യീസ്റ്റ് ചേർക്കാത്ത സോഫ്റ്റ്‌ പാലപ്പം ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! അരി അരച്ച ഉടനെ ചുട്ടെടുക്കാം വൈറലായ പാലപ്പം!! | Palappam Recipe Without Yeast

Palappam Recipe Without Yeast

Palappam Recipe Without Yeast : നമ്മുടെയെല്ലാം വീടുകളിൽ ആഴ്ചയിൽ ഒരു ദിവസമെങ്കിലും തയ്യാറാക്കാറുള്ള ബ്രേക്ക്ഫാസ്റ്റ് പലഹാരങ്ങളിൽ ഒന്നായിരിക്കും പാലപ്പം. വളരെയധികം രുചിയോടു കൂടി കഴിക്കാവുന്ന ഒരു വിഭവമാണ് പാലപ്പമെങ്കിലും അത് ഉണ്ടാക്കേണ്ട രീതിയെ പറ്റി പലർക്കും കൃത്യമായ ധാരണ ഉണ്ടായിരിക്കില്ല. നല്ല സോഫ്റ്റ് ആയ പാലപ്പം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

ആദ്യം തന്നെ പാലപ്പം തയ്യാറാക്കാനായി എടുക്കുന്ന പച്ചരി രണ്ടോ, മൂന്നോ തവണ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം അരി വെള്ളത്തിലിട്ട് കുറഞ്ഞത് മൂന്നു മണിക്കൂർ എങ്കിലും കുതിരാനായി മാറ്റിവയ്ക്കണം. ഒരു ദിവസത്തേക്കുള്ള പാലപ്പമാണ് ഉണ്ടാക്കുന്നത് എങ്കിൽ ഏകദേശം ഒന്നര കപ്പ് അളവിൽ അരിയെടുത്താൽ മതിയാകും. അവസാനമായി അരി കുതിരാനായി ഇട്ടുവയ്ക്കുന്ന വെള്ളം തന്നെയാണ് അരച്ചെടുക്കാനും ഉപയോഗിക്കേണ്ടത്.

നന്നായി കുതിർന്ന അരി മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒട്ടും തരിയില്ലാത്ത രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു രീതിയിൽ തയ്യാറാക്കി എടുക്കുമ്പോൾ യീസ്റ്റ് ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല. മാത്രമല്ല മാവ് ഫെർമെന്റ് ചെയ്യാനായി വെക്കേണ്ട ആവശ്യവും വരുന്നില്ല. ആപ്പം ഉണ്ടാക്കി തുടങ്ങുന്നതിന് തൊട്ട് മുൻപായി മാവിലേക്ക് ഒരു പിഞ്ച് അളവിൽ ബേക്കിംഗ് സോഡയും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അതുപോലെ ഈയൊരു സമയത്ത് മാവിന്റെ കൺസിസ്റ്റൻസി നോക്കി

അല്പം തേങ്ങാപ്പാല് കൂടി ചേർത്തു കൊടുക്കുകയാണെങ്കിൽ ആപ്പത്തിന് കൂടുതൽ ടേസ്റ്റ് ലഭിക്കുന്നതാണ്. ശേഷം അപ്പച്ചട്ടി അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ ഒരു കരണ്ടിയളവിൽ മാവൊഴിച്ച് വട്ടത്തിൽ ചുറ്റിച്ചെടുക്കുക. കുറഞ്ഞത് രണ്ട് മിനിറ്റ് നേരമെങ്കിലും അടച്ചുവെച്ച് വേവിക്കുമ്പോൾ തന്നെ ആപ്പം റെഡിയായിട്ടുണ്ടാകും. ശേഷം ചൂട് കറിയോടൊപ്പം നല്ല സോഫ്റ്റ് ആയ പാലപ്പം സെർവ് ചെയ്യാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : bushras tastyhut

You might also like