നാവിൽ കപ്പലോടും തനി നാടൻ ബീഫ് കറി! രുചി പറഞ്ഞറിയിക്കാൻ പറ്റില്ല മക്കളേ! നല്ല കട്ടി ചാറോടുകൂടിയ കിടിലൻ ബീഫ് കറി!! | Special Tasty Beef Curry Recipe

Special Tasty Beef Curry Recipe

Special Tasty Beef Curry Recipe : പൊറോട്ടയുടെയും ചപ്പാത്തിയുടെയും ചോറിന്റെയും ഒക്കെ കൂടെ നല്ല കോമ്പിനേഷനാണ് ബീഫ് കറി…അതെങ്ങനെയാണ് ഏറ്റവും ടേസ്റ്റിയായി നാടൻ രീതിയിൽ തന്നെ ഉണ്ടാക്കിയെടുക്കുന്നത് നോക്കാം.

Special Tasty Beef Curry Recipe 1 11zon

Ingredients

  • ബീഫ് – 800 ഗ്രാം
  • മഞ്ഞൾപൊടി
  • കുരുമുളക് പൊടി – 1/2 ടീ സ്പൂൺ
  • ഗരം മസാല
  • ഉപ്പ് – ആവശ്യത്തിന്
  • വിനാഗിരി – 1 ടീ സ്പൂൺ
  • വെളിച്ചെണ്ണ
  • ചെറിയുള്ളി – 1. 1/2 കപ്പ്
  • ഇഞ്ചി ചതച്ചത് – 2 ടേബിൾ സ്പൂൺ
  • വെളുത്തുള്ളി ചതച്ചത് – 1 ടേബിൾ സ്പൂൺ
  • തേങ്ങ കൊത്ത് – 1/4 കപ്പ്
  • മല്ലി പൊടി
  • മുളക് പൊടി
  • പെരുംജീരക പൊടി
  • തക്കാളി
  • വേപ്പില
Special Tasty Beef Curry Recipe 2

How To Make Beef Curry

കുക്കറിലേക്ക് കഴുകി വൃത്തിയാക്കിയ ബീഫ് ഇട്ട് കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിനു ഉപ്പും മഞ്ഞൾപ്പൊടിയും കുരുമുളകുപൊടിയും വിനാഗിരിയും ചേർത്ത് വെന്തു കഴിയുമ്പോൾ തീ ഓഫാക്കാവുന്നതാണ്. ഇനി ഒരു ചട്ടി അടുപ്പിൽ വച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം വെളിച്ചെണ്ണ ചൂടായി കഴിയുമ്പോൾ നമുക്ക് ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ചെറിയ ഉള്ളി ചേർത്ത് കൊടുക്കാം. ചെറിയുള്ളി നന്നായി വാടി കഴിയുമ്പോൾ ഇതിലേക്ക് വെളുത്തുള്ളി ഇഞ്ചി ചതച്ചത് ചേർത്ത് വീണ്ടും നന്നായി മൂപ്പിക്കുക. ഇനി നമുക്ക് ഇതിലേക്ക് പൊടികൾ ചേർത്ത് കൊടുക്കാം.

മല്ലിപ്പൊടി മുളകുപൊടി ഗരം മസാല പെരുംജീരകപ്പൊടി എന്നിവ ചേർത്ത് കൊടുത്തു നന്നായി മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് തേങ്ങാക്കൊത്ത് തക്കാളി എന്നിവ കൂടി ചേർത്ത് കൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ചു വെള്ളവും ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്ത് തിളപ്പിക്കുക. ശേഷം നമ്മൾ വേവിച്ചു വെച്ചിരിക്കുന്ന ബീഫ് ഇട്ടുകൊടുത്ത് വീണ്ടും ഇളക്കി യോജിപ്പിച്ച് ആവശ്യത്തിന് ചൂട് വെള്ളവും ഒഴിച്ചുകൊടുത്തു തിളപ്പിച്ചെടുക്കുക. കറിയിൽ നന്നായി എണ്ണ തെളിഞ്ഞു കഴിയുമ്പോൾ നമുക്കിതിലേക്ക് പച്ചമുളകും വേപ്പിലയും ചേർത്ത് കൊടുത്ത് വീണ്ടും നന്നായി മിക്സ് ചെയ്ത് തീ ഓഫ് ആവുന്നതാണ്. Credit: Pachakalokam


You might also like