ഒരു കിടുകാച്ചി നാരങ്ങാ അച്ചാർ! നാവിൽ വെള്ളമൂറും രുചിയിൽ ഒട്ടും കയ്പ്പ് ഇല്ലാതെ ഒരു അടിപൊളി നാരങ്ങ അച്ചാർ ഇതാ!! | Special Lemon Pickle Recipe

Special Lemon Pickle Recipe

Special Lemon Pickle Recipe : എല്ലാരും ഉണ്ടാക്കുന്ന നാരങ്ങാ അച്ചാർ പൊതുവെ കയിപ്പ് ഉണ്ടാകും. എന്നാൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ. ഇതിൽ പറയുന്ന രീതിയിൽ ഉണ്ടാക്കിയാൽ നിങ്ങളുടെ നാരങ്ങ അച്ചാർ ഒട്ടും തന്നെ കയിപ്പ് ഇല്ലാതെ ഉണ്ടാകാവുന്നതാണ്. ആദ്യം തന്നെ നല്ല പഴുത്ത നാരങ്ങ എടുത്ത് കഴുകി വൃത്തിയാക്കിയ ശേഷം ഒരു സ്റ്റീമറിൽ വച്ച് നന്നായി പുഴുങ്ങി എടുക്കുക. ശേഷം വെന്തുവന്ന നാരങ്ങ ചൂടാറിയ ശേഷം നാലാക്കി മുറിച്ച് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഉപ്പും ഒന്നേകാൽ ടീസ്പൂൺ കായപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്തു മാറ്റി വെക്കുക.

  • നാരങ്ങ – 1 കിലോ
  • ഉപ്പ് – 2 ടേബിൾ സ്പൂൺ
  • കായപ്പൊടി – 2.1/4 ടീസ്പൂൺ
  • ഏലക്ക – 7 എണ്ണം
  • ഗ്രാമ്പൂ – 4 എണ്ണം
  • ഉലുവ – 1/2 ടേബിൾ സ്പൂൺ
  • കടുക് – 1 . 1/2 ടേബിൾ സ്പൂൺ
  • നല്ലെണ്ണ – 200 മില്ലി
  • വെളുത്തുള്ളി – 1 കപ്പ്
  • ഇഞ്ചി അരിഞ്ഞത് -3/4 കപ്പ്
  • പച്ചമുളക് – 7 എണ്ണം
  • വേപ്പില
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  • കാശ്‌മീരി മുളകുപൊടി – 8 ടേബിൾ സ്പൂൺ
  • വിനാഗിരി – 1. 1/4 കപ്പ്
  • പഞ്ചസാര – 2 ടേബിൾ സ്പൂൺ

ഒരു പാനിലേക്ക് ഏലക്കയും ഗ്രാമ്പൂവും ഉലുവയും ഇട്ട് നന്നായി വറുക്കുക ഇതിലേക്ക് കടുക് കൂടിയിട്ട് പൊട്ടിച്ച ശേഷം മാറ്റി ചൂടാറാൻ വെക്കുക. ചൂടാറിയ ശേഷം ഇത് മിക്സിയുടെ ജാറിൽ ഇട്ട് നന്നായി തരിയില്ലാതെ പൊടിച്ചു എടുക്കുക. ഒരു ചട്ടി വെച്ച് അതിലേക്ക് നല്ലെണ്ണ ഒഴിച്ച് വെളുത്തുള്ളി 8 ചെറുതായി നിറം മാറി വരുന്നവരെ പൊരിച്ചെടുക്കുക. ഇതുപോലെതന്നെ ഇഞ്ചി ചെറിയ കഷണങ്ങളാക്കിയതും പച്ചമുളക് അരിഞ്ഞതും കൂടിയിട്ട് വറുത്തു കോരി മാറ്റിവെക്കുക. ശേഷം ഇതേ എണ്ണയിലേക്ക് രണ്ട് ടേബിൾ സ്പൂൺ കടുക് ഇട്ട് പൊട്ടിക്കുക. ഈ സമയത്ത് തീ ഓഫ് ആക്കാവുന്നതാണ്. ശേഷം ഇതിലേക്ക് വേപ്പിലയും മഞ്ഞൾപ്പൊടിയും കാശ്മീരി മുളകുപൊടിയും കൂടിയിട്ട് നന്നായി പച്ചമണം മാറുന്ന വരെ ഇളക്കുക.

പച്ചമണം മാറി കഴിയുമ്പോൾ ഇതിലേക്ക് നേരത്തെ ഉപ്പും കായപ്പൊടിയും ഇട്ട് മാറ്റിവെച്ച് നാരങ്ങയും വറുത്ത് കോരി വച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കൂടിയിട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഇതിലേക്ക് ചൂടാക്കിയ വിനാഗിരി ഒഴിച്ച് കൊടുക്കുക. ശേഷം ഇതിലേക്ക് പഞ്ചസാര കൂടി ചേർക്കുക. ഉപ്പ് ആവശ്യമാണെങ്കിൽ ഉപ്പ് കൂടി ഇട്ടുകൊടുക്കുക. നമ്മൾ നേരത്തെ പൊടിച്ചു മാറ്റി വെച്ചിരുന്ന ഏലക്ക ഗ്രാമ്പൂ കടുകിന്റെ പൊടി കൂടി ഇതിനു മുകളിലായി വിതറി നന്നായി ഇളക്കുക. ഒരു ടേബിൾ സ്പൂൺ കായപ്പൊടി കൂടി ഇട്ടുകൊടുത്ത ശേഷം നന്നായി ചൂടറുമ്പോൾ കഴുകി ഉണക്കി വൃത്തിയാക്കിയ ഒരു ഭരണിയിലേക്ക് അച്ചാറിട്ട് സൂക്ഷിച്ചു വെക്കാം. Credit: Fathimas Curry World

You might also like