ഉഴുന്ന് കൊണ്ട് ഇതുവരെ നിങ്ങൾ രുചിച്ചിട്ടില്ലാത്ത ഒരു കിടിലൻ സ്നാക്ക്! ഉഴുന്നും കശുവണ്ടിയും മിക്സിയിൽ ഇങ്ങനെ ഒന്ന് കറക്കി എടുക്കൂ! ഇതിന്റെ രുചി നിങ്ങളെ ഞെട്ടിക്കും!! | Tasty Evening Snack Using Urad Dal

Tasty Evening Snack Using Urad Dal

Tasty Evening Snack Using Urad Dal : ഉഴുന്ന് കൊണ്ട് നല്ല രുചിയുള്ള വളരെ സിമ്പിൾ ആയിട്ടുള്ള ഒരടിപൊളി സ്നാക്ക്സ് റെസിപ്പിയാണ്. കുട്ടികൾകും മുത്തിന്നവർക്കും ഒരേ പോലെ ഇഷ്ട്ടപെടുന്ന ഒരടിപൊളി സ്നാക്ക്സ് റെസിപ്പി. വളരെ കുറഞ്ഞ ചെലവിൽ കുറഞ്ഞ സാധനങ്ങൾ കൊണ്ട് പെട്ടന്ന് ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഇനി എല്ലാവർക്കും പെട്ടന്ന് തന്നെ ഉണ്ടാകാം. കുട്ടികൾക്കു സ്കൂളിലേയ്ക് കൊടുത്തുവിടാനും, വീട്ടിൽ പെട്ടന്ന് ഗസ്റ്റ്‌ വന്നാൽ ഉണ്ടാക്കി കൊടുക്കാനും പറ്റുന്ന ഒരടിപൊളി സ്നാക്ക്സ് റെസിപ്പി. വീട്ടിൽ ഉള്ള കുറഞ്ഞ സാധങ്ങൾ വെച്ച് തന്നെ ഇത് ഉണ്ടാക്കിയെടുക്കാവുന്നതാണ്.

Tasty Evening Snack Using Urad Dal 1 11zon

ചേരുവകൾ

  • ഉഴുന്ന് -½ കപ്പ്‌
  • പഞ്ചസാര
  • ഏലകായ
  • കശുവണ്ടി -4
  • പത്തിരിപ്പൊടി
  • ബേക്കിങ് സോഡാ

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തിലേയ്ക് അര കപ്പ്‌ ഉഴുന്ന് നന്നായി കഴുകിഎടുത്തതിന് ശേഷം 3 മണിക്കൂർ നേരം വെള്ളത്തിൽ കുതിരാൻ വെക്കുക. അപ്പോഴേക്കും ഉഴുന്ന് നല്ലപോലെ കുതിർന്നുവരുന്നതായി കാണാം. ഇങ്ങനെ കുതിർത്തി എടുത്താൽ മാത്രമേ ഉഴുന്ന് പെട്ടെന്ന് അരച്ചെടുക്കാൻ പറ്റത്തുള്ളൂ. ഇനി ഇതിലെ വെള്ളം കളഞ്ഞ് മിക്സിയുടെ ജാറിലേക് ഇട്ട് കൊടുക്കുക. ഇതിലേയ്ക് ആവിശ്യത്തിനുള്ള പഞ്ചസാര ചേർത്ത് കൊടുക്കുക. രണ്ട് ഏലക്കായ ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. ഇതിൽ അവസാനമായി 4 കശുവണ്ടി ഇട്ട് ചെറിയ ചെറിയ പീസ് ആവുന്ന തരത്തിൽ മിക്സിയിൽ അരക്കുക, ഇങ്ങനെ പൊടിച്ചെടുത്താൽ നമ്മൾക് സ്നാക്ക്സ് കഴിക്കുന്ന സമയത്ത് കൂടുതൽടേസ്റ്റ് കിട്ടുന്നു. ഇനി ഈ കൂട്ട് മറ്റൊരു പാത്രത്തിലേയ്ക് മാറ്റണം.

Tasty Evening Snack Using Urad Dal 2 11zon

ഇതിലേയ്ക് പത്തിരി പൊടി ഒരു കപ്പ്‌ ഇട്ട് നല്ല പോലെ മിക്സ്‌ ചെയ്ത് എടുക്കുക. ഇനി കാൽ കപ്പ്‌ ബേക്കിങ് സോഡാ ഇട്ട് ഇളകികൊടുക്കുക. ഇനി ഒരു പാത്രത്തിൽ എണ്ണ തിളപ്പിക്കാൻ വെക്കുക. ചൂടായ എണ്ണയിലോട്ട് ഈ മാവ് കുറച്ച് കുറച്ച് എടുത്ത് ഇട്ട് കൊടുക്കുക. കൂടുതൽ കളർ മാറാതെ ഒരു ഗോൾഡൻ കളർ ആവുന്നത് വരെ വഴറ്റുക. എന്നിട്ട് കോരിയെടുക്കുക. ഇതിന്റെ ഉള്ള് സോഫ്റ്റും പുറം നല്ല ക്രിസ്പിയുമായിരിക്കും. എല്ലാവരും ഒന്ന് ട്രൈ ചെയ്ത് നോക്കു അടിപൊളി ഈവെനിംഗ് സ്നാക്ക്സ് ആണ്. ഉഴുന്ന് കൊണ്ട് ഉണ്ടാക്കിയതാണ് എന്ന്പറഞ്ഞാൽ തന്നെ വിശ്വസിക്കാൻ പ്രയാസമാണ്. അത്രയ്ക്കു അടിപൊളിയാണ് ഈ സ്നാക്ക്സ്. Credit: Pachila Hacks

You might also like