ഇനി ആർക്കും വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം പെർഫെക്റ്റ് ക്രോയ്‌സ്സന്റ്! അതും ഓവൻ ഇല്ലാതെ ഇഡ്ഡലി പാത്രത്തിൽ!! | Perfect Homemade Croissant Recipe
Perfect Homemade Croissant Recipe
Perfect Homemade Croissant Recipe: സാധാരണ കടകളിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ ക്രോയ്‌സ്സന്റ് വീട്ടിൽ തന്നെ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്നതാണ്. അതും ഓവൻ ഒന്നും ഉപയോഗിക്കാതെ തന്നെ. ഇഡ്ഡലി പാത്രം മാത്രം ഉണ്ടായാൽ മതി ഇനി ആർക്കും ഈസിയായി ക്രോയ്‌സ്സന്റ് വീട്ടിൽ തന്നെ ഉണ്ടാക്കാം.
Ingredients
- Milk -¾ Cup
- Sugar -2 Spoon
- Yeast
- Egg
- Oil -¼
- Butter
- Chocolate
- Maida -1 കപ്പ്

How To Make Perfect Homemade Croissant
ആദ്യം ഒരു പാത്രം എടുത്ത് അതിലേക്ക് നേരിയ ചൂടുള്ള ഒരു കപ്പ് പാൽ ചേർക്കുക. ഇനി അതിലേക്ക് രണ്ട് ടീസ്പൂൺ പഞ്ചസാര ഇട്ട് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. ഇനി ഒരു സ്പൂൺ ഈസ്റ്റ് ഇട്ട് നല്ലപോലെ ഇളക്കുക. ഈസ്റ്റ് ചേർത്ത പാല് 10 മിനിറ്റ് റസ്റ്റ് ചെയ്യാൻ വേണ്ടി വയ്ക്കുക. ഇനി ഇതിലേക്ക് മൈദ പൊടിയും ഓയിൽ ഉപ്പും ചേർത്ത് നല്ല രീതിയിൽ കുഴച്ചെടുക്കുക. എത്രത്തോളം കുഴക്കുന്നുവോ അ ത്രയും സോഫ്റ്റ് ആയിട്ട് ക്രോയ്‌സ്സന്റ് കിട്ടും. ഇനി ഈ മാവിന്റെ മുകളിൽ എണ്ണ തടവി കുറച്ച് സമയത്തേക്ക് ഞാനെന്ന തുണിയിൽ മൂടിവെച്ച് ഒരു പാത്രത്തിൽ വെക്കുക. ശേഷം എടുത്തു നോക്കുമ്പോൾ നല്ല രീതിയിൽ മാവ് പൊന്തി വന്നതായി കാണാം. മാവ് ഓരോന്നും ചപ്പാത്തിയുടെ അളവിൽ പരത്തിയെടുക്കുക.
ഒരു മാവിന്റെ മുകളിൽ കുറച്ചു മൈദ പൊടിയും ബട്ടറും വരുന്ന രീതിയിൽ ഫിൽ ചെയ്ത് വെക്കുക ഇങ്ങനെ എല്ലാമാവും ഓരോന്നും ഓരോന്നിന്റെ മുകളിലായി വയ്ക്കുക അവസാനം വരുന്ന മാവ് എല്ലാത്തിനെയും കവർ ചെയ്യുന്ന രീതിയിൽ പരത്തി എടുക്കുക.ഇനി ഈ മാവ് മുഴുവനും ചെറുതായൊന്ന് പരത്തി എടുക്കുക ശേഷം പിസ്സ കട്ടർ ഉപയോഗിച്ച് കട്ട് ചെയ്ത് എടുക്കുക. കോണരീതിയിൽ മുറിച്ചെടുത്ത മാവ് ഓരോന്നിന്റെയും ഉള്ളിൽ ചോക്ലേറ്റ് ഫിലിം വെച്ച് ക്രോയ്‌സ്സന്റ് രൂപത്തിൽ മടക്കിയെടുക്കുക. ശേഷം അത് കുറച്ചുസമയം റസ്റ്റ് ചെയ്യാൻ വേണ്ടി വയ്ക്കുക. ഇത് ഇതിന്റെ മുകളിൽ പാലം മുട്ടയുടെ വെള്ള തടവാവുന്നതാണ്. ശേഷം ഇത് ഓവനിലോ ഇഡ്ഡലി പാത്രത്തിലെ വേവിച്ചെടുക്കാം. നല്ല അടിപൊളിക്രോയ്‌സ്സന്റ് തയ്യാർ. Credit: Mrs Malabar