ഇത് മൂന്നും മതി! മുടിയുടെ നാച്ചുറൽ കറുപ്പ് തിരിച്ചു കിട്ടും; മുടിയുടെ ഉള്ള് ഇരട്ടിയാകും; ഇനി ഒരിക്കലും ഡൈ കൈകൊണ്ടു തൊടില്ല!! | Natural Hair Dye Using Beetroot Amla And Aloe Vera

Natural Hair Dye Using Beetroot Amla And Aloe Vera

Natural Hair Dye Using Beetroot Amla And Aloe Vera : മുടികൊഴിച്ചിൽ, അകാല നര പോലുള്ള പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ആയിരിക്കും ഇന്ന് മിക്ക ആളുകളും. അതിനായി കടകളിൽ നിന്നും ഷാംപൂവും കെമിക്കൽ അടങ്ങിയ ഹെയർ ഡൈകളും വാങ്ങി ഉപയോഗിച്ചാലും ഉദ്ദേശിച്ച ഫലം ലഭിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള കുറച്ച് സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി

മുടി കറുപ്പിച്ചെടുക്കാൻ സാധിക്കുന്ന ഒരു ഹെയർ പാക്കിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ഹെയർ പാക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു ടീസ്പൂൺ അളവിൽ ചായപ്പൊടി, അതേ അളവിൽ കാപ്പിപ്പൊടി, ഒരു ടീസ്പൂൺ നെല്ലിക്ക പൊടി, കറ്റാർവാഴ ഒരു തണ്ട്, ബീറ്റ്റൂട്ട് ഒരെണ്ണം തൊലി കളഞ്ഞ് വൃത്തിയാക്കി മുറിച്ചെടുത്തത്, പനിക്കൂർക്കയുടെ ഇല രണ്ട് മൂന്നെണ്ണം ഇത്രയും സാധനങ്ങളാണ്.

ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് കറ്റാർവാഴയും, പനിക്കൂർക്കയും, ബീറ്റ്റൂട്ട് കഷ്ണങ്ങളും ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇതേസമയം കൊണ്ട് തന്നെ ഹെയർ പാക്കിലേക്ക് ആവശ്യമായ തേയില വെള്ളം കൂടി തിളപ്പിച്ച് എടുക്കാം. അതിനായി ഒന്നര ഗ്ലാസ് വെള്ളം ഒരു പാത്രത്തിൽ ഒഴിച്ച് നന്നായി ചൂടായി തുടങ്ങുമ്പോൾ ചായപ്പൊടിയും കാപ്പിപ്പൊടിയും ഇടുക. ഇത് തിളച്ചു കുറുകി പകുതി ആക്കി എടുക്കണം.

ശേഷം അരിച്ചെടുത്ത് മാറ്റിവയ്ക്കാം. അതിനുശേഷം ഒരു ഇരുമ്പ് ചീനച്ചട്ടി അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ നെല്ലിക്കയുടെ പൊടി അതിലേക്ക് ഇട്ട് കറുപ്പ് നിറം ആവുന്നത് വരെ കാത്തിരിക്കുക. അതിലേക്ക് അരച്ചുവെച്ച കറ്റാർവാഴയുടെ പേസ്റ്റും തേയില വെള്ളവും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു കൂട്ട് തണുക്കാനായി മാറ്റിവയ്ക്കുക. ശേഷം മുടിയിൽ അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Video Credit : Resmees Curry World

You might also like