ആരെയും കൊതിപ്പിക്കും രുചിയിൽ ഇഞ്ചി തൈര് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഇഞ്ചി തൈര് 2 തരത്തിൽ!! | Inji Thayir Pachadi Recipe

2 Type Inji Thayir Recipe

Inji Thayir Recipe : എല്ലാ ദിവസവും ചോറിനോടൊപ്പം കഴിക്കാൻ വ്യത്യസ്ത രുചികളിൽ ഉള്ള കറികൾ വേണമെന്ന് ചിന്തിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അധികം പണിപ്പെട്ടുള്ള കറികൾ ഉണ്ടാക്കാൻ കൂടുതൽ പേർക്കും താല്പര്യവും ഉണ്ടായിരിക്കില്ല. അത്തരം അവസരങ്ങളിൽ നല്ല രുചികരമായ എന്നാൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഇഞ്ചി തൈര് എങ്ങനെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

Ingredients

  • Yogurt
  • Coconut
  • Green Chillies
  • Curry Leaves
  • Ginger
  • Salt
  • Mustard
  • Dried Chillies
  • Oil

പ്രധാനമായും രണ്ട് രീതികളിൽ ഇഞ്ചി തൈര് തയ്യാറാക്കാവുന്നതാണ്. ഒന്ന് തേങ്ങ ചേർത്ത് ഉണ്ടാക്കുന്ന കറി, മറ്റൊന്ന് തേങ്ങ ചേർക്കാതെ ഉണ്ടാക്കുന്ന ഇഞ്ചി തൈര്. ഇതിൽ തേങ്ങ ചേർത്ത് ഉണ്ടാക്കുന്ന രീതിയിൽ എങ്ങനെ ഇഞ്ചി തൈര് തയ്യാറാക്കാമെന്ന് ആദ്യം മനസ്സിലാക്കാം. ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് അളവിൽ ഇളം പുളിയുള്ള തൈര് ഒഴിച്ച് ഒട്ടും കട്ടകളില്ലാത്ത രീതിയിൽ ഉടച്ചെടുക്കുക. ശേഷം മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് അളവിൽ തേങ്ങ,

രണ്ട് പച്ചമുളക്, മൂന്ന് കറിവേപ്പില, രണ്ടു വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് എന്നിവ കൂടി ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. തയ്യാറാക്കിവെച്ച തൈരിനോടൊപ്പം അരപ്പും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം കറിയിലേക്ക് ആവശ്യമായ താളിപ്പ് തയ്യാറാക്കാൻ ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് കടുകും ഉണക്കമുളകും കറിവേപ്പിലയും ഇട്ട് പൊട്ടിക്കുക. ഈയൊരു കൂട്ടു കൂടി തൈരിലേക്ക് ചേർത്ത് ചൂടാറിയശേഷം ചൂട് ചോറിനൊപ്പം സെർവ് ചെയ്യാവുന്നതാണ്. തേങ്ങ അരക്കാത്ത രീതിയിലാണ് ഇഞ്ചി തൈര് തയ്യാറാക്കുന്നത് എങ്കിൽ ആദ്യം തന്നെ തൈര് കട്ടകളില്ലാത്ത രീതിയിൽ ഉടച്ചു വയ്ക്കുക.

ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് ഒരു പിടി അളവിൽ ചെറുതായി അരിഞ്ഞെടുത്ത ഇഞ്ചി കഷണം ഇട്ട് വറുത്തു കോരുക. ഈയൊരു കൂട്ട് തൈരിനോടൊപ്പം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ആവശ്യത്തിന് ഉപ്പും സമയത്ത് ചേർത്തു കൊടുക്കാം. കറിയിലേക്ക് ആവശ്യമായ താളിപ്പ് തയ്യാറാക്കാനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിക്കുക. കടുക് ഉണക്കമുളക് കറിവേപ്പില പച്ചമുളക് ചെറുതായി അരിഞ്ഞത് എന്നിവ കൂടി താളിപ്പിലേക്ക് ചേർത്ത് വറുത്തെടുത്ത ശേഷം കറിയിൽ മിക്സ് ചെയ്യാവുന്നതാണ്. ചോറിനോടൊപ്പം കഴിക്കാൻ നല്ല രുചികരമായ ഒരു കറി തന്നെയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Inji Thayir Pachadi Recipe Credit : Allys happy world

Inji Thayir Pachadi Recipe


🥣 Inji Thayir Pachadi Recipe | Spicy & Cooling South Indian Side Dish

Inji Thayir Pachadi (Ginger Curd Chutney) is a delicious, tangy, and digestive-friendly South Indian side dish made with fresh ginger, thick curd, and simple tempering. It pairs beautifully with rice, sambar, rasam, or as part of a festive meal like Onam Sadya.


✅ Ingredients:

  • 2 tbsp fresh ginger, finely grated or crushed
  • 1 cup thick curd (yogurt)
  • 1–2 green chilies, chopped (adjust spice level)
  • Salt to taste
  • 1 tsp coconut oil
  • 1/2 tsp mustard seeds
  • 1–2 dried red chilies
  • A few curry leaves
  • A pinch of hing (asafoetida)

👨‍🍳 Instructions:

  1. Prepare the Base
    In a bowl, whisk the curd until smooth. Add salt and chopped green chilies.
  2. Add Ginger
    Mix in the freshly grated or crushed ginger. Let it sit for 5–10 minutes to allow the flavors to infuse.
  3. Temper the Spices
    Heat coconut oil in a small pan. Add mustard seeds, let them splutter. Then add dried red chilies, curry leaves, and hing.
  4. Mix & Serve
    Pour the tempering over the curd-ginger mix. Stir well and serve immediately or chilled.

🌟 Why It’s Special:

  • Acts as a natural digestive aid
  • Combines probiotic-rich curd with anti-inflammatory ginger
  • Perfect for hot climates and balanced South Indian meals
  • Takes just 10 minutes to prepare

  • Inji thayir pachadi recipe in Tamil
  • Ginger curd chutney for digestion
  • South Indian pachadi side dish
  • Curd-based probiotic recipes
  • Onam Sadya ginger recipe
  • Easy homemade Indian chutneys

Read also : സദ്യ സ്പെഷ്യൽ പുളി ഇഞ്ചി! ആരെയും കൊതിപ്പിക്കും പുളിയിഞ്ചി ഒരു വട്ടം ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ!! | Sadhya Puli Inji Recipe

You might also like