അനുഭവിച്ചറിഞ്ഞ സത്യം! ഇനി എസി വേണ്ടാ ഒരു പ്ലാസ്റ്റിക്ക് കുപ്പി മതി! കടുത്ത ചൂടിലും വീടിനെ മൂന്നാർ പോലെ തണുപ്പിക്കാം!! | Homemade Air Cooler

Homemade Air Cooler

Homemade Air Cooler : വേനൽക്കാലമായാൽ ചൂട് ശമിപ്പിക്കാനായി പലവിധ വഴികളും പരീക്ഷിച്ചു നോക്കിയവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. പ്രത്യേകിച്ച് രാത്രിസമയത്ത് റൂമുകളിൽ ചൂട് കൂടുതലായതിനാൽ ഉറങ്ങാൻ പറ്റാത്ത അവസ്ഥ വരെ ഉണ്ടാകാറുണ്ട്. സാധാരണക്കാരായ ആളുകൾക്ക് ഉയർന്ന വിലകൊടുത്ത് എ സി വാങ്ങി ഫിറ്റ് ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ല. അത്തരം സന്ദർഭങ്ങളിൽ

വീട്ടിലുള്ള പ്ലാസ്റ്റിക് ബോട്ടിൽ ഉപയോഗിച്ച് തന്നെ ചെയ്തെടുക്കാവുന്ന ഒരു കൂളറിന്റെ നിർമ്മാണരീതി വിശദമായി മനസ്സിലാക്കാം. ഈയൊരു കൂളർ നിർമിക്കാനായി ആവശ്യമായിട്ടുള്ളത് അത്യാവശ്യം വലിപ്പമുള്ള ഒരു പ്ലാസ്റ്റിക് ബോട്ടിൽ, അതിന് നടുക്ക് കടത്തി വക്കാൻ പാകത്തിലുള്ള ഒരു ചെറിയ പ്ലാസ്റ്റിക് ബോട്ടിൽ, രണ്ട് 12 വോൾട്ടിന്റെ ഫാനുകൾ, സ്വിച്ച്, ഐസ് ക്യൂബ് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ

വലിയ പ്ലാസ്റ്റിക് ബോട്ടിൽ എടുത്ത് അതിന്റെ സൈഡ് വശത്തായി ചെറിയ പ്ലാസ്റ്റിക് ബോട്ടിലിന്റെ അളവിൽ ഒരു വട്ടം വരച്ചു കൊടുക്കുക. അതിനു മുൻപ് തന്നെ ചെറിയ പ്ലാസ്റ്റിക് ബോട്ടിലിന്റെ മുകൾഭാഗവും താഴ്ഭാഗവും കട്ട് ചെയ്ത് നടുഭാഗം മാത്രമായി എടുക്കണം. ശേഷം വരച്ചുവച്ച അതേ അളവിൽ വലിയ പാത്രത്തിന്റെ സൈഡ് ഭാഗം മുറിച്ച് മാറ്റുക. രണ്ടുവശവും ഇതേ രീതിയിൽ ഒരേ വലിപ്പത്തിൽ മുറിച്ചെടുക്കണം. നേരത്തെ മുറിച്ചുവെച്ച ചെറിയ പ്ലാസ്റ്റിക് ബോട്ടിൽ അതിനകത്ത് കൂടി കടത്തിവിടുക.

ശേഷം ഫാനുകൾ എടുത്ത് അത് പ്ലാസ്റ്റിക് ബോട്ടിലിന്റെ രണ്ടുവശത്തുമായി ഫിറ്റ് ചെയ്തു കൊടുക്കണം. കണക്ട് ചെയ്യാനായി ഒരു സ്വിച്ച് കൂടി ഫാനിന്റെ വയറിനോടൊപ്പം ഘടിപ്പിച്ചു കൊടുക്കാവുന്നതാണ്. കൂളർ കൂടുതൽ ഭംഗി തോന്നിപ്പിക്കാനായി അടപ്പിൽ അല്പം ആർട്ടിഫിഷ്യൽ ഗ്രീൻ ഗ്രാസ് ഒട്ടിച്ചു പിടിപ്പിക്കാവുന്നതാണ്. കൂടാതെ ബോട്ടിലിനു മുകളിലായി അല്പം ചാക്ക് നൂല് കൂടി ചുറ്റി കൊടുക്കാം. ഫാൻ ഫിറ്റ് ചെയ്ത ഭാഗങ്ങളിലും ഗ്ലു ഗൺ ഉപയോഗപ്പെടുത്തി നല്ല രീതിയിൽ ഒട്ടിച്ചു കൊടുക്കണം. ശേഷം ബോട്ടിലിനകത്ത് ഐസ്ക്യൂബും വെള്ളവും നിറച്ച് സ്വിച്ച് ഓൺ ചെയ്യുകയാണെങ്കിൽ റൂമിനകത്ത് നല്ല രീതിയിൽ തണുപ്പ് ലഭിക്കുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Craft Company

You might also like