വെറും 3 ചേരുവ മാത്രം മതി! 7 ലക്ഷം ആളുകൾ കണ്ട വിജയം ഉറപ്പായ റെസിപ്പി; നല്ല മൃദുവായ സ്പോഞ്ച് കേക്ക് തയ്യാറാക്കാം!! | Easy Sponge Cake Recipe

Easy Sponge Cake Recipe

Easy Sponge Cake Recipe : കേക്ക് കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. ചിലർക്ക് ക്രീം ഒക്കെ വച്ച് കോ‌ട്ടിംഗ് ഉള്ള കേക്ക് ആണ് ഇഷ്ടം എങ്കിൽ ചിലർക്ക് ക്രീം ഒട്ടും ഇഷ്ടമായിരിക്കില്ല. അങ്ങനെ ഉള്ളവർക്ക് പറ്റിയ കേക്ക് ആണ് ഈ വീഡിയോയിൽ ഉണ്ടാക്കുന്നത്. വെറും മൂന്നേ മൂന്ന് ചേരുവ വച്ചാണ് ഈ കേക്ക് ഉണ്ടാക്കുന്നത്. ഓവൻ ഉണ്ടെങ്കിൽ മാത്രമേ കേക്ക് ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ എന്നായിരുന്നു നമ്മുടെ ഒക്കെ ധാരണ.

എന്നാൽ ഓവൻ ഇല്ലാതെയും നമുക്ക് കേക്ക് ഉണ്ടാക്കാൻ സാധിക്കും. അത്‌ എങ്ങനെ എന്നുള്ളതും വീഡിയോയിൽ പറയുന്നുണ്ട്. മറ്റുള്ളവർ കേക്കിൽ ഇടുന്നത് പോലെ ബേക്കിങ് പൌഡറോ ബേക്കിങ് സോഡായോ ഒന്നും തന്നെ ഈ കേക്കിൽ ഇടുന്നില്ല. അതു പോലെ എണ്ണയും ഒഴിവാക്കുന്ന റെസിപി ആണ് ഇത്. ആദ്യം തന്നെ ആറു ഇഞ്ചിന്റെ കേക്ക് ടിൻ എണ്ണ പുരട്ടി ബട്ടർ പേപ്പർ വച്ചു കൊടുക്കാം.

ഒരു ബൗളിൽ മൂന്ന് മുട്ടയും വാനില എസൻസുംചേർത്ത് നല്ലത് പോലെ ബീറ്റ് ചെയ്യാം. ഇതിലേക്ക് അര കപ്പ്‌ പഞ്ചസാര ചേർത്തിട്ട് നല്ലത് പോലെ ബീറ്റ് ചെയ്യാം. ഇതിലേക്ക് മുക്കാൽ കപ്പ്‌ മൈദ നല്ലത് പോലെ അരിച്ചു ചേർക്കണം. ഇതിനെ വിസ്‌ക് ഉപയോഗിച്ച് നല്ലത് പോലെ യോജിപ്പിച്ചിട്ട് സ്പാറ്റുല ഉപയോഗിച്ച് ഫോൾഡ് ചെയ്യണം. കേക്ക് സ്പോഞ്ച് ഉണ്ടാക്കുമ്പോൾ കൃത്യമായി ഫോൾഡ് ചെയ്യേണ്ട രീതി വീഡിയോയിൽ കാണിക്കുന്നുണ്ട്.

അതിന് ശേഷം വലിയ ഒരു ചെമ്പ് ചൂടാക്കി എടുക്കണം. ഇതിൽ വീഡിയോയിൽ കാണുന്നത് പോലെ ഏതെങ്കിലും ഒരു പാത്രം കൂടി വയ്ക്കണം. പത്തു മിനിറ്റിന് ശേഷം ഇതിന്റെ പുറത്താണ് തയ്യാറാക്കി വച്ചിരിക്കുന്ന ബാറ്റർ ടിനിൽ ഒഴിച്ചിട്ടു വയ്ക്കുന്നത്. ഇതിനെ ചെറിയ തീയിൽ മുപ്പത് മിനിറ്റ് കൊണ്ട് ബേക്ക് ചെയ്തു എടുക്കാൻ സാധിക്കുന്നതാണ്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. Video Credit : cook with shafee

You might also like