ഈ ഒരു സൂത്രം ചെയ്താൽ മതി! ഇനി ചപ്പാത്തി മാവ് കുഴക്കാൻ വെറും 2 മിനിറ്റ് മതി; ചപ്പാത്തി മാവ് കുഴക്കാൻ ഇനി എന്തെളുപ്പം!! | Soft Chapati Dough Making Tips

Soft Chapati Dough Making Tips

Soft Chapati Dough Making Tips : അടുക്കള ജോലികൾ എളുപ്പത്തിലും വൃത്തിയോടും കൂടി ചെയ്ത് തീർക്കാനായി പാടുപെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അതിനായി പലവിധ ടിപ്പുകളും പരീക്ഷിച്ചു നോക്കിയിട്ടും വലിയ രീതിയിൽ വിജയം കാണാത്തവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകളാണ് ഇവിടെ വിശദമാക്കുന്നത്. ആദ്യം തന്നെ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ പെട്ടെന്നാണ് തക്കാളി ഉപയോഗിക്കേണ്ടി വരുന്നത് എങ്കിൽ

അത് നല്ല രീതിയിൽ പഴുത്തതാണോ എന്നൊന്നും ആരും ശ്രദ്ധിക്കാറില്ല. എന്നാൽ പഴുക്കാത്ത തക്കാളി കറികളിൽ ഇട്ടുകഴിഞ്ഞാൽ രുചി മാറാനുള്ള സാധ്യതയുണ്ട്. അത് ഒഴിവാക്കാനായി തക്കാളി കയ്യിൽ എടുത്തശേഷം നല്ല രീതിയിൽ ഒന്ന് പ്രസ്സ് ചെയ്ത് ഉപയോഗിക്കുകയാണെങ്കിൽ ഒന്നുകൂടി പഴുത്ത പരിവത്തിൽ ഉപയോഗിക്കാവുന്നതാണ്. അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന ചിരവയുടെ മൂർച്ച പോകാനുള്ള സാധ്യത കൂടുതലാണ്.

അത്തരം അവസരങ്ങളിൽ ചിരവയുടെ മൂർച്ചയുള്ള ഭാഗം നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം ഇടികല്ല് ഉപയോഗിച്ച് ഒന്ന് ഉരച്ച് മൂർച്ച കൂട്ടി കൊടുത്താൽ മതിയാകും. ഉപയോഗിച്ച് തീർന്ന ടൂത്ത് പേസ്റ്റ് ട്യൂബ് കൊണ്ടും പലവിധ ഉപയോഗങ്ങളും ഉണ്ട്. ആദ്യം തന്നെ ടൂത്ത് പേസ്റ്റ് കട്ട്ചെയ്ത് അതിന്റെ അകത്തുള്ള പേസ്റ്റെല്ലാം ഒരു കപ്പിലെ വെള്ളത്തിലേക്ക് മിക്സ് ചെയ്യുക. ഈയൊരു ട്യൂബ് വൃത്തിയായി ക്ലീൻ ചെയ്ത് എടുക്കുകയാണെങ്കിൽ അത് ചിരവയുടെ അടപ്പായി ഉപയോഗപ്പെടുത്താം.

അതു പോലെ ട്യൂബിൽ നിന്നും പുറത്തെടുത്ത ടൂത്ത് പേസ്റ്റ് വെള്ളത്തിൽ മിക്സ് ചെയ്ത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി ഗ്യാസ് സ്റ്റൗ ക്ളീൻ ചെയ്യുമ്പോഴും, കൗണ്ടർ ടോപ്പ് ക്ളീൻ ചെയ്യുമ്പോഴും ഉപയോഗിക്കാവുന്നതാണ്. ദോശ മാവിനുള്ള അരി കുതിരാനായി കൂടുതൽ സമയം ഇടാൻ പറ്റാത്ത സാഹചര്യങ്ങളിൽ പെട്ടെന്ന് കുതിർന്നു കിട്ടാനായി അരി നല്ലതുപോലെ കഴുകിയശേഷം ഇളം ചൂടുള്ള വെള്ളത്തിൽ ഇട്ടു വച്ചാൽ മതിയാകും. ഇത്തരം കൂടുതൽ ഉപകാരപ്രദമായ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : Mehar Kitchen

You might also like