ഈ ഒരു സൂത്രം ചെയ്താൽ മതി എത്ര കിലോ വെളുത്തുള്ളിയും ഒറ്റ സെക്കന്റിൽ ആർക്കും തൊലി കളയാം! കത്തി വേണ്ട ചായ അരിപ്പ മാത്രം മതി!! | Garlic Peeling Tips Using Arippa
Garlic Peeling Tips Using Arippa
Garlic Peeling Tips Using Arippa : അടുക്കള ജോലികൾ എളുപ്പമാക്കാനായി പലവിധ ടിപ്പുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അവയിൽ ഉപകാരപ്രദമായ ടിപ്പുകൾ കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ തീർച്ചയായും ഫലം ലഭിക്കുമെന്ന് ഉറപ്പുള്ള ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അടുക്കള ജോലികളിൽ ഏറ്റവും സമയം ആവശ്യമായി വരുന്ന ഒരു പണിയാണ് വെളുത്തുള്ളി വൃത്തിയാക്കി എടുക്കൽ.
പ്രത്യേകിച്ച് ചെറിയ അല്ലികളുള്ള വെളുത്തുള്ളി കുറെ നേരെയാക്കുമ്പോൾ കൈയെല്ലാം വേദന വന്നു തുടങ്ങും. അതിന് പകരമായി ചെയ്യാവുന്ന ഒരു ടിപ്പാണ് ഇവിടെ വിശദമാക്കുന്നത്. ആദ്യം തന്നെ വെളുത്തുള്ളി മുഴുവനായും അല്ലികളാക്കി വയ്ക്കുക. ഇത് കുറച്ചുനേരം ഫ്രിഡ്ജിൽ തണുപ്പിക്കാനായി വയ്ക്കുക. ശേഷം വെളുത്തുള്ളിയുടെ അല്ലികൾ ഒരു പ്ലാസ്റ്റിക് കവറിൽ കെട്ടുക. വെളുത്തുള്ളിയുടെ മുകളിലൂടെ ഒരു കട്ടിയുള്ള സ്റ്റീൽ പാത്രമോ കുപ്പിയോ ഉരച്ച് വിടുക,
അതല്ലെങ്കിൽ ചായയുടെ അരിപ്പ ഉപയോഗിച്ച് ഇതേ രീതിയിൽ ചെയ്യാവുന്നതാണ്. പിന്നീട് കവർ തുറന്നു നോക്കുമ്പോൾ വെളുത്തുള്ളിയുടെ അല്ലിയിൽ നിന്നും തോലുകളെല്ലാം അടർന്നു നിൽക്കുന്നതായി കാണാൻ സാധിക്കും. ബൂസ്റ്റ്, ഹോർലിക്സ് പോലുള്ളവ ചെറിയ പാക്കറ്റുകളിൽ വാങ്ങിക്കൊണ്ടുവന്ന് സൂക്ഷിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. ഇത്തരം പാക്കറ്റുകൾ ഒരുതവണ കട്ട് ചെയ്തു കഴിഞ്ഞാൽ പിന്നീട് കട്ടപിടിക്കാതെ സൂക്ഷിക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ കട്ട് ചെയ്ത് പാക്കറ്റുകൾ പെട്ടന്ന് കേടാകാതെ സൂക്ഷിക്കാനായി ആദ്യം ഒരു റബ്ബർ ബാൻഡ് ഉപയോഗിച്ച് കവറിനെ നല്ല രീതിയിൽ കെട്ടുക.
ശേഷം പാക്കറ്റ് പഞ്ചസാര പാത്രത്തിൽ ഇട്ടു വയ്ക്കുകയാണെങ്കിൽ എത്രനാൾ വേണമെങ്കിലും കേടാകാതെ സൂക്ഷിക്കാനായി സാധിക്കും. അടുക്കളയിൽ കറികൾ എടുക്കാനായി സ്പൂൺ ഇട്ടുവയ്ക്കുമ്പോൾ അത് പാത്രത്തിന് അകത്തേക്ക് വീണുപോകുന്നത് ഒരു പതിവ് കാഴ്ചയാണ്.അത് ഒഴിവാക്കാനായി സ്പൂണിന്റെ മുകൾഭാഗത്ത് ഒരു റബർബാൻഡ് ഇട്ട ശേഷം പാത്രത്തിനകത്തേക്ക് ഇറക്കിവച്ചാൽ മതി. ഇങ്ങനെ ചെയ്യുമ്പോൾ ഒരു നിശ്ചിത ഭാഗത്ത് നിന്നും ഒരു കാരണവശാലും സ്പൂൺ അകത്തേക്ക് പോവുകയില്ല. പെൻസിൽ ഉപയോഗിച്ച് ചെറുതായി തുടങ്ങുമ്പോൾ കുട്ടികൾക്ക് ഉപയോഗിക്കാൻ ബുദ്ധിമുട്ടാണ്.അത്തരം അവസരങ്ങളിൽ ഉപയോഗിച്ച തീർന്ന സ്കെച്ച് വീട്ടിലുണ്ടെങ്കിൽ അതിന്റെ പുറകുഭാഗം അഴിച്ചെടുത്ത് പെൻസിൽ അവിടെ ഫിറ്റ് ചെയ്ത ശേഷം എളുപ്പത്തിൽ ഉപയോഗിക്കാനായി സാധിക്കും. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Credit : Thullu’s Vlogs 2000