രുചിയൂറും നാടൻ മുരിങ്ങയില കറി! മനസ്സ് നിറഞ്ഞുണ്ണാൻ തനി നാടൻ മുരിങ്ങയില കറി എളുപ്പത്തിൽ മിനിട്ടുകൾക്കുള്ളിൽ ഉണ്ടാക്കാം!! | Naadan Muringayila Curry Recipe
Naadan Muringayila Curry Recipe
Naadan Muringayila Curry Recipe : മുരിങ്ങയില കൊണ്ട് തോരൻ ഉണ്ടാകാറുണ്ടല്ലേ. എന്നാൽ കറി ഉണ്ടാക്കി നോക്കിയിട്ടുണ്ടോ ഇല്ലെങ്കിൽ ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കൂ. ഒരു പിടി മുരിങ്ങയില ഉണ്ടെങ്കിൽ ഒരടിപൊളി കറി ഉണ്ടാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ട്ട പെടുന്ന കറി. ചോറിന് ഈ കറി ഉണ്ടാക്കി കൊടുക്കാവുന്നതാണ്. മുരിങ്ങയില പോഷക ഗുണങ്ങൾ അടങ്ങിയതിനാൽ ശരീരത്തിന് വളരെ നല്ലതാണ്. നല്ല ടേസ്റ്റ് ഉള്ള കറി കൂടിയാണിത്.
ചേരുവകൾ
- മുരിങ്ങയില
- ചെറിയുള്ളി -3
- വെളുത്തുള്ളി -2
- ചെറിയ ജീരകം
- വറ്റൽ മുളക് -2
- മുളക് പൊടി
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു മിക്സിയുടെ ജാർ എടുത്ത് അതിൽ ഒരു കപ്പ് തേങ്ങ ചിരകിയത് ഇട്ട് കൊടുകാം. ഇതിലേക്ക് 3 ചെറിയുള്ളി, രണ്ട് വെളുത്തുള്ളി, ഒരു സ്പൂൺ ചെറിയ ജീരകം, ഒരു സ്പൂൺ മുളക് പൊടി കുറച്ച് വെള്ളം ഒഴിച് ഇവ നല്ലപോലെ അരച്ചെടുക്കുക. കറി തയ്യാറാക്കാൻ വേണ്ടി ഇനി കുറച്ച് മുരിങ്ങായിലഅതിന്റെ കമ്പ് കളഞ്ഞു ഇല മാത്രം എടുക്കുക. അവ നല്ല പോലെ കഴുകി വൃത്തിയാക്കിയതിനു ശേഷം ഒരു മൺചട്ടി ചൂടാക്കാൻ വെക്കുക. അതിലേക് രണ്ട് സ്പൂൺ വെളിച്ചെണ്ണ ഒഴിച് ചൂടാക്കിയെടുക്കുക. ചൂടായ എണ്ണയിലോട്ട് ഒരു സ്പൂൺ കടുക് ഇട്ട് കൊടുക്കുക. ഇനി അതിലേക് ഒരു സവാള ചെറുതായി അരിഞ്ഞിടുക.
അത് വഴറ്റി വന്നാൽ രണ്ട് വറ്റൽ മുളക് ഇട്ട് കൊടുക്കാം. ഈ സമയത്ത് മുരിങ്ങയില ഇട്ട് കൊടുക്കാം. അതിൽ ആവിശ്യമായ ഉപ്പും ഇട്ട് കൊടുകാം. മുരിങ്ങ ഇല നന്നായി വാടിയതിന് ശേഷം അതിലോട്ട് നേരത്തെ തയ്യാറാക്കിയ അരപ്പ് ഇട്ട് കൊടുക്കാം. ഇനി ആവിശ്യ മായ വെള്ളം ഒഴിച് കൊടുക്കുക. ആവിശ്യത്തിന് ഉപ്പും കൂടി ഇട്ട് കൊടുക്കുക. ഇനി കറി നല്ലപോലെ തിളപ്പിച്ചതിന് ശേഷം തീ ഓഫ് ചെയ്ത് കൊടുകാം. നല്ല അടിപൊളി മുരിങ്ങയില കറി തയ്യാർ. ഇനി എല്ലാവരും ഉണ്ടാക്കി നോക്കു .ചോറിന് ഇനി ഈ രീതിയിൽ ഒരു കറി ഉണ്ടാക്കിനൊക്കു നിങ്ങൾക് ഇഷ്ട്ട പെടും തീർച്ച. കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാൻ മറക്കല്ലേ. Credit: Prathap’s Food T V