മാവ് അരയ്ക്കുമ്പോൾ ഈ ഒരു സൂത്രം ചെയ്താൽ മതി! വെറും 10 മിനിറ്റിൽ നല്ല പഞ്ഞി പോലത്തെ സോഫ്റ്റ് അപ്പം റെഡി!! | Super Soft Appam Recipe
Super Soft Appam Recipe
Super Soft Appam Recipe : രാവിലെ ഇനി എന്തെളുപ്പം! നല്ല പഞ്ഞി പോലെ സോഫ്റ്റ് അപ്പം ഉണ്ടാക്കുവാൻ മാവ് അരയ്ക്കുമ്പോൾ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ; വെറും 10 മിനിറ്റിൽ നല്ല പഞ്ഞി പോലൊരു അപ്പം റെഡി! നല്ല സോഫ്റ്റ് ഉം ടേസ്റ്റിയും ആയിട്ടുള്ള ഒരു അപ്പം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. അരി അരക്കാതെ കുറച്ച് വ്യത്യസ്തമായ രീതിയിലാണ് നമ്മൾ ഇത് തയ്യാറാക്കുന്നത്. ഇതിനായി അപ്പം പത്തിരിപ്പൊടി ഒട്ടും തരിയില്ലാതെ
നല്ല നേർമയായി പൊടിച്ച് വറുത്ത അരിപ്പൊടി ആണ് ഉപയോഗിക്കുന്നത്. അതിനായി ആദ്യം ഒരു ബൗളിൽ രണ്ട് ഗ്ലാസ് അരിപ്പൊടി എടുക്കുക. ശേഷം കുറച്ച് വെള്ളമൊഴിച്ച് ഈ പൊടി ഒന്ന് കലക്കി എടുക്കുക. അടുത്തതായി ഇതിന്റെ കൂടെ അരയ്ക്കാൻ ആയി അരക്കപ്പ് മട്ട അരിയും ഒരു ടീസ്പൂൺ ഇൻസ്റ്റൻഡ് ഈസ്റ്റും അതിന്റെ കൂടെ രണ്ടോ മൂന്നോ ടീസ്പൂൺ പഞ്ചസാരയും എടുക്കുക. അടുത്തതായി ഒരു മിക്സിയുടെ ജാർ
എടുത്തത് അതിലേക്ക് കലക്കി വച്ചിരിക്കുന്ന മാവും ചോറും ഈസ്റ്റും പഞ്ചസാരയും കൂടി ഇട്ട് ശേഷം അടിച്ചെടുക്കുക. അങ്ങനെ അരച്ചെടുത്തശേഷം മാവ് ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. അടുത്തതായി ഈ മാവ് ഒരു 8 മണിക്കൂർ നേരം പൊങ്ങാൻ ആയി വെക്കണം. അടുത്തതായി ചിരകിയ തേങ്ങ ഒരു ഗ്ലാസ്സ് ഒരു മിക്സി ലേക്ക് എടുത്തിട്ട് കുറച്ച് വെള്ളം ഒഴിച്ച് ഒന്ന് അരച്ചെടുക്കുക. നന്നായി തരി ഒന്നുമില്ലാതെ
അരിച്ചെടുത്ത ശേഷം അത് മാവിൽ ഇട്ട് ആവശ്യത്തിന് ഉപ്പും മധുരം ആവശ്യമുള്ളവർ കുറച്ച് പഞ്ചസാരയും ഇട്ട് ഇളക്കിയെടുക്കുക. ശേഷം മാവ് ഒരു അരമണിക്കൂർ കൂടി പൊങ്ങാൻ ആയി വെക്കുക. അരമണിക്കൂർ കഴിഞ്ഞ് മാവ് അപ്പച്ചട്ടിയിൽ കോരി ഒഴിച്ച് വേവിച്ചെടുക്കുക. എങ്ങിനെയാണ് ഈ അപ്പം തയ്യാറാക്കുന്നത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ കണ്ടു നോക്കൂ. Super Soft Appam Recipe Video Credits : Anu’s Kitchen Recipes in Malayalam