Easy Nadan Neyyappam Recipe: നെയ്യപ്പം ഇഷ്ട്ടപെടാത്തതായി ആരും ഇല്ല. വളരെ കുറഞ്ഞ ചേരുവകൾ മാത്രം ചേർത്ത് ഉണ്ടാക്കി എടുക്കാവുന്നതാണ്.പലർക്കും നെയ്യപ്പം ഉണ്ടാകുമ്പോൾ നല്ല സോഫ്റ്റ് ആയി കിട്ടാറില്ല. എന്നാൽ ഇനി ഈ രീതിയിൽ ഉണ്ടാക്കി നോക്കു. ഉറപ്പായാലും നല്ല സോഫ്റ്റും രുചികരമായതുമായ നെയ്യപ്പം ഞൊടിയിടയിൽ ഉണ്ടാക്കാം. നല്ല രുചിയുള്ളതും അടിപൊളി ആയതുമായ നെയ്യപ്പം വളരെ പെട്ടന്ന് തന്നെ ഉണ്ടാക്കിയെടുക്കാം. കുട്ടികൾക്കും മുതിന്നവർക്കും ഒരേ പോലെ ഇഷ്ട്ടപെടുന്ന ഒരടിപൊളി നെയ്യപ്പ റെസിപ്പി ഇതാ.

ചേരുവകൾ
- ശർക്കര
- പപ്പടം -1
- അരിപൊടി -1 കപ്പ്
- റവ -1 കപ്പ്
- മൈദ -½ കപ്പ്
- തേങ്ങാ കൊത്ത്
- കറുത്ത എള്ള്
- ഏലക്കാ പൊടി
തയ്യാറാക്കുന്ന വിധം
അരിപൊടി കൊണ്ടാണ് ഈ നെയ്യപ്പം ഉണ്ടാക്കിയെടുക്കുന്നത്. ആദ്യം ഇതിന്നായി ഒരു പപ്പടം എടുക്കുക, പപ്പടം ഇടുന്നത് കൊണ്ട് തന്നെ ഈ നെയ്യപ്പ റെസിപിയിൽ ഈസ്റ്റോ മറ്റൊ ഒന്നും ചേർക്കുകയില്ല. അത് നല്ലപോലെ വെള്ളത്തിൽ കുതിർത്തെടുക്കുക. ഇനി മിക്സിയുടെ ചെറിയ ജാറിലേയ്ക് ഒന്നര കപ്പ് അരിപൊടി ചേർക്കുക. കൂടെ അര കപ്പ് അളവിൽ മൈദ മാവ് എടുക്കുക അതും ചേർക്കുക. നേരത്തെ കുതിർത്ത പപ്പടം കൂടി ഈ മിക്സിയിൽ ഇട്ട് കൊടുകാം. മധുരത്തിന് ആവിശ്യമായ ശർക്കര പാനി ചേർക്കാം. കുറച്ച് ചൂട് വെള്ളം കൂടി ചേർത്ത് നല്ലപോലെ അരച്ചെടുക്കാം. ഇനി അരച്ചെടുത്ത മാവ് ഒരു കപ്പിൽ മാറ്റി വെക്കുക. അതിലേക്ക് ഒരു കപ്പ് റവ ഇട്ട് കൊടുകാം.

കൂടെ ഏലക്ക പൊടി, തേങ്ങാ കൊത്ത്, കറുത്ത എള്ള് ഇട്ട് എല്ലാം കൂടി മിക്സ് ചെയ്തെടുക്കുക. അധികം കട്ടി ആവാൻ പാടുള്ളതല്ല. ഒരു ദോശ മാവിന്റെ പരുവത്തിൽ വേണം മാവ് ഉണ്ടാക്കിയെടുക്കാൻ. ഇനി ഒരു പാനിൽ എണ്ണ ഒഴിച് നല്ലപോലെ ചൂടാക്കിയെടുക്കുക. എന്നിട്ട് മാവ് ഓരോ തവി ആയി ഒഴിച് കൊടുക്കുക. ഇങ്ങനെ ഉണ്ടാക്കിയാൽ അടിപൊളി നെയ്യപ്പം വളരെ പെട്ടന്ന് തന്നെ ഉണ്ടാക്കിയെടുകാവുന്നതാണ്. വൈകുനേരത്തെ ചായകൊപ്പം കഴിക്കാൻ നല്ല രുചിയാണ്. വളരെ ക്രിസ്പിയും എന്നാൽ സോഫ്റ്റും ആയിട്ടുള്ള നെയ്യപ്പമാണിത്. കുട്ടികൾക്ക് വളരെ പെട്ടന്ന് തന്നെ ഉണ്ടാക്കി കൊടുക്കാൻ പറ്റുന്ന വിഭവം തന്നെയാണ്. Credit: Sunitha Kitchen vlog