ഒരു ചെറിയ മരക്കഷണം മതി! കെമിക്കൽ ഇല്ലാതെ എത്ര വലിയ കാടുപിടിച്ച പുല്ലും ഞൊടിയിടയിൽ ക്ലീൻ ആക്കാം!! | Easy Grass Removing Ideas

Easy Grass Removing Ideas

Easy Grass Removing Ideas : മഴക്കാലമായാൽ തൊടിയിലെ പുല്ല് പറിച്ച് മടുത്തവരായരിക്കും മിക്ക ആളുകളും. തൊടിയിൽ മാത്രമല്ല മുറ്റത്തും ഇതേ രീതിയിൽ ധാരാളം പുല്ല് വളർന്നു കാണാറുണ്ട്. ഇത്തരത്തിൽ വളർന്നു നിൽക്കുന്ന പുല്ല് കളയുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ അതിനായി വീട്ടിൽ തന്നെ നിർമ്മിച്ച് എടുക്കാവുന്ന ഒരു ഉപകരണത്തിന്റെ നിർമ്മാണ രീതി വിശദമായി മനസ്സിലാക്കാം. ഈയൊരു ഉപകരണം തയ്യാറാക്കാനായി

ആവശ്യമായിട്ടുള്ള സാധനങ്ങൾ അത്യാവശ്യം നീളത്തിലുള്ള ഒരു പലക കഷ്ണം വീതിയുള്ളത്, ആക്സോ ബ്ലേഡ്, സ്‌ക്രൂ, നീളമുള്ള ഒരു കോൽ ഇത്രയും സാധനങ്ങൾ മാത്രമാണ്. ആദ്യം തന്നെ പലക കഷണം നിലത്തു വച്ച് ഒരു ചോക്ക് ഉപയോഗിച്ച് അതിന്റെ രണ്ടു ഭാഗങ്ങളിലും ചെരിഞ്ഞ രീതിയിൽ വരകൾ ഇട്ട് നൽകുക. ശേഷം വരച്ചുവെച്ച ഭാഗങ്ങൾ മുറിച്ച് കളയണം. സൈഡ് ഭാഗത്തായി സ്ക്രൂ കയറ്റാനുള്ള ഓട്ട ഇട്ടു കൊടുക്കുക.

ആക്സോ ബ്ലേഡിന്റെ ഒരറ്റം ആ ഒരു ഭാഗത്ത് ഫിക്സ് ചെയ്ത ശേഷം സ്ക്രൂ ചെയ്തു ഉറപ്പിക്കുക. അതിന്റെ മറ്റേ അറ്റവും വളച്ചെടുത്ത് സ്ക്രൂ ചെയ്ത് ഫിക്സ് ചെയ്യുക. നീളമുള്ള കോലെടുത്ത് പലകയുടെ പുറകുവശത്തായി സ്ക്രൂ ചെയ്ത് ഉറപ്പിക്കുക. ഇത്രയും ചെയ്താൽ ഉപകരണം റെഡി. ഇനി പുല്ലുള്ള ഭാഗത്ത് ഉപകരണം കൊണ്ടു പോയി നല്ലത് പോലെ വലിച്ചെടുക്കുക. ഇങ്ങിനെ ചെയ്യുമ്പോൾ വളരെ എളുപ്പത്തിൽ തന്നെ പുല്ല് മുഴുവൻ ഇളക്കി കളയാനായി സാധിക്കുന്നതാണ്. കൂടുതൽ സമയമെടുത്ത് ചെയ്യേണ്ട ജോലി ഈയൊരു രീതിയിൽ

എളുപ്പത്തിൽ തീർക്കാനായി സാധിക്കും. കൂടാതെ സാധാരണ പുല്ല് വെട്ടുന്ന യന്ത്രത്തിൽ ഉപയോഗിക്കുന്ന പോലെ ഓയിലും മറ്റും ഇവിടെ ഉപയോഗിക്കേണ്ടി വരുന്നുമില്ല. മാത്രമല്ല ഒട്ടും ആയാസമില്ലാതെ തന്നെ തൊടിയിലെ പുല്ല് ഞൊടിയിടയിൽ കളഞ്ഞെടുക്കാനായി ഇതുവഴി സാധിക്കും. വളരെ കുറഞ്ഞ സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി ആർക്കുവേണമെങ്കിലും ഈ ഒരു ഉപകരണം വീട്ടിൽ നിർമ്മിച്ചു നോക്കാവുന്നതാണ്. Video Credit : Ansi’s Vlog

You might also like