പച്ച പപ്പായ കൊണ്ട് ഒരു കിടിലൻ അച്ചാർ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഇതിന്റെ രുചി അറിഞ്ഞാൽ പിന്നെ പപ്പായ ആരും വെറുതെ കളയില്ല!! | Papaya Achar Recipe
Papaya Achar Recipe
Papaya Achar Recipe : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും സുലഭമായി ലഭിക്കാറുള്ള കായ്ഫലങ്ങളിൽ ഒന്നാണ് പപ്പായ. പച്ച പപ്പായ ഉപയോഗിച്ച് തോരനും കറികളുമെല്ലാം തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. അതുപോലെ പപ്പായ പഴുപ്പിച്ചു കഴിക്കാനും എല്ലാവർക്കും വളരെയധികം ഇഷ്ടമാണ്. എന്നാൽ അധികമാരും തയ്യാറാക്കി നോക്കാത്ത പച്ചപ്പപ്പായ ഉപയോഗിച്ചുള്ള ഒരു അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു അച്ചാർ തയ്യാറാക്കാനായി ആദ്യം തന്നെ പച്ച പപ്പായ എടുത്ത് തോലെല്ലാം കളഞ്ഞ് മാങ്ങ അച്ചാറിന് തയ്യാറാക്കുന്ന രീതിയിൽ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ശേഷം അച്ചാറിലേക്ക് ആവശ്യമായ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ കൂടി അരിഞ്ഞ് വൃത്തിയാക്കി വയ്ക്കുക. ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ചു കൊടുക്കുക. ശേഷം കടുകും ഉണക്കമുളകും ഇട്ട് പൊട്ടിക്കുക.
അതിലേക്ക് അരിഞ്ഞു വെച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് ഒന്ന് ചൂടാക്കി എടുക്കുക. അടുത്തതായി അച്ചാറിലേക്ക് ആവശ്യമായ പൊടികൾ തയ്യാറാക്കി എടുക്കാം. അതിനായി കാശ്മീരി മുളകുപൊടി, എരിവുള്ള മുളകുപൊടി, അല്പം കായം, ഉലുവ പൊടിച്ചത് എന്നിവ കൂടി ചേർത്ത് ഒന്ന് മിക്സ് ചെയ്തെടുക്കുക. ഈയൊരു കൂട്ട് ചീനച്ചട്ടിയിലേക്ക് ചേർത്ത് ഒന്ന് ചൂടായ ശേഷം അല്പം ഇളം ചൂടുള്ള വെള്ളം ഒഴിച്ചു കൊടുക്കാവുന്നതാണ്.
ഇതൊന്നു കുറുകി വരുമ്പോൾ അതിലേക്ക് അരിഞ്ഞുവെച്ച പപ്പായ ചേർത്തു കൊടുക്കാം. പപ്പായ ഒന്ന് ചൂടായി വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്ത് വിനാഗിരി കൂടി ഒഴിച്ചു കൊടുത്താൽ നല്ല രുചികരമായ പപ്പായ അച്ചാർ റെഡിയായി കഴിഞ്ഞു. അച്ചാറിനായി മറ്റൊന്നും കിട്ടാത്ത സാഹചര്യങ്ങളിൽ തീർച്ചയായും ഈയൊരു അച്ചാർ തയ്യാറാക്കി നോക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Papaya Achar Recipe Credit : MAHE KITCHEN