ഇതാണ് ആ സീക്രെട് മീറ്റ് മസാല! കാറ്ററിംഗുകാർ ബിരിയാണിയിലും കറികളിലും ചേർക്കുന്ന സീക്രെട് മീറ്റ് മസാലയുടെ രഹസ്യം ഇതാ!! | Homemade Meat Masala Recipe
Homemade Meat Masala Recipe
Homemade Meat Masala Recipe: കടകളിൽ നിന്ന് മീറ്റ് മസാല വാങ്ങിക്കുന്നതിന് പകരം വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ മസാലപ്പൊടി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇനി മുതൽ നിങ്ങൾ ഉണ്ടാക്കുന്ന ചിക്കൻ ബീഫ് മട്ടൻ ഏതു നോൺവെജ് ആയാലും ഈ ഒരു മസാല പൊടി കൂട്ടി നോക്കൂ. അതിന്റെ ടേസ്റ്റ് ഒരു പടി മുന്നിൽ തന്നെ ആയിരിക്കും. വീടുകളിൽ നിന്നും മാറി ജോലിക്കും പഠനാവശ്യങ്ങൾക്കും പോകുന്നവർക്ക് വളരെ എളുപ്പത്തിൽ നമുക്ക് വിശ്വസിച്ച് തയ്യാറാക്കി കൊടുത്തു വിടാൻ കൂടി സാധിക്കുന്ന ഒരു മസാല പൊടിയാണിത്. ഒട്ടും മായം ചേർക്കാത്ത പൊടി ആയതുകൊണ്ട് തന്നെ കുട്ടികൾക്കും നല്ലതാണ്.

Ingredients
- മല്ലി – 1 കിലോ
- ഉണക്കമുളക്- 400 ഗ്രാം
- പെരുംജീരകം- 50ഗ്രാം
- വേപ്പില
- സർവ്വസുഗന്ധി ഇല – 8 എണ്ണം
- മഞ്ഞൾ- 50 ഗ്രാം
How To Make Homemade Meat Masala
ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രം എടുത്ത് അതിലേക്ക് കഴുകി ഉണക്കിയ മല്ലി, ഉണക്കമുളക്, പെരിഞ്ചീരകം, വേപ്പില, സർവസുഗന്ധി ഇല എന്നിവയിട്ട് നന്നായി മിക്സ് ചെയ്യുക. ഇതൊരു അടുപ്പിലേക്ക് വെച്ച് നന്നായി ചൂടാക്കുക. തീ വളരെയധികം കുറച്ചു വെക്കാൻ ശ്രദ്ധിക്കുക. തീ കൂട്ടി വച്ചാൽ എല്ലാം വളരെ പെട്ടെന്ന് കരിഞ്ഞു പോകുവാൻ സാധ്യത കൂടുതലാണ്. കുറച്ചുനേരം നന്നായി ഇളക്കി അത് വറുത്തെടുക്കുക.

ഇലകളെല്ലാം വറുത്ത് പൊടിയുന്ന രീതി ആകുന്നത് വരെ ഇളക്കുക. അവസാനം ഇതിലേക്ക് മഞ്ഞള് കൂടിയിട്ട് നന്നായി ഇളക്കി തീ ഓഫ് ചെയ്യുക. ചൂട്റിയ ശേഷം ഇത് കുറേശ്ശെ എടുത്ത് മിക്സി ജാറിൽ ഇട്ട് പൊടിച്ചെടുത്താൽ മസാല പൊടി റെഡി. ഇത് നമുക്ക് കുറെ നാൾ സ്റ്റോർ ചെയ്തു വെക്കാവുന്നതാണ്. ഇങ്ങനെ നേരത്തെ തന്നെ തയ്യാറാക്കി വെക്കുമ്പോൾ നമ്മുടെ അടുക്കളയിലെ ജോലികൾ എളുപ്പമായി തീർക്കാൻ സാധിക്കും. Credit: Fathima Tips And Tricks