ഈ രഹസ്യ ചേരുവ കൂടി ചേർത്ത് മാവ് കുഴക്കൂ! ഈ സീക്രട്ട് അറിഞ്ഞാൽ ഇനി വീട്ടിൽ എന്നും നൂൽപുട്ട് ഉണ്ടാക്കും!! | Soft Idiyappam Recipe Secret

Soft Idiyappam Recipe Secret

Soft Idiyappam Recipe Secret : നമ്മുടെയെല്ലാം വീടുകളിൽ പ്രഭാതഭക്ഷണങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത പലഹാരങ്ങളിൽ ഒന്നായിരിക്കും ഇടിയപ്പം. കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ കഴിക്കാൻ വളരെയധികം ഇഷ്ടമുള്ള പലഹാരങ്ങളിൽ ഒന്നാണ് ഇടിയപ്പമെങ്കിലും അത് ഉണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മിക്കപ്പോഴും മാവ് കുഴച്ച് വരുമ്പോൾ അത് സേവനാഴിയിൽ ഇട്ട് പീച്ചി എടുക്കാനായി വളരെയധികം ബുദ്ധിമുട്ട് നേരിടേണ്ടി വരാറുണ്ട്.

എന്നാൽ മാവ് പെട്ടെന്ന് കറക്കി എടുക്കാനും, നല്ല സോഫ്റ്റ് ആയ ഇടിയപ്പം കിട്ടാനുമായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. മിക്ക വീടുകളിലും ഇടിയപ്പത്തിന് മാവ് കുഴയ്ക്കുമ്പോൾ ചൂടുവെള്ളമായിരിക്കും ഉപയോഗിക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ മാവ് കട്ടിയായി പോവുകയും അത് പീച്ചാനായി വളരെയധികം ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യാറുണ്ട്. അതിന് പകരമായി ഇടിയപ്പത്തിന്റെ മാവ് തയ്യാറാക്കാനായി പച്ചവെള്ളം ഉപയോഗപ്പെടുത്താവുന്നതാണ്.

മാവ് തയ്യാറാക്കാനായി ഒരു പാത്രം എടുത്ത് അതിലേക്ക് രണ്ട് കപ്പ് അളവിൽ അരിപ്പൊടി ഇട്ടു കൊടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പും, പച്ചവെള്ളവും ചേർത്ത് കൈ ഉപയോഗിച്ച് മാവ് നല്ല രീതിയിൽ കുഴച്ച് സോഫ്റ്റ് ആക്കി എടുക്കണം. ഈയൊരു സമയത്ത് അല്പം എണ്ണ കൂടി മാവിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. അതിനുശേഷം ഇടിയപ്പം ഉണ്ടാക്കാനായി എടുക്കുന്ന പാത്രങ്ങൾ നിരത്തിവെക്കുക. സേവനാഴിയിൽ എണ്ണ തടവിയ ശേഷം മാവ് അതിലേക്ക് ഇട്ട് പീച്ചി കൊടുക്കുക.

തേങ്ങ ഇഷ്ടമുള്ളവർക്ക് മുകളിലായി അല്പം തേങ്ങ കൂടി വിതറി കൊടുക്കാവുന്നതാണ്. ഇടിയപ്പം ഉണ്ടാക്കാൻ ആവശ്യമായ വെള്ളം ആവി കയറ്റാനായി വയ്ക്കുക. പാത്രത്തിൽ നിന്നും ആവി വന്നു തുടങ്ങുമ്പോൾ തയ്യാറാക്കിവെച്ച ഇടിയപ്പത്തിന്റെ പാത്രങ്ങൾ അതിലേക്ക് ഇറക്കി വച്ച് ആവി കയറ്റി എടുക്കാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ സോഫ്റ്റ് ആയ ഇടിയപ്പം റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Wazza Manzil

You might also like