ഈ ചിക്കൻ മസാല മാത്രം മതി കിടുകാച്ചി കോഴി കറി ഉണ്ടാക്കാൻ! ചിക്കൻ മസാല ഇനി വീട്ടിൽ തന്നെ ഈസിയായി ഉണ്ടാക്കാം!! | Special Home Made Chicken Masala Recipe
Special Home Made Chicken Masala Recipe
Special Home Made Chicken Masala Recipe : ചിക്കൻ മസാല ഇനി കടയിൽ നിന്ന് വാങ്ങിക്കേണ്ട ആവശ്യമില്ല. നമ്മൾ കടകളിൽ നിന്ന് പാക്കറ്റിൽ വാങ്ങിക്കുന്ന ചിക്കൻ മസാല പൊടിയേക്കാൾ ആരോഗ്യകരമായ രീതിയിൽ സിമ്പിൾ ആയി നമ്മുക്ക് വീട്ടിൽ ഉണ്ടാക്കി എടുക്കാം.
Ingredients
- Coriander – 35 grams
- Black pepper – 2 tablespoons
- Patta – 3 inches in size
- Star Anise- 1
- Bay leaf – 4 small ones
- Cardamom – 3
- Cloves – 10
- Dried Red Chili – 10
- Cashew Nuts – 10
- Curry leaves
- Turmeric powder – 11 tablespoons
- Chicken – 1 kg
- Ghee – 11 tablespoons
- Coconut oil – 5 tablespoons
- Green chilies – 4
- Onion
- Ginger Garlic Paste – 1 tablespoon
- Tomatoes – 2
- Salt

How To Make Special Home Made Chicken Masala
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ചൂടാകുമ്പോൾ മുഴുവൻ മല്ലി, കുരുമുളക്, വറ്റൽ മുളക്, വേപ്പില, കശുവണ്ടി, തക്കോലം, പട്ട, ഏലക്ക, ഗ്രാമ്പൂ, ബേ ലീഫ് എന്നിവ ഇട്ട് ഒന്ന് റോസ്റ്റ് ചെയ്ത് എടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് മഞ്ഞൾ പൊടി കൂടി ഇട്ടു കൊടുത്ത് വഴറ്റുക. ശേഷം ഇത് ചൂടാറി കഴിയുമ്പോൾ മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുത്ത് മാറ്റി വെക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ നെയ്യ് ഒഴിച്ചു കൊടുത്തു കൂടെ തന്നെ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു ഇതിലേക്ക് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന സവാള ഇട്ടു കൊടുക്കുക.
ആവശ്യത്തിനു ഉപ്പ് കൂടി ചേർത്ത് വീണ്ടും വഴറ്റിയ ശേഷം തക്കാളി ഇട്ടു കൊടുക്കുക. നമ്മൾ പൊടിച്ചു വച്ചിരിക്കുന്ന മസാലപ്പൊടി അതിലേക്ക് ഇട്ടു കൊടുക്കുക. കൂടെ തന്നെ കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കനും കൂടി ഇട്ടു കൊടുത്തു നന്നായി ഇളക്കി യോജിപ്പിച്ച് അടച്ചു വെച്ച് കുറച്ചു നേരം വേവിക്കുക ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് വേപ്പിലയും ഇട്ടു കൊടുത്ത് വീണ്ടും ഇളക്കി യോജിപ്പിച്ച് ചിക്കൻ വേവിച്ചെടുക്കുക. Credit: Sidheek chembikkal