ഇനി അരിപൊടി മതി ഓട്ടട ഉണ്ടാക്കാൻ! അരി കുതിർക്കാൻ മറന്നാലും ടെൻഷൻ വേണ്ട! ഒരിക്കലെങ്കിലും ഓട്ടട ഇതുപോലെ ചെയ്തു നോക്കൂ!! | Easy Instant Ottada Recipe
Easy Instant Ottada Recipe
Easy Instant Ottada Recipe: അരി പൊടി കൊണ്ട് രാവിലത്തെ ബ്രേക്ക് ഫാസ്റ്റ്നായി നല്ല സോഫ്റ്റ് ആയ ഓട്ടട ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇനി മുതൽ ഓട്ടട ഉണ്ടാക്കാൻ അരി വെള്ളത്തിൽ ഇടാൻ മറന്നു പോയാലും സാരമില്ല കാരണം ഓട്ടട ഉണ്ടാക്കാൻ വെറും അഞ്ചു മിനിറ്റ് മാത്രം മതിയാകും . ബാറ്റർ ഉണ്ടാക്കിയ ഉടനെ തന്നെ നമുക്ക് ഓട്ടട ചുട്ടെടുക്കാവുന്നതാണ്.
- അരിപൊടി – 1 കപ്പ്
- ചോർ – 2 ടേബിൾ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വെളിച്ചെണ്ണ – 1. 1/2 ടീ സ്പൂൺ
- വെള്ളം – 2 കപ്പ്
ഒരു ബൗളിലേക്ക് അരി പൊടി ഇട്ട് ഒന്നര കപ്പ് വെള്ളം ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. പൊടി വറുത്തതോ വറുക്കാത്തതോ എടുക്കാം. ചെറിയ ചൂടുള്ള വെള്ളം ഒഴിക്കുക. ശേഷം ഇതിലേക്ക് ചോറു കൂടിയിട്ട് ബാക്കി അരക്കപ്പ് വെള്ളം കൂടി ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. ആവശ്യത്തിന് ഉപ്പ് കൂടി ഇട്ടു കൊടുക്കാൻ മറക്കരുത്. ഇതെല്ലാം കൂടി മിക്സ് ചെയ്ത് ഒരു മിക്സിയുടെ ജാറിൽ കുറേശ്ശെയായി അടിച്ചെടുക്കുക. ശേഷം ഇതിലേക്ക് വെളിച്ചെണ്ണ കൂടി ഒഴിച് കൊടുത്താൽ നമ്മുടെ ബാറ്റർ റെഡിയായി.
ഓട്ടട ചുട്ടെടുക്കാനായി നമുക്ക് പത്തിരി ചട്ടിയോ അല്ലെങ്കിൽ ഓട്ടട ചട്ടിയോ ഉപയോഗിക്കാവുന്നതാണ്. ചട്ടി അടുപ്പിൽ വച്ച് ചൂടായി കഴിയുമ്പോഴേക്കും ഇതിലേക്ക് ഒരു തവി മാവ് ഒഴിച്ച് ചെറുതായി ഒന്ന് വട്ടം ചുറ്റിച്ചു കൊടുക്കുക. ശേഷം പകുതി വേകുന്നത് വരെയും തീ കൂട്ടിവെക്കുകയും പകുതി വേവായി കഴിയുമ്പോഴേക്കും തീ വളരെ കുറച്ചു വയ്ക്കുകയും ചെയ്യുക. രണ്ട് മിനിറ്റ് അടച്ചു വെച്ച് വേവിച് എടുക്കുക . ഇങ്ങനെ ചെയ്യുമ്പോഴേക്കും നമ്മുടെ ഓട്ടട റെഡിയായി. ഇതുപോലെ തന്നെ ബാക്കിയുള്ള മാവ് ഒഴിച്ച് ഓട്ടട ചുട്ടെടുക്കാവുന്നതാണ്. Credit: Thasni’s Kitchen