ഈ ഒരു ഇല മാത്രം മതി ഒറ്റ സെക്കൻന്റിൽ മുഴുവൻ പാറ്റയെയും നശിപ്പിക്കാം! ഇനി പാറ്റകൾ ജന്മത്ത് വീടിന്റെ പരിസരത്തു പോലും വരില്ല!! | Get Rid of Cockroaches Using Bay Leaf
Get Rid of Cockroaches Using Bay Leaf
Get Rid of Cockroaches Using Bay Leaf : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് പാറ്റ പോലുള്ള പ്രാണികളുടെ ശല്യം. പ്രത്യേകിച്ച് വസ്ത്രങ്ങൾ സൂക്ഷിച്ചുവയ്ക്കുന്ന അലമാരകൾ, പാത്രങ്ങൾ സൂക്ഷിച്ചുവയ്ക്കുന്ന അടുക്കളയിലെ വാർഡ്രോബുകൾ, സിങ്ക്, വാഷ്ബേസിൻ പോലുള്ള ഭാഗങ്ങങ്ങളിലാണ് കൂടുതലായും പാറ്റ ശല്യം കണ്ടുവരാറുള്ളത്. ഇത്തരം പ്രശ്നങ്ങൾ പാടെ ഒഴിവാക്കാനായി ചെയ്തു നോക്കാവുന്ന
ചില കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. അടുക്കളയിലും മറ്റും കണ്ടുവരുന്ന പാറ്റകളെ ഒഴിവാക്കാനായി ഉപയോഗിക്കാവുന്ന ഒന്നാണ് ആര്യവേപ്പിന്റെ ഇല. ആര്യവേപ്പിന്റെ ഇല തണ്ടോടുകൂടി ഉണക്കി അലമാരയ്ക്കുള്ളിൽ വയ്ക്കുകയോ അതല്ലെങ്കിൽ ഇല മാത്രമായി എടുത്ത് അത് ഉണക്കിയ ശേഷം അലമാരകൾ, അടുക്കളയിലെ പാത്രങ്ങൾ സൂക്ഷിക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാം വയ്ക്കാവുന്നതാണ്. ആര്യവേപ്പിന്റെ ഇല ഉണക്കി പൊടിച്ചും ആവശ്യാനുസരണം ഉപയോഗപ്പെടുത്താം.
ആര്യവേപ്പിലയുടെ അതേ രീതിയിൽ പാറ്റയെ തുരത്താനായി ഉപയോഗപ്പെടുത്താവുന്ന ഒന്നാണ് കറുവപ്പട്ടയുടെ ഇല അഥവാ ബേ ലീഫ്. ഇത്തരത്തിലുള്ള ഉണങ്ങിയ ഇലകൾ അലമാരകളിലും, പാറ്റ ശല്യം കൂടുതലായി കണ്ടു വരുന്ന മറ്റു ഭാഗങ്ങളിലും വയ്ക്കുകയാണെങ്കിൽ അവ പെട്ടെന്ന് ഇല്ലാതാകുന്നതാണ്. പനിക്കൂർക്കയുടെ ഇല ഉപയോഗപ്പെടുത്തിയും പാറ്റയെ തുരത്താനായി സാധിക്കും. അതിനായി ഒരു തണ്ട് പനിക്കൂർക്കയുടെ ഇല കൈ ഉപയോഗിച്ച് ഒന്ന് ചതച്ച ശേഷം അലമാരയ്ക്കുള്ളിൽ കൊണ്ടു വച്ചാൽ മതിയാകും.
വാഷ്ബേസിൻ, സിങ്കുകൾ പോലുള്ള ഭാഗങ്ങളിൽ കണ്ടുവരുന്ന പാറ്റകളുടെ ശല്യം ഒഴിവാക്കാനായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഷാംപൂ ഒഴിക്കുക. അതിലേക്ക് ഒരു സ്പൂൺ അളവിൽ ബേക്കിംഗ് സോഡയും, അര ടേബിൾ സ്പൂൺ അളവിൽ വിനാഗിരിയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം പാറ്റ വരുന്ന ഭാഗങ്ങളിൽ ഈയൊരു ലിക്വിഡ് സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. നാച്ചുറലായി ഇത്തരം രീതികളിലൂടെ ഫലപ്രദമായി തന്നെ പാറ്റയെ തുരത്താനായി സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Shrutys Vlogtube