Simple Chicken kondattam Recipe: ചിക്കൻ കൊണ്ടാട്ടം ഹോട്ടൽ കിട്ടുന്ന അതെ രുചിയിൽ നമുക്ക് വീടുകളിൽ തന്നെ ഉണ്ടാക്കാം. ഇത് ഉണ്ടാക്കാനും എളുപ്പമാണ് എന്നത് മറ്റൊരു സത്യം. എങ്കിൽ പിന്നേ ഉണ്ടാക്കി നോക്കിയാലോ. കഴുകി വൃത്തിയാക്കിയ ചിക്കനിലേക്ക് രണ്ട് ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി ഒന്നര ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആവശ്യത്തിന് ഉപ്പ് കറിവേപ്പില 1/4 ടീ സ്പൂൺ മഞ്ഞൾപ്പൊടി നാരങ്ങാനീര് എന്നിവ നന്നായി യോജിപ്പിച്ച ശേഷം
- ചിക്കൻ – 1 കിലോ
- കാശ്മീരി മുളക് പൊടി – 4 ടേബിൾ സ്പൂൺ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 3 ടേബിൾ സ്പൂൺ
- നാരങ്ങ നീര് – 1.1/2 ടേബിൾ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- മഞ്ഞൾപ്പൊടി – 1/2 ടീ സ്പൂൺ
- കറിവേപ്പില – 1 തണ്ട്
- വറ്റൽ മുളക് – 7 എണ്ണം
- ചെറിയുള്ളി – 40 എണ്ണം
- പച്ച മുലക് – 2 എണ്ണം
- മല്ലി പൊടി – 1 ടീ സ്പൂൺ
- ഗരം മസാല – 3/4 ടീ സ്പൂൺ
- ഇടിച്ച മുളക് – 3 ടീ സ്പൂൺ
- ടൊമാറ്റോ കേചപ്പ് – 7 ടേബിൾ സ്പൂൺ
രണ്ടു മണിക്കൂർ അടച്ചു മാറ്റിവെക്കുക. ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മസാല തേച്ചുവെച്ച ചിക്കൻ കഷണങ്ങൾ പൊരിച്ചെടുക്കുക. ചിക്കൻ പൊരിച്ച അതേ എണ്ണയിലേക്ക് ഉണക്ക മുളകിട്ടും വർത്തു കോരുക. ശേഷം എണ്ണയിലേക്ക് ചെറിയ ഉള്ളി അരിഞ്ഞതും പച്ചമുളക് അരിഞ്ഞതും വേപ്പിലയും ആവശ്യത്തിന് ഉപ്പും ഇട്ട് വഴറ്റുക.
ചെറിയുള്ളി നന്നായി വഴറ്റിയ ശേഷം കാശ്മീരി മുളകുപൊടിയും മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഗരം മസാല എന്നിവ ഇട്ട് നന്നായി ഇളക്കി യോജിപ്പിച്ച് പച്ചമണം മാറ്റുക. ഇതിലേക്ക് ടൊമാറ്റോ കെച്ചപ്പും ഇടിച്ച മുളകും കുറച്ചു വെള്ളവും ഒഴിച്ച് നന്നായി ഇളക്കിയ ശേഷം പൊരിച്ചു വച്ചിരിക്കുന്ന ചിക്കനും കൂടിയിട്ട് മസാലയിൽ നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം കുറച്ച് വേപ്പിലയും നമ്മൾ നേരത്തെ പൊരിച്ചു വച്ചിരിക്കുന്ന ഉണക്കമുളക് കൂടിയിട്ട് ഇളക്കിയാൽ ചിക്കൻ കൊണ്ടാട്ടം റെഡി. Credit: Fathimas Curry World