നിങ്ങൾ ഞെട്ടും! ഇത് എന്ത് ഷേക്ക് ആണെന്നറിഞ്ഞാൽ! ഈ ചൂടിന് ദാഹവും വിശപ്പും മാറാൻ ഇത് ഒരു ഗ്ലാസ്‌ മാത്രം മതി മക്കളെ!! | Kappa Milk Shake Recipe

Kappa Milk Shake Recipe

Kappa Milk Shake Recipe : വേനൽ കാലമായാൽ പല രീതിയിലുള്ള ജ്യൂസുകളും വീട്ടിൽ തന്നെ ഉണ്ടാക്കി കുടിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. കാരണം എത്ര വെള്ളം കുടിച്ചാലും ദാഹത്തിന് ശമനം ഉണ്ടാകാറില്ല. മിക്കപ്പോഴും കടകളിൽ നിന്നും വാങ്ങുന്ന ഡ്രിങ്കുകളും ഇത്തരത്തിൽ ഉപയോഗിക്കാറുണ്ട്. അവ കൂടുതലായി ഉപയോഗിക്കുന്നത് ശരീരത്തിന് പല രീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുകയും ചെയ്യും.

എന്നാൽ അത്തരം അവസരങ്ങളിൽ വളരെ ഹെൽത്തിയായി വീട്ടിൽ തന്നെ തയ്യാറാക്കി കുടിക്കാവുന്ന കിടിലൻ രുചിയോട് കൂടിയ ഒരു കൂൾ ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു കൂൾ ഡ്രിങ്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ കപ്പക്കിഴങ്ങാണ്. കപ്പയുടെ തൊലിയെല്ലാം കളഞ്ഞ് നല്ലതുപോലെ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ഒരു പാത്രത്തിൽ

വെള്ളമെടുത്ത് അതിലേക്ക് കഴുകി വൃത്തിയാക്കി വെച്ച കപ്പ കഷണങ്ങൾ ഇട്ട് വേവിച്ചെടുക്കുക. കപ്പ നല്ല രീതിയിൽ വെന്തു വന്നു കഴിഞ്ഞാൽ വെള്ളമെല്ലാം ഊറ്റി കളയാവുന്നതാണ്. ശേഷം അത് മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. ജ്യൂസിന് കൂടുതൽ നിറം കിട്ടാനായി അല്പം ബീറ്റ്റൂട്ട് വേവിച്ച് അരച്ച ശേഷം അരിച്ചെടുത്ത വെള്ളം കൂടി മിക്സിയിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ

ആർട്ടിഫിഷ്യലായ നിറങ്ങൾ ഉപയോഗപ്പെടുത്തേണ്ടതായും വരുന്നില്ല. ശേഷം രണ്ടോ മൂന്നോ സ്കൂപ്പ് ഐസ്ക്രീം കൂടി ജ്യൂസിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. പിന്നീട് കപ്പ മിക്സിയിൽ ഇട്ട് ഒട്ടും തരിയില്ലാത്ത രീതിയിൽ അരച്ചെടുക്കുക. ജ്യൂസിൽ മധുരം കുറവാണ് എന്ന് തോന്നുന്നുണ്ടെങ്കിൽ അല്പം പഞ്ചസാര കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ഈയൊരു കൂട്ട് മറ്റൊരു പാത്രത്തിലേക്ക് ഒഴിക്കാം. ശേഷം അതിലേക്ക് ഒരുപിടി അളവിൽ അനാർ, ചെറുതായി അരിഞ്ഞ ആപ്പിൾ കഷ്ണങ്ങൾ ഒരുപിടി അളവിൽ ഐസ്ക്യൂബ്സ് എന്നിവ കൂടി ചേർത്ത് സെർവ്വ ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി ജ്യൂസ് കുടിക്കുമ്പോൾ ഫ്രൂട്ട്സ് ചെറിയ രീതിയിൽ കടിക്കാനും കിട്ടും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Cheerulli Media

You might also like