രുചിക്കും മണത്തിനും കസൂരി മേത്തി എടുക്കുന്ന വിധം! ഇനി കസൂരി മേത്തി ആരും കാശു കൊടുത്തു വാങ്ങിക്കേണ്ട!! | Easy Homemade Kasoori Methi
Easy Homemade Kasoori Methi
Easy Homemade Kasoori Methi : നമ്മുടെയെല്ലാം വീടുകളിൽ നോർത്ത് ഇന്ത്യൻ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നായിരിക്കും കസൂരി മേത്തി. എല്ലാവർക്കും ഈ ഒരു സാധനം പേരു കൊണ്ട് വളരെയധികം പരിചിതമാണെങ്കിലും അത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് അറിയുന്നുണ്ടാവില്ല. അതുകൊണ്ടു തന്നെ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ വീട്ടാവശ്യങ്ങൾക്കുള്ള കസൂരി മേത്തി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാനായി സാധിക്കും.
അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. കസൂരി മേത്തി ഉണ്ടാക്കിയെടുക്കുന്നതിന് ആദ്യം തന്നെ ഉലുവ മുളപ്പിച്ച് എടുക്കേണ്ടതുണ്ട്. അതിനായി കുറച്ച് ഉലുവയെടുത്ത് അല്പം വെള്ളത്തിൽ കുതിർത്തി ഒരു രാത്രി മുഴുവൻ വയ്ക്കുക. ഉലുവ നല്ലതുപോലെ കുതിർന്നു വന്നു കഴിഞ്ഞാൽ മുളപ്പിക്കാനായി ഇടാവുന്നതാണ്. അതിനായി ഒരു പോട്ടെടുത്ത് അതിൽ മുക്കാൽ ഭാഗത്തോളം മണ്ണ് നിറച്ചു കൊടുക്കുക. ശേഷം കുതിർത്തു വെച്ച ഉലുവ മണ്ണിൽ വിതറി കൊടുക്കുക.
ഇടയ്ക്കിടയ്ക്ക് ഉലുവയ്ക്ക് മുകളിൽ വെള്ളം സ്പ്രേ ചെയ്തു കൊടുക്കണം. കുറച്ചു ദിവസം അടുപ്പിച്ച് ഇങ്ങനെ ചെയ്യുമ്പോൾ ഉലുവ മുളച്ചു വരുന്നതായി കാണാം. ശേഷം ഒരു ചെറിയ ചെടിയുടെ രൂപത്തിലാകുമ്പോൾ അതിൽ നിന്നും ഇലകൾ മാത്രം ഊരി എടുക്കുക. ഇലകൾ നല്ലതുപോലെ കഴുകിയ ശേഷം വെയിലത്ത് വച്ച് ഉണക്കിയെടുക്കണം. കുറഞ്ഞത് ഒന്നര ദിവസമെങ്കിലും ഉലുവ ഇല ഇത്തരത്തിൽ ഉണക്കിയെടുത്തു കഴിഞ്ഞാൽ അടുക്കള ആവശ്യങ്ങൾക്കുള്ള കസൂരി മേത്തി റെഡിയായി കഴിഞ്ഞു.
സാധാരണ നമ്മുടെയെല്ലാം വീടുകളിൽ വളരെ കുറഞ്ഞ അളവിൽ മാത്രമാണല്ലോ കസൂരിമേത്തി ഉപയോഗപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ ഈ ഒരു രീതിയിൽ വളർത്തിയെടുക്കുകയാണെങ്കിൽ വീട്ടാവശ്യങ്ങൾക്ക് ഉള്ളത് കടയിൽ നിന്നും വാങ്ങി ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല. മാത്രമല്ല കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന മായങ്ങളെ പേടിക്കേണ്ടതുയമില്ല കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Homemade Kasoori Methi Video Credit : Zaali Kitchen By Sahala Yasir
Easy Homemade Kasoori Methi | Dry Fenugreek Leaves Recipe
Kasoori Methi (dried fenugreek leaves) is a popular Indian spice used to enhance the flavor of curries, parathas, dals, and gravies. Instead of buying from the store, you can easily prepare homemade Kasoori Methi that is more aromatic, fresh, and chemical-free.
Here’s a simple guide on how to make Kasoori Methi at home.
Ingredients Needed
- Fresh fenugreek (methi) leaves – 2 to 3 bunches
- Clean cotton cloth or tray for drying
Step-by-Step Recipe for Homemade Kasoori Methi
1. Selecting Methi Leaves
- Choose fresh, green, and tender fenugreek leaves.
- Avoid yellow or wilted leaves.
2. Cleaning & Washing
- Pluck the leaves from stems.
- Wash thoroughly in water to remove dirt and dust.
- Drain excess water using a strainer.
3. Drying Process
- Spread the leaves evenly on a cotton cloth or tray.
- Keep under shade in a well-ventilated area (avoid direct sunlight to retain color and nutrients).
- Turn the leaves once a day for even drying.
- It usually takes 3–5 days to dry completely.
4. Storing Kasoori Methi
- Once leaves are crispy and dry, crush them lightly with hands.
- Store in an airtight glass jar or container.
- Keep in a cool, dry place for up to 6 months.
Benefits of Homemade Kasoori Methi
- Enhances aroma and flavor of Indian dishes.
- Aids digestion and improves metabolism.
- Supports blood sugar control (good for diabetics).
- Rich in iron, calcium, and fiber.
- 100% natural and preservative-free.