വീടിന്റെ ചുമരിൽ ഈർപ്പം നിൽക്കുന്നുണ്ടോ? ഈ ഒരു സൂത്രം ചെയ്താൽ മതി ഒറ്റ മിനിറ്റിൽ ഞെട്ടിക്കും റിസൾട്ട് ഉറപ്പ്!! | Easy Wall Dampness Treatment

Easy Wall Dampness Treatment

Easy Wall Dampness Treatment : മഴക്കാലമായാൽ നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും കണ്ടു വരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ചുമരിൽ നിന്നും പെയിന്റ് അടർന്നു വീണ് ക്രാക്കുകളും മറ്റും ഉണ്ടാകുന്നത്. കൂടുതലായി ഈർപ്പം തട്ടി നിൽക്കുമ്പോഴാണ് പ്രധാനമായും ഇത്തരത്തിൽ ചുമരുകളിൽ വിള്ളലുകളും മറ്റും ഉണ്ടാകാറുള്ളത്. അതിനായി പല രീതികളും പരീക്ഷിച്ചു നോക്കിയിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന

ഒരു പെയിന്റിംഗ് മെത്തേഡ് ആണ് ഇവിടെ വിശദമാക്കുന്നത്. പഴയ രീതിയിൽ പെയിന്റ് അടിച്ച ചുമരാണ് ഉള്ളത് എങ്കിൽ ആദ്യം തന്നെ അതിലുള്ള സ്ക്രാപ്പ് മുഴുവനായും ചുരണ്ടി കളയണം. എന്നാൽ മാത്രമാണ് യഥാർത്ഥ കോട്ടിംഗ് കൊടുക്കുമ്പോൾ ഉദ്ദേശിച്ച റിസൾട്ട് ലഭിക്കുകയുള്ളൂ. സ്ക്രാപ്പ് മുഴുവൻ കളഞ്ഞശേഷം ചുമരിലേക്ക് ഡോക്ടർ ഫിക്സ് ഇറ്റ് പോലുള്ള ഏതെങ്കിലും ഒരു നല്ല ബ്രാൻഡിന്റെ ഷുവർ കോട്ടിങ് വാങ്ങി അടിച്ചു കൊടുക്കുക.

ആദ്യത്തെ കോട്ടിങ് അടിച്ച് ഉണങ്ങിക്കഴിഞ്ഞാൽ രണ്ടാമത് ഒരു കോട്ട് കൂടി ഇതേ രീതിയിൽ അടിച്ചു കൊടുക്കണം. അതുകൂടി ഉണങ്ങിയ ശേഷം മുകളിൽ രണ്ടു കോട്ട് പുട്ടി ഇട്ടു കൊടുക്കേണ്ടതുണ്ട്. നേരത്തെ ചെയ്ത അതേ രീതിയിൽ തന്നെ ആദ്യത്തെ കോട്ടിങ് ഉണങ്ങിയ ശേഷമാണ് രണ്ടാമത്തെ പുട്ടിയുടെ കോട്ടിംഗ് ഇട്ടു കൊടുക്കേണ്ടത്. പിന്നീട് അതിനു മുകളിലേക്ക് വൈറ്റ് നിറത്തിലുള്ള പെയിന്റ് അടിച്ചു കൊടുക്കാവുന്നതാണ്.

ഇതൊന്ന് ഉണങ്ങിക്കഴിഞ്ഞാൽ ഏതു നിറത്തിലുള്ള പെയിന്റ് ആണോ ആവശ്യമുള്ളത് അത് ഇഷ്ടാനുസരണം വാങ്ങി വാളിൽ പെയിന്റ് ചെയ്തു കൊടുക്കുക. ഈയൊരു രീതിയിൽ പെയിന്റ് അടിച്ചു കൊടുക്കുകയാണെങ്കിൽ ചുമരുകളിൽ ഉണ്ടാകുന്ന ക്രാക്കുകളും മറ്റും ഒരു പരിധി വരെ ഇല്ലാതാക്കാനായി സാധിക്കും. വളരെ കുറഞ്ഞ ചിലവിൽ ഭിത്തികളിലെ ക്രാക്കുകൾ ഇല്ലാതാക്കാനായി ചെയ്തെടുക്കാവുന്ന ഒരു രീതിയാണ് ഇത്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Navas palakkad

You might also like