ഇതാണ് മക്കളെ ഉണ്ണിയപ്പം! അരി അരക്കണ്ട! പൊടിക്കണ്ട! അര മണിക്കൂർ കൊണ്ട് നല്ല പഞ്ഞി പോലുള്ള ഉണ്ണിയപ്പം റെഡി!! | Soft Instant Unniyappam Recipe

Soft Instant Unniyappam Recipe

Soft Instant Unniyappam Recipe : ഉണ്ണിയപ്പം ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. പലർക്കും ഇത് സോഫ്റ്റ് ആയി കിട്ടാറില്ല. എന്നാൽ ഈ രീതിയിൽ തയ്യാറാക്കുന്ന ഉണ്ണിയപ്പം സോഫ്റ്റും രുചികരവും ആയിരിക്കും. അരി അരയ്ക്കണ്ട, പൊടിയ്ക്കണ്ട, അരിപ്പൊടി ഉപയോഗിച്ച് അരമണിക്കൂർ കൊണ്ട് ഉണ്ണിയപ്പം റെഡി. നല്ല പഞ്ഞി പോലെയുള്ള ഉണ്ണിയപ്പം ഇങ്ങനെ ഇത്ര എളുപ്പത്തിൽ തയ്യാറാക്കി നോക്കിയിട്ടുണ്ടോ. പുറമേ നല്ല ക്രിസ്പിയും അകമേ നല്ല സോഫ്റ്റ് ആയ രുചികരമായ ഉണ്ണിയപ്പം തയ്യാറാക്കാം.

  1. ശർക്കര പൊടി / ശർക്കര ഉരുക്കിയത് – 250 ഗ്രാം
  2. അരിപ്പൊടി – 2 കപ്പ്
  3. മൈദ – 1 കപ്പ്
  4. റവ – 2 ടേബിൾ സ്പൂൺ
  5. ചെറുപഴം – 3 എണ്ണം
  6. നെയ്യ് – 2 – 3 ടീസ്പൂൺ
  7. തേങ്ങാ കൊത്ത് – 1/2 കപ്പ്

ആദ്യമായി മൂന്ന് മൈസൂർ പഴം മിക്സിയുടെ ജാറിലിട്ട് നല്ലപോലെ അടിച്ചെടുക്കണം. അടിച്ചെടുത്ത പഴം ഒരു ബൗളിലേക്ക് മാറ്റിയശേഷം അതെ മിക്സിയുടെ ജാറിലേക്ക് ഓരോ കപ്പ് വീതം മൈദയും, പത്തിരിപ്പൊടിയും, പുട്ട് പൊടിയും, അഞ്ചോ എട്ടോ ഏലക്കയും, രണ്ട് നുള്ള് ഉപ്പും, 450 ml ഇളം ചൂടുള്ള വെള്ളവും, ഒരു കപ്പ് ശർക്കര പൊടിയും, ഒരു ടീസ്പൂൺ നെയ്യും കൂടെ ചേർത്ത് നല്ല പോലെ അരച്ചെടുക്കാം. ഇവയെല്ലാം തന്നെ പകുതി വീതം എടുത്ത് രണ്ട് തവണയായി അടിച്ചെടുക്കാവുന്നതാണ്. ഏകദേശം ദോശമാവിന്റെ പരുവത്തിലാണ് ഇത് ഉണ്ടാവേണ്ടത്.

ശേഷം ഇത് ഒരു 20 മിനിറ്റോളം റസ്റ്റ് ചെയ്യാനായി വയ്ക്കണം. അതിന് മുൻപായി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കറുത്ത എള്ള് ചേർത്ത് ഇളക്കി കൊടുത്ത് അടച്ച് മാറ്റി വയ്ക്കാം. അടുത്തതായി ഒരു പാനിലേക്ക് രണ്ടോ മൂന്നോ ടേബിൾ സ്പൂൺ നെയ്യൊഴിച്ച് അതിലേക്ക് ചെറുതായി നുറുക്കിയെടുത്ത അരക്കപ്പ് തേങ്ങാ കൊത്ത് ചേർത്ത് നല്ലപോലെ മൂപ്പിച്ചെടുക്കണം. ഒരു പകുതിയോളം മൂത്ത് വന്നാൽ ഇത് തയ്യാറാക്കി വച്ച ബാറ്ററിലേക്ക് ചേർത്ത് കൊടുക്കാം. വളരെ എളുപ്പത്തിലും രുചിയിലും ഈ ഉണ്ണിയപ്പം നിങ്ങളും ഉണ്ടാക്കി നോക്കൂ. Video Credit : Vadakkan Malabari Ruchi

You might also like