവശ്യാനുസരണം ഉള്ള വലുപ്പത്തിലും ബോൾ രൂപത്തിലാക്കി എടുക്കുക.
അടുപ്പിൽ ഒരു സ്റ്റീമർ വെച്ച് നന്നായി വെള്ളം തിളച്ച് ആവി വരുമ്പോഴേക്കും നമ്മൾ ഉണ്ടയാക്കി വെച്ചിട്ടുള്ള ബോളുകൾ സ്റ്റീമറിലേക്ക് വച്ചുകൊടുക്കാവുന്നതാണ്. ശേഷം 10 മിനിറ്റ് മീഡിയം തീയിൽ ഇട്ട് നന്നായി വേവിച്ചെടുക്കുക. തീ ഓഫാക്കിയ ശേഷം ഇത് ചൂടാറാൻ വയ്ക്കുക. ചൂടോടുകൂടി എടുത്താൽ ഇത് പൊടിഞ്ഞു പോകാനും അതുപോലെ ഒട്ടിപ്പിടിക്കാനുള്ള സാധ്യത കൂടുതലാണ്. തണുത്ത ശേഷം ഇത് പ്ലേറ്റിലേക്ക് മാറ്റി ഇതിന് മുകളിലേക്ക് ചിരകിയ തേങ്ങ ഡെക്കറേറ്റ് ചെയ്ത് വിതറി കൊടുക്കുക. Credit: Hisha’s Cookworld