ഇതാണ് മകളെ അച്ചാറിന് രൂചി കൂട്ടാനുള്ള ട്രിക്ക്! ഇനി നാരങ്ങ അച്ചാർ ഇങ്ങനെ ഉണ്ടാക്കി നോക്കൂ; അടിപൊളിയാണേ!! | Instant Naranga Achar Recipe

Instant Naranga Achar Recipe

Instant Naranga Achar Recipe : ചെറുനാരങ്ങ കൊണ്ട് ഒരു വെറൈറ്റി അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇതിനായി ആദ്യം ചെയ്യേണ്ടത് ഒരു അപ്പച്ചൻ ശകലം വെള്ളം വച്ച് ആ വെള്ളം തിളക്കാൻ ആയി കാത്തിരിക്കുക. ആ സമയം കൊണ്ട് നമുക്ക് കുറച്ചു നാരങ്ങാ ചെറുതായി കണ്ടിച്ചു എടുക്കാം. നാരങ്ങ എടുത്ത് നന്നായി കഴുകി യതിനുശേഷം അത് നാലോ എട്ടോ പീസുകൾ ആക്കി കട്ട്‌ ചെയ്തു എടുക്കുക.

ശേഷം അതിലേക്ക് നാല് സ്പൂൺ മുളകുപൊടി ശകലം കായം ആവശ്യത്തിന് ഉപ്പും കൂടി ഇട്ട് നല്ലപോലെ മിക്സ് ചെയ്തു എടുക്കുക. ശേഷം അത് ചെറിയ പാത്രത്തിലേക്ക് മാറ്റി ആ പാത്രം ഫോയിൽ കൊണ്ട് നന്നായി കവർ ചെയ്തതിനു ശേഷം അപ്പച്ചെമ്പിൽ ലേക്ക് എടുത്തു ഇറക്കി വെക്കുക. നമ്മൾ ഫോയിൽ എടുത്തതിന് കാരണം ആവിയായി വരുന്ന വെള്ളം പാത്രത്തിനുള്ളിൽ നാരങ്ങയിൽ വീഴാതിരിക്കാൻ ആണ്. ശേഷം ഒരു 20 മിനിറ്റ് അങ്ങനെ വയ്ക്കുക.

ശേഷം ഒരു പാൻ എടുത്ത് അതിലേക്ക് നല്ലെണ്ണ ഒഴിച്ച് കുറച്ച് കടുകും കുറച്ച് വെളുത്തുള്ളിയും കുറച്ച് ഇഞ്ചിയും ഇട്ട് നന്നായി വഴറ്റിയെടുക്കുക. നന്നായി വഴറ്റി കഴിയുമ്പോൾ അതിലേക്ക് കുറച്ച് കറിവേപ്പിലയും കൂടിയിട്ട് ഇളക്കിയെടുക്കുക. ശേഷം അത് പാനിൽ നിന്നും മാറ്റി നമ്മൾ നേരത്തെ വച്ച് നാരങ്ങയുടെ പാത്രത്തിലേക്ക് ചേർക്കുക. ശേഷം ശകലം വറുത്തുപൊടിച്ച ഉലുവ കൂടി ചേർത്ത് നന്നായി അവയെല്ലാം ഇളക്കി യോജിപ്പിക്കുക.

ശേഷം നമുക്ക് ചോറിനൊപ്പം വിളമ്പാവുന്നതാണ്. ഇങ്ങനെയുണ്ടാകുന്ന നാരങ്ങാ അച്ചാറിന് പ്രത്യേകത എന്തെന്നാൽ ഒരു വർഷമായി കാലപ്പഴക്കം ചെന്ന അച്ചാറിന് രുചിയും ഗുണവും കിട്ടും എന്നുള്ളതാണ്. എങ്ങിനെയാണ് ഈ അടിപൊളി രുചിയുള്ള നാരങ്ങാ അച്ചാർ ഉണ്ടാകുന്നത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടുനോക്കി ഇതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ. അടിപൊളിയാണേ. Video Credits : Samsaaram TV

You might also like