രുചികരമായ സദ്യ സ്പെഷ്യൽ അവിയൽ ഏറ്റവും എളുപ്പത്തിൽ! ഒട്ടും വെള്ളം ചേർക്കാതെ അവിയൽ! ഒരിക്കലെങ്കിലും ഇതുപോലെ ഒന്നുണ്ടാക്കി നോക്കൂ!! | Tasty Sadhya Special Avial Recipe

Tasty Sadhya Special Avial Recipe

Tasty Sadhya Special Avial Recipe: അവിയൽ ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കൂ. നാവിൽ കൊതിയൂറുന്ന ഒരടിപൊളി വിഭവം. വെള്ളം ഒട്ടും ചേർകാതെ നമുക്ക് സദ്യയിലെ മികച്ച വിഭവങ്ങളിൽ ഒന്നായ അവിയൽ ഉണ്ടാക്കിയെടുക്കാം. കൂടാതെ കൂടുതൽ സ്വാദും എന്നാൽ വളരെ പെട്ടന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതുമായ വിഭവം.

Tasty Sadhya Special Avial Recipe2 11zon

Ingredients

  • ജീരക പൊടി
  • തേങ്ങ
  • ചേന
  • കുമ്പളം
  • പടവലങ്ങ
  • ക്യാരറ്റ്
  • വാഴ പഴം
  • അച്ചിങ്ങ
  • പച്ചമുളക് -6
  • മുരിങ്ങ കോൽ
  • മഞ്ഞൾ പൊടി
  • ചെറിയ ഉള്ളി -3
Tasty Sadhya Special Avial Recipe3 11zon

How To Make Sadhya Special Avial

ആദ്യം ഒരു പാത്രം വെച്ച് അതിലേക് 2 സ്പൂൺ വെളിച്ചെണ്ണ ഒഴിച് കൊടുക്കുക. ശേഷം അതിലേക് കുറച്ച് കറിവേപ്പില ഇട്ട് കൊടുക്കുക. ഇനി കുറച്ച് ചേന നീളത്തിൽ മുറിച്ചത് ഇട്ട് കൊടുക്കാം. അതുപോലെ 350 g കുമ്പളം, 200 g പടവലങ്ങ, 100 g ക്യാരറ്റ്, ചെറിയ വാഴക്ക പഴം , അച്ചിങ്ങ, 6 പച്ചമുളക്, എന്നിവ നീളം കുറഞ്ഞ് കനം കുറച്ച് മുറിച്ചിടുക. ഇനി അതിലേയ്ക് 1 -½ സ്പൂൺ മുളക്, മഞ്ഞൾ, ഉപ്പ്‌ എന്നിവ ചേർത്ത് കുറച്ച് സമയം വേവിക്കുക. ഇനി ഇത് അടച്ചു വെച്ച് വേവികാം. വെള്ളം ഒട്ടും തന്നെ ചേർക്കാത്തതിനാൽ പച്ചക്കറിയിൽ നിന്ന് ഉണ്ടാകുന്ന വെള്ളത്തിൽ തന്നെയാണ് ഈ അവിയൽ ഉണ്ടാക്കിയെടുക്കുന്നത്.

ഇനി ഇതിലേയ്ക് മുരിങ്ങ കോൽ ഇട്ട് കൊടുക്കാം. ഇനി ഇതിന്റെ മുകളിൽ ഒരു വാഴ ഇല വെച്ച് മൂടി നന്നായി വേവിച്ചെടുക്കാം. ഇത് വേവുന്ന സമയത്ത് ഇതിലേയ്ക് വേണ്ട അരപ്പ് തയ്യാറാക്കം. അതിനായി 1 ½ കപ്പ്‌ തേങ്ങ, 6 ചെറിയുള്ളി, ½ സ്പൂൺ ജീരക പൊടി ഉപ്പ്‌, കറിവേപ്പില, എന്നിവ ചേർത് ഒട്ടും വെള്ളം ഇല്ലാതെ ചതച്ചെടുക്കുക. ഇനി ഇതിലേയ്ക് അത്യാവശ്യം പുളിയില്ലാത്ത തൈര് ഒഴിച് കൊടുക്കുക. ഇനി ഇതിലേയ്ക് തേങ്ങ ഇട്ട് കൊടുത്ത് നന്നായി ഇളക്കുക. ഈ സമയത്ത് കുറച്ച് കറിവേപ്പില ചേർക്കാം. ഇനി 3 സ്പൂൺ പച്ചവെളിച്ചെണ്ണ ചേർത്ത് നന്നായി ഇളക്കുക ഇനി കുറച്ച് നേരം വേവിച്ചു ഇറക്കി വെക്കുക. നല്ല അടിപൊളി അവിയൽ തയ്യാർ. Credit: Sheeba’s Recipes

You might also like