ഇത് ഒരു തവണ ചെയ്താൽ എലി വീട്ടിലല്ല നാട്ടില് പോലും ഇനി വരില്ല! എലി, പെരുച്ചാഴി ഇവയെ കൂട്ടത്തോടെ തുരത്താൻ ഇതു മാത്രം മതി.!! | Easy Tips Get Ride Of Rats
Easy Tips Get Ride Of Rats
Easy Tips Get Ride Of Rats : കൃഷിയിടങ്ങളിൽ ഉണ്ടാകുന്ന എലിശല്യം പാടെ ഒഴിവാക്കാനായി ഈ വഴികൾ പരീക്ഷിച്ചു നോക്കൂ! വീടുകളിൽ ജൈവകൃഷി നടത്തുന്ന മിക്ക ആളുകൾക്കും നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് എലി ശല്യം. പച്ചക്കറി കൃഷിയോട് ചേർന്ന് ഇത്തരത്തിലുള്ള ഒരു പ്രശ്നം ഉണ്ടാകുമ്പോൾ എലിവിഷം ഉപയോഗിക്കുന്നതും സുരക്ഷിതമല്ല. അത്തരം സാഹചര്യങ്ങളിൽ നാച്ചുറലായി തന്നെ എലിയുടെ ശല്യം
ഇല്ലാതാക്കാനായി പരീക്ഷിക്കാവുന്ന ചില മാർഗങ്ങൾ മനസ്സിലാക്കാം. എല്ലാവരും പരാതി പറയുന്ന ഒരു കാര്യമാണ് എന്തു വച്ചിട്ടും എലി വരുന്നത് കുറയുന്നില്ല എന്നത്. അതിന്റെ പ്രധാന കാരണം എലിക്ക് കാഴ്ച ശക്തി കുറവാണ്. അതുകൊണ്ടു തന്നെ അതു വരുന്ന ശരിയായ ഇടം നോക്കി വേണം വിഷം വെക്കാൻ. എന്നാൽ മാത്രമാണ് ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ.എലി ശല്യം ഇല്ലാതാക്കാനായി ആവശ്യമായിട്ടുള്ള ഒരു പ്രധാന സാധനം പച്ച തേങ്ങ ചിരകിയതാണ്.
ചിരകിയെടുത്ത തേങ്ങ ഒരു പാനിൽ അടുപ്പത്ത് വെച്ച് അല്പം നെയ്യൊഴിച്ച് മൂപ്പിച്ച് എടുക്കുക. അതല്ലെങ്കിൽ വെളിച്ചെണ്ണ ഒഴിച്ച് മൂപ്പിച്ച ശേഷം അല്പം നെയ്യ് ഒഴിച്ചു കൊടുത്താലും മതി. ഇത്തരത്തിൽ മൂപ്പിച്ചെടുത്ത തേങ്ങയുടെ മണം എലികളെ വല്ലാതെ ആകർഷിക്കും.ഈയൊരു തേങ്ങ തന്നെ വ്യത്യസ്ത രീതികളിൽ ഉപയോഗിക്കാവുന്നതാണ്. ആദ്യത്തെ രീതി വറുത്തെടുത്ത തേങ്ങയിലേക്ക് മുളകുപൊടി മിക്സ് ചെയ്യുക എന്നതാണ്. വലിയ രണ്ടോ, മൂന്നോ ഉരുളകളാക്കി ഇവ ചിരട്ടയിൽ ഗ്രോ ബാഗിനോട് ചേർന്ന് കൊണ്ടു വയ്ക്കാവുന്നതാണ്.
ഉപയോഗിക്കുന്ന മുളകുപൊടി നല്ല എരിവ് ഉള്ളതായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.മറ്റൊരു രീതി തേങ്ങയോടൊപ്പം അല്പം സ്ക്രബർ കൂടി പൊടിച്ചിടുക എന്നതാണ്. അതിനായി പാത്രം കഴുകുന്ന സ്റ്റീൽ സ്ക്രബർ ചെറിയ കഷ്ണങ്ങളായി മുറിച്ച് വറുത്തു വെച്ച തേങ്ങയിൽ മിക്സ് ചെയ്ത് ഉരുളകളാക്കി ഗ്രോബാഗിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ കൊണ്ടു വെക്കാവുന്നതാണ്. ഈ രീതികളിൽ ഏതെങ്കിലും ഒന്ന് പ്രയോഗിച്ചാൽ തന്നെ എലി ശല്യം പാടെ ഒഴിവാക്കാനായി സാധിക്കുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Video Credit : PRS Kitchen