ഇത് ഒരു തുള്ളി മാത്രം മതി! ചിതൽ ഇനി വീടിന്റെ പരിസരത്ത് പോലും വരില്ല! വാതിൽ, കട്ടില, ജനൽ എന്നും പുതു പുത്തൻ!! | Easy To Remove Termites From Home
Easy To Remove Termites From Home
Easy To Remove Termites From Home : തടിയിൽ നിർമ്മിച്ച സാധനങ്ങൾ ചിതൽ പിടിച്ച് കേടായി പോകുന്നത് പണ്ടുകാലം തൊട്ട് തന്നെ കണ്ടുവരുന്ന ഒരു പ്രശ്നമാണ്. ഒരിക്കൽ ചിതൽ വന്നു കഴിഞ്ഞാൽ അത് പൂർണ്ണമായും ഇല്ലാതാക്കുക എന്നതും പ്രയാസമേറിയ കാര്യം തന്നെയാണ്. ചിതലിനെ തുരത്താനായി പലവിധ കെമിക്കൽ ട്രീറ്റ്മെന്റുകളും ഇപ്പോൾ ലഭ്യമാണ്. എന്നാൽ അവ ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് അറിയാത്തതു കൊണ്ട്
എല്ലാവരും ഉപയോഗിക്കാൻ താല്പര്യപ്പെടാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചില വസ്തുക്കൾ മാത്രം ഉപയോഗപ്പെടുത്തി ചിതൽ ശല്യം എങ്ങനെ ഇല്ലാതാക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചിതലിനെ തുരത്താനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ അടുക്കളയിൽ ഉപയോഗിക്കുന്ന കായത്തിന്റെ പൊടി, ബേക്കിംഗ് സോഡ, അല്പം ഡിഷ് വാഷ് ലിക്വിഡ് ഇത്രയും സാധനങ്ങൾ മാത്രമാണ്.
ആദ്യം തന്നെ ഒരു പാത്രം എടുത്ത് അതിലേക്ക് കുറച്ച് കായപ്പൊടി ഇട്ടു കൊടുക്കുക. അതിന് ശേഷം ബേക്കിംഗ് സോഡയും, ഒരു ടീസ്പൂൺ അളവിൽ ഡിഷ് വാഷ് ലിക്വിഡ് അല്ലെങ്കിൽ സോപ്പ് പൊടിയോ ഇട്ടു കൊടുക്കുക. ഇത് നല്ലതുപോലെ മിക്സ് ചെയ്ത ശേഷം ആവശ്യത്തിന് വെള്ളം കൂടി ഈ ഒരു കൂട്ടിലേക്ക് ചേർത്തു കൊടുക്കണം. എല്ലാ സാധനങ്ങളും വെള്ളത്തിൽ നല്ലതുപോലെ മിക്സ് ആയി കഴിഞ്ഞാൽ ഒരു സ്പ്രേ ബോട്ടിലിലേക്ക് അത് മാറ്റാം.
ശേഷം ചിതൽ വരാൻ സാധ്യതയുള്ള എല്ലാ ഭാഗങ്ങളിലും ഈ ഒരു വെള്ളം സ്പ്രേ ചെയ്തു കൊടുത്താൽ മതി. പ്രത്യേകിച്ച് ഡോറിന്റെ അരികു വശങ്ങൾ ജനാലയുടെ ഭാഗങ്ങൾ എന്നിവിടങ്ങളിലെല്ലാം ഈ ഒരു സ്പ്രേ അടിച്ചു കൊടുക്കാവുന്നതാണ്. ഈയൊരു രീതിയിൽ ലിക്വിഡ് സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ ചിതൽ ശല്യം പാടെ ഇല്ലതാക്കാനായി സാധിക്കും. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്. Easy To Remove Termites From Home Video Credit : Thullu’s Vlogs 2000