പൊരിച്ച ചിക്കൻ കൊണ്ടൊരു കൊതിയൂറും ചിക്കൻ കറി! ഇനി ചിക്കൻ വാങ്ങിയാൽ കറി ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ!! | Tasty Chicken curry Recipe

Tasty Chicken curry Recipe

Tasty Chicken curry Recipe: നല്ല റോസ്റ്റ് പോലെ ഉള്ള ഈ ഒരു ചിക്കൻ മസാല ഉണ്ടാക്കിയാൽ അതു തീരുന്ന വഴി അറിയില്ല. അത്രയും ടേസ്റ്റിയായ ചിക്കൻ മസാല ഉണ്ടാകുന്നത് എങ്ങനെയെന്ന് നോക്കാം. ചിക്കൻ കഴുകി വൃത്തിയാക്കിയ ശേഷം ഒരു ബൗളിലേക്ക് ഇട്ടുകൊടുക്കുക. ശേഷം ഇതിലേക്ക് കുറച്ചു മഞ്ഞൾപൊടിയും മുളകുപൊടിയും നാരങ്ങാനീരും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത് അരമണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കുക.

  • ചിക്കൻ – 1 കിലോ
  • മഞ്ഞൾപൊടി
  • മുളക് പൊടി
  • നാരങ്ങ നീര്
  • ഉപ്പ് – ആവശ്യത്തിന്
  • സവാള – 3 എണ്ണം
  • വെളുത്തുള്ളി ചതച്ചത് – 2 ടീ സ്പൂൺ
  • ഇഞ്ചി ചതച്ചത് – 1 ടേബിൾ സ്പൂൺ
  • വേപ്പില
  • മല്ലി പൊടി – 1. 1/2 ടേബിൾ സ്പൂൺ
  • കുരുമുളക് പൊടി – 1/2 ടീ സ്പൂൺ
  • ഗരം മസാല – 1/2 ടീ സ്പൂൺ
  • തക്കാളി – 2 എണ്ണം
  • തേങ്ങ പാൽ
  • ചെറിയുള്ളി
  • വറ്റൽ മുളക്

ഇനി ഒരു പാൻ അടുപ്പിൽ വച്ച് കൊടുത്ത ശേഷം ഇതിലേക്ക് എണ്ണ ഒഴിച് ചൂടാക്കി ചിക്കൻ ഇട്ട് കൊടുത്ത് പൊരിച്ചെടുക്കുക. ശേഷം ഇതേ എണ്ണയിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചതും പച്ചമുളകും സവാളയും ചെറുതായി അരിഞ്ഞതും കൂടി ചേർത്തു കൊടുത്തു സവാളയുടെ നിറം മാറുന്നത് വരെ നന്നായി വഴറ്റിയെടുക്കുക. ശേഷം ഇതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി കുരുമുളകുപൊടി ഗരം മസാല മല്ലിപ്പൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം

മാറുന്നവരെ ഇളക്കി യോജിപ്പിച്ച് എടുക്കുക. ഇനി നമ്മൾ ഇതിലേക്ക് പൊരിച്ചു വച്ചിരിക്കുന്ന ചിക്കൻ കൂടി ചേർത്തു കൊടുത്തത് കുറച്ചു വെള്ളവും ഒഴിച്ചുകൊടുത്തു നന്നായി മിക്സ് ചെയ്ത ശേഷം അടച്ചുവെച്ച് 15 മിനിറ്റ് വരെ കുക്ക് ചെയ്യുക. ശേഷം ഇതിലേക്ക് തേങ്ങാപ്പാൽ പിഴിഞ്ഞത് കൂടി ചേർത്തു കൊടുത്ത് ഒന്ന് ചൂടാക്കി എടുത്ത ശേഷം തീ ഓഫ് ആക്കാവുന്നതാണ് ഇനി ഇതിലേക്ക് താളിപ്പ് ചേർക്കനായി ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത ശേഷം ഇതിലേക്ക് ചെറിയുള്ളി ചെറുതായി അരിഞ്ഞതും വറ്റൽമുളകും വേപ്പില ഇട്ട് ഒന്ന് മൂപ്പിച്ച ശേഷം കറിയിലേക്ക് ഒഴിച്ചുകൊടുത്ത് അടച്ചുവെക്കുക. കുറച്ചു നേരത്തിനു ശേഷം ഇളക്കി യോജിപ്പിച്ച് കഴിഞ്ഞാൽ ചിക്കൻ മസാല റെഡി ആയി. Credit: Daily Dishes

You might also like