സൂപ്പർ ടേസ്റ്റിൽ കണവ തോരൻ! എത്ര വെച്ചാലും കറിച്ചട്ടി ഉടനെ കാലിയാക്കും! ഇനി കണവ വാങ്ങുമ്പോൾ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ!! | Tasty Kanava Thoran Recipe

Tasty Kanava Thoran Recipe

Tasty Kanava Thoran Recipe : സൂപ്പർ ടേസ്റ്റിൽ കണവ അഥവാ കൂന്തൽ ഉണ്ടാക്കി നോക്കിയാലോ. കണവ ഇഷ്ട്ടപെടാത്ത ആളുകൾ വളരെ വിരളമാണ് . വളരെ കുറഞ്ഞ സമയത്ത് കുറഞ്ഞ റെസിപി കൊണ്ട് ഉണ്ടാക്കിയെടുക്കാവുന്ന ഒരടിപൊളി വിഭവം. ഇനി കുട്ടികൾക്കും മുതിന്നവർക്കും ഒരേ പോലെ ഇഷ്ട്ട പെടുന്ന രുചികരമായ വിഭവം. ഈ രീതിയിൽ ഇനി നിങ്ങളും ഉണ്ടാക്കി നോക്കു.

Tasty Kanava Thoran Recipe 1 11zon

ചേരുവകൾ

  • കണവ-250g
  • ചെറിയുള്ളി
  • സവാള
  • ഇഞ്ചി വെളുത്തുള്ളി
  • കറിവേപ്പില
  • തേങ്ങാ കൊത്ത്
  • മഞ്ഞൾ പൊടി
  • മല്ലിപൊടി
  • ഗരം മസാല
  • ജീരക പൊടി
  • മുളക് പൊടി
  • കുരുമുളക്
Tasty Kanava Thoran Recipe 2 11zon

തയ്യാറാക്കുന്ന വിധം

കണവ -250 g നല്ലപോലെ വാഷ് ചെയ്തു ചെറുതായി ആരിഞ്ഞെടുക്കുക. ഇതിലേക്ക്‌ 20 ചെറിയുള്ളി മുറിച്ചത്, ഉള്ളി, കറിവേപ്പില, ഇഞ്ചി വെളുത്തുള്ളി എടുക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് നല്ലപോലെ ചൂടാകുക, അതിലേക് കുറച്ച് വെളിച്ചെണ്ണ ഒഴിച് ചൂടാക്കിയെടുകാം . വെളിച്ചെണ്ണ ചൂടായാൽ അതിലേക് കുറച്ച് കടുക് ഇട്ട് കൊടുക്കണം, കറിവേപ്പില കുറച്ച് തേങ്ങാ കൊത്ത് ഇട്ട് നല്ലപോലെ ഇളകിയെടുക്കൂക. ഇനി ഇതിലേക് ഇഞ്ചി, വെളുത്തുള്ളി, ഉള്ളി എന്നിവ ചേർത്ത് കൊടുക്കുക. ഇവ ശകലം വാട്ടിയെടുക്കുക. നല്ലപോലെ വാട്ടി കഴിഞ്ഞാൽ ഇതിലോട്ട് കുറച്ച് മഞ്ഞൾ പൊടി ഇട്ട് കൊടുക്കാം കൂടെ മല്ലി പൊടി, മുളക് പൊടി, കുരുമുളക് പൊടി,ഗരം മസാല ഇട്ട് പൊടിയുടെ പച്ചമണം മാറുന്നത് വരെ ചൂടാക്കിയെടുക്കൂക.

ഇനി ഇതിലേക് നേരത്തെ കഴുകി വൃത്തിയാക്കിയ കണവ ഇട്ട് കൊടുക്കുക കണവ ഈ മിക്സിൽ നല്ലപോലെ മിക്സ്‌ ചെയ്തെടുക്കുക. കൂടെ ആവിശ്യതിന്ന് ഉപ്പ്‌ ഇടാം. ഇനി വേവിക്കാൻ ആവിശ്യമായ വെള്ളം ഒഴിച് കൊടുക്കാം. വെള്ളം ഒഴിച് നല്ലപോലെ 8 മിനുട്ട് വരെ വേവിച്ചെടുക്കൂക. വെന്തു വന്നാൽ അതിലേക് ഒരു കപ്പ് തേങ്ങാ ചേരവിയത് ഇട്ട് കൊടുക്കാം. അതുപോലെ അര സ്പൂൺ ജീരകപ്പൊടി ഇട്ട് കൊടുക്കാം. ഇവ മിക്സ്‌ ചെയ്ത് നല്ലപോലെ വെള്ളം വറ്റുന്നത് വരെ വേവിച്ചെടുക്കുക നല്ല അടിപൊളി കണവ തോരൻ തയ്യാർ. ചോറിനും ദോശയ്ക്കും കൂടെഅടിപൊളിയാണ്. വളരെ കുറഞ്ഞ സമയത്ത് ഉണ്ടാക്കിയെടുക്കാവുന്നതാണ്. Credit: Sheeba’s Recipe


You might also like