മാങ്ങ ഉപ്പിലിടുമ്പോൾ ഈ കിഴി സൂത്രം ചെയ്യാൻ മറക്കല്ലേ! പൂപ്പൽ വരാതെ വർഷങ്ങളോളം കേടുകൂടാതെ ഇരിക്കാൻ മാങ്ങ ഉപ്പിലിടുന്ന ശരിയായ രീതി ഇതാണ്!! | Perfect Uppu Manga Tips

Perfect Uppu Manga Tips

Perfect Uppu Manga Tips : പച്ചമാങ്ങയുടെ സീസണായാൽ അത് ഉപയോഗിച്ച് കടുമാങ്ങയും, വെട്ടുമാങ്ങയും, ഉപ്പുമാങ്ങയുമല്ലാം ഉണ്ടാക്കിവയ്ക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ പണ്ടുകാലം തൊട്ട് തന്നെ ഉള്ളതായിരിക്കും. ഇന്നും മിക്ക വീടുകളിലും ഇതേ പതിവുകൾ തുടർന്നു വരുന്നുണ്ടെങ്കിലും പലരും പറഞ്ഞു കേൾക്കാറുള്ള ഒരു പരാതിയാണ് ഉപ്പുമാങ്ങ തയ്യാറാക്കുമ്പോൾ പെട്ടെന്ന് പൂപ്പൽ വന്ന് കേടായി പോകുന്നു എന്നത്. ഉപ്പുമാങ്ങ കൂടുതൽ നാൾ കേടാകാതെ

സൂക്ഷിക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. സാധാരണയായി അത്യാവിശ്യം വലിപ്പമുള്ള മാങ്ങകളാണ് ഉപ്പുമാങ്ങ ഇടാനായി ഉപയോഗിക്കാറുള്ളത്. മാങ്ങ തിരഞ്ഞെടുക്കുമ്പോൾ ഞെട്ടോടു കൂടിയവ നോക്കി തന്നെ വേണം വാങ്ങാൻ. ശേഷം മാങ്ങയിൽ നിന്നും ഞെട്ടിനെ മാത്രമായി അടർത്തിയെടുത്ത് മാറ്റിവയ്ക്കുക. മാങ്ങ നല്ലതുപോലെ കഴുകി തുടച്ച് വൃത്തിയാക്കി വയ്ക്കുക. ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം

വെള്ളമെടുത്ത് നല്ലതുപോലെ തിളപ്പിക്കുക. വെള്ളം തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് കഴുകി വൃത്തിയാക്കി വെച്ച മാങ്ങകൾ ഇട്ടുകൊടുക്കാവുന്നതാണ്. മാങ്ങയുടെ നിറം മാറി തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്ത് വെള്ളത്തിൽ നിന്നും എടുത്ത് മാറ്റി വയ്ക്കുക. ഒരു തുണിയോ പേപ്പറോ ഉപയോഗിച്ച് മാങ്ങകൾ നല്ലരീതിയിൽ തുടച്ചു വൃത്തിയാക്കി വയ്ക്കണം. വീണ്ടും മറ്റൊരു പാനിൽ മുക്കാൽ ഭാഗത്തോളം വെള്ളമെടുത്തു തിളപ്പിക്കാനായി വയ്ക്കുക. വെള്ളം വെട്ടിത്തിളച്ച് തുടങ്ങുമ്പോൾ അതിലേക്ക് രണ്ട് കപ്പ് അളവിൽ കല്ലുപ്പ് ഇടുക.

ഈയൊരു വെള്ളം നല്ലതുപോലെ തിളച്ച് സെറ്റായി തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ശേഷം ഉപ്പുമാങ്ങ ഇട്ടുവയ്ക്കാൻ ഉദ്ദേശിക്കുന്ന പാത്രം നല്ലതുപോലെ കഴുകി വെയിലത്ത് വെച്ച് ഉണക്കി തുടച്ചെടുക്കണം. അതിലേക്ക് എടുത്തു വച്ച മാങ്ങകൾ നിരത്തി കൊടുക്കുക. ശേഷം തയ്യാറാക്കി വെച്ച ഉപ്പ് വെള്ളം മുകളിലേക്ക് ഒഴിച്ചു കൊടുക്കുക. അവസാനമായി വൃത്തിയുള്ള ഒരു തുണിയിൽ ഒരുപിടി അളവിൽ ഉലുവയെടുത്ത് അത് കിഴികെട്ടി ഉപ്പ് വെള്ളത്തിലേക്ക് ഇട്ടുകൊടുക്കുക. ഈയൊരു രീതിയിൽ ഉപ്പുമാങ്ങ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ എത്രനാൾ വേണമെങ്കിലും കേടാകാതെ ഉപയോഗിക്കാനായി സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Perfect Uppu Manga Tips Credit : Anithas Tastycorner


Perfect Salted Mango Tips – Long-Lasting, Tangy & Tasty!

Salted mango (uppu manga) is a traditional and tasty way to preserve raw mangoes naturally. With the right method, it stays fresh for months and is perfect for curries, pickles, or just as a side with kanji. Here’s how to prepare and store it perfectly.


Time Required:

  • Preparation Time: 15 minutes
  • Storage Time Before Use: 7–10 days (for best results)

Ingredients:

  • Raw mangoes – 1 kg (firm and mature)
  • Rock salt – 100–120 grams
  • Turmeric powder – 1 tsp (optional)
  • Clean glass jar or ceramic bharani

Preparation Steps:

1. Wash & Dry Mangoes

  • Wash the mangoes thoroughly and wipe them dry.
  • Make sure there’s no moisture — this prevents fungal spoilage.

Mango preservation tips


2. Cut & Layer

  • Slice mangoes into medium chunks (with skin).
  • In a dry bowl, mix the mango pieces with rock salt and turmeric powder (optional).

How to store mango naturally


3. Store in Airtight Container

  • Transfer the salted mango into a clean, dry glass or ceramic jar.
  • Press tightly to remove air gaps.
  • Cover with a clean cloth or airtight lid.

4. Fermentation Time

  • Keep the jar at room temperature for 7–10 days.
  • Shake or stir the jar once a day to distribute the brine evenly.

Storage Tip:

After 10 days, refrigerate or keep in a cool, dry place. It stays good for 6–12 months!


Bonus Tips:

  • Always use a dry spoon to avoid contamination.
  • Add green chilli or mustard seeds for flavor variation.
  • Perfect to eat with kanji, dosa, or curd rice.

Perfect Uppu Manga Tips

  • Traditional mango storage method
  • Homemade mango pickle base
  • Natural food preservation at home
  • Long shelf life mango recipes
  • Salt curing fruits at home

Read also : ഈ ഒരു ചേരുവ കൂടി ചേർത്ത് നെല്ലിക്ക ഒന്ന് ഉപ്പിലിട്ടു നോക്കൂ! നെല്ലിക്ക ഉപ്പിലിടുമ്പോൾ ഈ 3 കാര്യങ്ങൾ ഒരിക്കലും മറക്കരുത്!! | 3 Easy Nellikka Uppilittath Tips

You might also like