കറിയൊന്നും വേണ്ട! ചപ്പാത്തിയേക്കാൾ പതിന്മടങ്ങ് രുചിയും സോഫ്റ്റും! പൊറോട്ട വരെ തോറ്റു പോകും ഇതിനു മുന്നിൽ!! | Easy Yemani Rotti Recipe
Easy Yemani Rotti Recipe
Easy Yemani Rotti Recipe : സാധാരണയായി പൊറോട്ട വീട്ടിൽ തയ്യാറാക്കുമ്പോൾ അതിന് കൂടുതൽ സമയവും സാധനങ്ങളും ആവശ്യമായി വരാറുണ്ട്. മാത്രമല്ല എത്ര ഉണ്ടാക്കി നോക്കിയാലും പൊറോട്ട കടകളിൽ നിന്നും ലഭിക്കുന്ന അതേ രുചിയിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കാറുമില്ല. എന്നാൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി ചുരുങ്ങിയ സമയം കൊണ്ട് രുചികരമായ പൊറോട്ട എങ്ങനെ വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
അതിനായി ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് അളവിൽ ചോറും ആവശ്യത്തിന് വെള്ളവും ഒഴിച്ച് ഒട്ടും തരികൾ ഇല്ലാതെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. മറ്റൊരു പാത്രത്തിലേക്ക് രണ്ട് കപ്പ് അളവിൽ മൈദയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്ന് മിക്സ് ചെയ്യുക. ഈയൊരു കൂട്ടിലേക്ക് അരച്ചുവെച്ച ചോറ് കൂടി ചേർത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ യോജിപ്പിച്ച് എടുക്കുക. ചോറ് അരച്ച് ചേർക്കുന്നത് കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ
മൈദ മിക്സ് ചെയ്ത് എടുക്കാനായി സാധിക്കും. ശേഷം ചപ്പാത്തി മാവിന്റെ പരുവത്തിലേക്ക് ഈയൊരു മാവിനെ നല്ല രീതിയിൽ യോജിപ്പിച്ച് എടുക്കണം. പിന്നീട് ഈയൊരു കൂട്ട് 10 മിനിറ്റ് നേരം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. തയ്യാറാക്കി വെച്ച മാവിൽ നിന്നും ഒരു വലിയ ഉരുള എടുത്ത് അത് ചപ്പാത്തി മാവിന്റെ അതേ രൂപത്തിൽ വട്ടത്തിൽ പരത്തുക. പിന്നീട് പതുക്കെ ചപ്പാത്തി കോൽ ഉപയോഗപ്പെടുത്തി മാവിനെ നീളത്തിൽ വലിച്ചെടുക്കുക. പരത്തിവെച്ച മാവിന്റെ നാലറ്റവും സ്ക്വയർ രൂപത്തിലേക്ക് മടക്കിയെടുക്കുക. ശേഷം അല്പം എണ്ണയും പൊടിയും മാവിന്റെ മുകളിലായി ഇട്ടശേഷം ഒന്നുകൂടി സെറ്റ് ചെയ്തെടുക്കണം. പരത്തിവെച്ച മാവിനെ വീണ്ടും ചെറിയ മടക്കുകൾ ആക്കി എണ്ണ തേച്ച് സെറ്റാക്കി എടുക്കുക.
മടക്കിയെടുത്ത മാവിനെ വീണ്ടും ചെറിയ സ്ക്വയർ രൂപത്തിലേക്ക് മടക്കി എടുക്കുക. വീണ്ടും മാവിനെ പരത്തി എടുക്കുമ്പോഴാണ് ലെയർ ആയി വരുന്നത്. പൊറോട്ട ചുടാൻ ആവശ്യമായ പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് പരത്തി വെച്ച മാവ് ഇട്ടുകൊടുക്കുക. മുകളിലായി അല്പം എണ്ണ തടവി കൊടുക്കാവുന്നതാണ്. ഇരുവശവും നല്ല രീതിയിൽ വെന്തു വന്നു കഴിഞ്ഞാൽ പൊറോട്ട പാനിൽ നിന്നും എടുത്തു മാറ്റാവുന്നതാണ്. രുചികരമായ ചിക്കൻ കറി, ബീഫ് കറി, മുട്ടക്കറി എന്നിവയോടൊപ്പമെല്ലാം സെർവ് ചെയ്യാവുന്ന രുചികരമായ പൊറോട്ടയുടെ റെസിപ്പിയാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Monu’s Vlogs