മനസ്സും ശരീരവും ഒരു പോലെ തണുപ്പിക്കുന്ന കിടിലൻ മംഗോ ഐസ്! ഇനി ആർക്കും എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം അടിപൊളി ഐസ്ക്രീം!! | Homemade Mango Ice cream
Homemade Mango Ice cream
Homemade Mango Ice cream: ഈ ചൂട് കാലത്ത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാൻ പറ്റിയ കെമിക്കൽ ഒന്നും ചേർക്കാതെ വീട്ടിൽ തന്നെ മംഗോ ഐസ് ഉണ്ടാക്കി എടുക്കാം.
Ingredients
- Mango
- Sugar
- Milk
- Vanilla Essence
How To Make Homemade Mango Ice cream
ആദ്യം തന്നെ മാങ്ങ നന്നായി പഴുത്തത് നോക്കി എടുക്കുക. ശേഷം ഇത് കഴുകി വൃത്തിയാക്കി എടുക്കുക. ഇനി മാങ്ങയുടെ തൊലി എല്ലാം കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കി മുറിച് എടുക്കുക. മുറിച് എടുത്ത മാങ്ങ കഷ്ണങ്ങൾ ഒരു മിക്സിയുടെ ജാറിലേക് ഇട്ട് കൊടുക്കുക. ഇനി ഇതിലേക്ക് നന്നായി തണുപ്പിച്ച പാൽ ഒഴിച് കൊടുക്കുക. ഇനി പാൽ പൊടിയും വാനില എസെൻസും ചേർത്ത് കൊടുക്കുക. ശേഷം മധുരത്തിന് ആവശ്യമായ പഞ്ചസാരയും കുറച്ച് വെള്ളവും ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ച് എടുക്കുക. അരച്ച് എടുത്ത മിക്സ് ഒരു പാത്രത്തിലേക് മാറ്റിയ ശേഷം അതിലേക് കുറച്ച് മാങ്ങ വളരെ ചെറുതായി മുറിച് ഇടുക.

ഇങ്ങനെ ചെയ്യുമ്പോൾ ഐസ് ക്രീം കഴിക്കുന്ന നേരത്ത് മാങ്ങ കഷ്ണങ്ങൾ കടിക്കാൻ കിട്ടും. ഇനി ഇത് ഇഷ്ടമില്ലാത്തവർക്ക് സ്കിപ് ചെയ്യാവുന്നതുമാണ്. ഇനി ഇത് ഐസ് ക്രീം മോൾഡിലേക് ഒഴിച് കൊടുത്ത് ഒരു ഫോയിൽ പേപ്പർ കൊണ്ട് കവർ ചെയ്ത് കൊടുക്കുക. അതാകുമ്പോൾ ഫ്രീസറിൽ വെക്കുമ്പോൾ ഐസിന്റെ മുകളിൽ വെള്ളം ഒന്നും ഇറ്റി വീഴില്ല. ഫോയിൽ പേപ്പറിന്റെ മുകളിൽ ചെറിയ ഹോലുകൾ ഇട്ട് കൊടുത്ത ശേഷം ഐസ് ക്രീം സ്റ്റിക്ക് കുത്തി വെച്ച് കൊടുക്കുക. ഇനി ഇത് 8 മണിക്കൂർ വരെ ഫ്രീസറിൽ വെക്കുക. സമയമായി കഴിഞ്ഞ് മോൾഡ് ഫ്രീസറിൽ നിന്ന് എടുത്തിട്ട് ഒന്ന് വെള്ളത്തിൽ വെച്ച ശേഷം ഐസ് ക്രീം എടുക്കുക. ഇല്ലെങ്കിൽ പൊട്ടി പോവാൻ ചാൻസ് ഉണ്ട്. Credit: Malappuram Vlogs by Ayishu