രുചിയൂറും തേങ്ങാ ചമ്മന്തി! ഇതിന്റെ രുചി അറിഞ്ഞാൽ ചമ്മന്തി ഇങ്ങനെ മാത്രമേ ഉണ്ടാക്കൂ! ദോശ, ഇഡലി തീരുന്ന വഴി അറിയില്ല!! | Special Red Chammanthi Recipe

Special Red Chammanthi Recipe

Special Red Chammanthi Recipe: ദോശയുടെയും ഇഡിലിയുടെയും കൂടെ നമുക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു കറിയാണ് ചട്നി. പൊതുവേ തേങ്ങാ ചട്നിയാണ് ആളുകൾക്ക് ഇഷ്ടം. നമുക്ക് ഇന്ന് വളരെ എളുപ്പത്തിൽ ഒരു തേങ്ങാ ചട്ണി രുചിയോടുകൂടി ഉണ്ടാക്കുന്നതെങ്ങനെ നോക്കാം. ഒരു മിക്സിയുടെ ജാറിലേക് തേങ്ങ ചിരകിയതും കാശ്മീരി മുളകു പൊടിയും അതുപോലെ തന്നെ ഇഞ്ചി ചെറിയ കഷണങ്ങളായി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും കൂടെ തന്നെ കുറച്ചു വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുക്കുക.

  • തേങ്ങ ചിരകിയത് – 1/2 കപ്പ്
  • കാശ്മീരി മുളകുപൊടി – 3/4 ടേബിൾ സ്പൂൺ
  • ഇഞ്ചി – ചെറിയൊരു കഷണം
  • ഉപ്പ് – ആവശ്യത്തിന്
  • ചെറിയുള്ളി – ഒരു പിടി
  • വെളിച്ചെണ്ണ – 2 ടീസ്പൂൺ
  • കടുക് – 1/2 ടീസ്പൂൺ
  • വറ്റൽ മുളക് – 2 എണ്ണം
  • കറിവേപ്പില – ആവശ്യത്തിന്

ഇതിലേക്ക് ഒരുപിടി ചുവന്നുള്ളി ഇട്ടുകൊടുത്ത് ചെറുതായൊന്ന് അരക്കുക. ചെറിയുള്ളി നന്നായി അരഞ്ഞു പോകാതെ ചെറുതായൊന്ന് കറക്കി എടുത്താൽ മതി. അടുപ്പിൽ ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടിക്കുക. ഇതിലേക്ക് വറ്റൽ മുളകും കറിവേപ്പിലയും കൂടി ഇട്ടുകൊടുത്ത ശേഷം നമ്മൾ നേരത്തെ അരച്ചു വച്ചിരിക്കുന്ന തേങ്ങ കൂടി ഇതിലേക്ക് ഇട്ടു കൊടുക്കുക.

മിക്സിയുടെ ജാറിലേക് കുറച്ചു വെള്ളവും കൂടി ഒഴിച്ച് അതും ഈ പാനിലേക്ക് ഒഴിച്ചു കൊടുക്കുക. തീ വളരെ കുറച്ചു വെക്കാൻ ശ്രദ്ധിക്കു ചട്ട്ണി തിളച്ചു പോകരുത് ചെറിയൊരു ചൂടാകുമ്പോഴേക്കും നമുക്ക് തീ ഓഫാക്കാവുന്നതാണ്. ചട്ട്ണി തിളച്ചു പോയാൽ ടേസ്റ്റ് തന്നെ വ്യത്യാസം വരും. ഉണ്ടാക്കിയ ശേഷം ചട്ട്ണി വേറൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കേണ്ടതാണ് ഇല്ലെങ്കിൽ പാനിൽ ഉള്ള ചൂട് വീണ്ടും ചട്ട്ണിയിലേക് കയറാനുള്ള ചാൻസ് കൂടുതലാണ്. Credit: Bincy’s Kitchen

You might also like